പയ്യന്നൂർ: പ്രവാസിയുടെ ഭാര്യ കുട്ടിയെ അങ്കണവാടിയിലാക്കിയതിനു ശേഷം കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി.ഭര്‍തൃവീട്ടില്‍ നിന്നും വ്യാഴാഴ്ച്ച കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷമാണ് കാമുകനായ തേര്‍ത്തല്ലി കരിങ്കയം സ്വദേശിക്കൊപ്പം പാണപ്പുഴ സ്വദേശിനിയായ യുവതി പോയത്.
ഭര്‍ത്താവ് പൊലിസില്‍പരാതി നല്‍കിയതിനെതുടര്‍ന്ന് പരിയാരം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതി മറ്റൊരാളൊടൊപ്പം പോയതായി വ്യക്തമായത്.ഇതോടെ ഭർത്താവ് പരാതി പിൻവലിച്ചു.
യുവതിയെ കണ്ടെത്തി പൊലിസ് പിന്നീട് കോടതിയില്‍ ഹാജരാക്കിയെങ്കിലും കാമുകനൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്നറിയിച്ചതോടെ വിട്ടയക്കുകയായിരുന്നു.