KeralaNEWS

ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവിന് വൈദ്യുതാഘാതമേറ്റു

പുല്ലുരാംപാറ: കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാംങ്കയം സ്കൂളിനു സമീപം ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു.ആനയ്ക്കാംപോയിൽ സ്വദേശി എറമ്പൻ ഷഹദിനാണ് പരിക്കേറ്റത്.
അപകടത്തെ തുടർന്ന് പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ഷഹദിന് വൈദ്യുതാഘാതവും ഏറ്റു.ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

Back to top button
error: