IndiaNEWS

‘ഇന്ത്യ’എന്ന പേര് വന്നതെങ്ങനെയെന്ന് അറിയാമോ ?

തെക്കൻ ഏഷ്യയിലെ ഒരു വലിയ രാജ്യമാണ് ഇന്ത്യ. 1947 ആഗസ്ത്‌ 15 നു ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണത്തില്‍ നിന്നും രാജ്യം സ്വാതന്ത്ര്യം നേടി.ന്യൂഡല്‍ഹിയാണ്‌ രാജ്യത്തിന്റെ തലസ്ഥാനം. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങള്‍ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്‌.

 

Signature-ad

സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു. ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങള്‍ – ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ – ഇവിടെയാണ്‌ ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ സൊറോസ്ട്രിയൻ മതം, ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നീ മതങ്ങള്‍ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന്‌ ആഴമേകി.

 

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്ബനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടര്‍ന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണത്തില്‍ നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം നേടി.

 

ഇന്ത്യയിലെ ഔദ്യോഗിക ഭാഷയായി കണക്കാക്കുന്നത് ഹിന്ദിയും ഇംഗ്ലീഷുമാണ്. Independent Nation Declared In August – എന്നതിന്റെ ചുരുക്കരൂപമാണ് ‘ഇന്ത്യ’ (INDIA)

 

 

 

 

Back to top button
error: