Month: August 2023

  • Kerala

    കോഴിക്കോട് പിക്കപ് വാനും കാറും കൂട്ടിയിടിച്ചും, കൊല്ലം ഓയൂരില്‍ കാര്‍ തലകീഴായി മറിഞ്ഞും 2 യുവാക്കൾക്ക് ദാരുണാന്ത്യം

        കൊല്ലം: ഓയൂര്‍, ചുങ്കത്തറയില്‍ കാർ തല കീഴായി മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥി സീഷാനും (19) കോഴിക്കോട് ഓർക്കാട്ടേരി പെട്രോള്‍ പമ്പിനടുത്ത്  പിക്കപ് വാനും കാറും കൂട്ടിയിടിച്ച് എടച്ചേരി തലായി  ജിയാദു (29)മാണ് മരിച്ചത്. കൊല്ലം എസ്.എന്‍ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ഓയൂര്‍ ചുങ്കത്ത് ഹൗസില്‍ ഷജീബ് ഖാന്‍-ഷബാന ദമ്പതികളുടെ മകനുമാണ് സീഷാന്‍. ഇന്നലെ ഒന്നരയോടെയാണ് അപകടം നടന്നത്. പ്രവാസി മലയാളിയായ ഷജീബ് തന്റെ ഓയൂര്‍ ജംഗ്ഷനിലുള്ള കടയില്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ ജോലിയുമായി ബന്ധപ്പെട്ട് രാത്രിയില്‍ കടയിലായിരുന്നു. ഷജീബിനെ തിരക്കി കാറില്‍ കടയിലെത്തിയ സീഷാന്‍ ഷജീബിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. സീഷാന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച് സീഷാനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൂയപ്പള്ളി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരം നടത്തി. സഹോദരി: സെഹ.…

    Read More »
  • NEWS

    നിയമത്തിന്റെ ദുർഘടപാതകളിൽ നീതിബോധവും മനുഷ്യത്വവും നമ്മെ നയിക്കട്ടെ

    വെളിച്ചം     ജീവിതത്തില്‍ എന്തുവന്നാലും സത്യം മാത്രമേ പറയാവൂ എന്ന് പറഞ്ഞ് ഗുരു തന്റെ പ്രഭാഷണം അവസാനിപ്പിച്ചു. അപ്പോഴാണ് ഒരു മാന്‍ ഓടിക്കിതച്ച് എത്തിയത്. അത് ഒളിക്കാന്‍ സ്ഥലം തിരയുന്നത് കണ്ടപ്പോള്‍ ഗുരു സ്വന്തം ആശ്രമം തുറന്നുകൊടുത്തു. തൊട്ടുപിന്നാലെ ഒരു വേട്ടക്കാരനും ആശ്രമത്തിലേക്കെത്തി ഗുരുവിനോട് മാനിനെക്കുറിച്ച് അന്വേഷിച്ചു. താന്‍ കണ്ടില്ലെന്ന് ഗുരു മറുപടി നല്‍കി.  വേട്ടക്കാരന്‍ തിരികെ പോയി.  ഇതെല്ലാം കണ്ടു നിന്ന ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു:   “അങ്ങു പറഞ്ഞതിന് വിപരീതമാണല്ലോ ഇപ്പോള്‍ ചെയ്തത്?” ഗുരു പറഞ്ഞു: “സത്യം തന്നെയാണ് പറയേണ്ടത്.  പക്ഷേ, ഒരു നിഷ്‌കളങ്ക ജീവിതം രക്ഷിക്കേണ്ട അവസരമാണ് ഉളളതെങ്കില്‍ സാഹചര്യത്തിനൊത്ത് പെരുമാറണം.. !” ഒരു നിയമവും പൂര്‍ണ്ണമല്ല, ഒരു മൂല്യവും എപ്പോഴും ഒരുപോലെയുമല്ല. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് പുനര്‍വായനകള്‍ ആവശ്യമായി മാറുന്നു. എല്ലാം നിയമാനുസൃതം ചെയ്യാന്‍ നിയമബോധം മതി.  പക്ഷേ, നിസ്സഹായത നോക്കി പെരുമാറാന്‍ നീതിബോധവും മനുഷ്യത്വവും വേണം.   ക്രിയാത്മമകമായി ജീവിക്കണമെങ്കില്‍ തലച്ചോറും ഹൃദയവും ഒരുപോലെ പ്രവര്‍ത്തിക്കണം. നിയമം…

    Read More »
  • Kerala

    ചെങ്കോട്ട-കൊല്ലം പാതയിലെ 3 ട്രെയിനുകള്‍ക്കു പകരം ഇനി ഒറ്റ ട്രെയിന്‍

    കൊല്ലം: ഗുരുവായൂര്‍-പുനലൂര്‍, മധുര- ചെങ്കോട്ട, ചെങ്കോട്ട-കൊല്ലം എന്നീ മൂന്ന് ട്രെയിനുകള്‍ റെയില്‍വേ ഒന്നാക്കി.ഈ മൂന്ന് ട്രെയിനുകള്‍ക്ക് പകരം ഓഗസ്റ്റ് 27 മുതല്‍ മധുര-ഗുരുവായൂര്‍ എക്സ്പ്രസ് എന്ന ഒറ്റ ട്രെയിൻ സര്‍വ്വീസ് നടത്തും. മധുര-ഗുരുവായൂര്‍ എക്സ്പ്രസ് (16327) ഓഗസ്റ്റ് 27-ന് രാവിലെ 11.20-ന് പുറപ്പെട്ട് 28-ന് പുലര്‍ച്ചെ 2.10-ന് ഗുരുവായൂരില്‍ എത്തും. ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) 28-ന് രാവിലെ 5.50-ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട് അന്നേദിവസം രാത്രി 7.30-ന് മധുരയില്‍ എത്തും. ഒരു എസി ത്രീ ടയര്‍, രണ്ട് സ്ലീപ്പര്‍ ക്ലാസ്, ഒമ്ബത് ജനറല്‍ സെക്കൻഡ് ക്ലാസ്, രണ്ട് സെക്കൻഡ് ക്ലാസ് ഉള്‍പ്പെടെ ആകെ 14 കോച്ചുകളാണ് മധുര-ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനിലുള്ളത്.

    Read More »
  • Kerala

    ഓണത്തിന് സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോ സൗജന്യ അരി

    തിരുവനന്തപുരം: ഈ ഓണക്കാലത്ത് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോ വീതം സൗജന്യ അരി പ്രഖ്യാപിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്.29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കള്‍.  ഓഗസ്റ്റ് 24നകം വിതരണം പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണ് സപ്ലൈക്കോയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.അരി സപ്ലൈകോ തന്നെ സ്‌കൂളുകളില്‍ നേരിട്ട് എത്തിച്ച്‌ നല്‍കും.

    Read More »
  • Kerala

    പള്ളിയിൽ പര്‍ദ്ദ ധരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി 

    മലപ്പുറം: കൊണ്ടോട്ടി ചെറുകാവ് കണ്ണംവെട്ടിക്കാവില്‍ പള്ളിയിൽ പര്‍ദയും നിഖാബും (മുഖം മൂടുന്ന വസ്ത്രം) ധരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്താണ് പര്‍ദ്ദ ധരിച്ച യുവാവ് പള്ളിയിൽ എത്തിയത്. അസം സ്വദേശിയായ യുവാവാണ് പിടിയിലായത്. നാട്ടുകാര്‍ പിടികൂടിയ ശേഷം കൊണ്ടോട്ടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വസ്ത്രം മോഷണം പോയതിനാലാണ് വേഷം മാറിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അതേസമയം പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കൊണ്ടോട്ടി പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തു.കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ ലുലു മാളില്‍ പർദ്ദ ധരിച്ചെത്തി സ്ത്രീകളുടെ ശൗചാലയത്തില്‍ മൊബൈല്‍ ക്യാമറ വെച്ച ഇൻഫോപാര്‍ക്ക് ജീവനക്കാരനെ പിടികൂടിയിരുന്നു.കണ്ണൂര്‍ മുല്ലേഴിപ്പാറ വീട്ടില്‍ അഭിമന്യുവിനെയാണ് കളമശ്ശേരി പോലീസ് അറസ്റ്റുചെയ്തത്.

    Read More »
  • NEWS

    ഭാര്യ ശ്രീജയുടെ നാട്ടില്‍ ഓണംകൂടാൻ പാക് പൗരൻ എത്തും

    കോട്ടയം: ഇലക്ഷൻ ചൂടിൽ തിളച്ചു മറിയുന്ന പുതുപ്പള്ളിയിലേക്ക് ഓണം കൂടാൻ പാക് പൗരൻ എത്തുന്നു.പുതുപ്പള്ളിക്കാരി ശ്രീജയുടെ ഭർത്താവും യുഎഇയിലെ അജ്മാനിൽ ജോലി ചെയ്യുന്ന പാകിസ്താൻ പൗരനുമായ തൈമൂര്‍ താരിഖ് ഖുറേഷിയാണ് ഓണം കൂടാൻ കേരളത്തിലേക്ക് എത്തുന്നത്. ധാരാളം മലയാളി സുഹൃത്തുക്കളുള്ള തൈമൂറിന്റെ ഏറെനാളത്തെ ആഗ്രഹമാണ് കേരളത്തില്‍ ഓണം കൂടണമെന്നത്.നാല് മാസങ്ങള്‍ക്ക് മുൻപാണ് വിസക്ക് അപേക്ഷിച്ചത്. ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇത് സാധ്യമായതെന്ന് ശ്രീജ പറഞ്ഞു. ഓണത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ തൈമൂറും കേരളത്തിലേക്ക് യാത്രതിരിക്കും. 60 ദിവസം ഇന്ത്യയില്‍ തങ്ങാനാണ് വിസ ലഭിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുൻപ് ഒരു ഓണക്കാലത്ത് ഭാര്യക്കൊപ്പം മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ടിക് ടോക്കില്‍ വൈറലായതോടെ കേരളത്തിലൊരു ഓണം എന്നത് തൈമൂറിന്റെ സ്വപ്‌നമായിരുന്നു.

    Read More »
  • Kerala

    വനിത ടി.ടി.ആറിന് നേരെ യാത്രക്കാരന്റെ ആക്രമണം

    കോഴിക്കോട്: വനിത ടി.ടി.ആറിന് നേരെ യാത്രക്കാരന്റെ ആക്രമണം. മംഗലാപുരം ചെന്നൈ എക്‌സ്പ്രസ്സിലാണ് സംഭവം. പാലക്കാട് സ്വദേശി രജിതക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജനറല്‍ ടിക്കറ്റടുത്ത് റിസര്‍വേഷൻ സീറ്റില്‍ ഇരുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം.യാത്രക്കാരൻ രണ്ടു പ്രാവശ്യം മുഖത്തടിച്ചെന്ന് ടി.ടി.ആര്‍ പറഞ്ഞു.ഇടതു കണ്ണിന് പരിക്കേറ്റ ഇവരെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • India

    സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാൽ നടപടി: ഉത്തർപ്രദേശ് മുഖ്യമന്ത്രി

    ലക്നൗ:സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഇത് സംബന്ധിച്ച് വേണ്ട പരിശോധനകൾ നടത്താൻ ജില്ലാ ഭരണകൂടങ്ങള്‍ക്ക് യോഗി നിര്‍ദേശം നൽകി. വികലമാക്കിയതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണെന്ന് കണ്ടെത്തിയാല്‍ വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനത്തോട് വിശദീകരണം തേടണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിൻസിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രസാദ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ഉറപ്പില്ലാത്ത വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിഷേധാത്മകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ പ്രതിച്ഛായ തകര്‍ക്കാൻ ഏതെങ്കിലും മാധ്യമം ശ്രമിച്ചതായി കണ്ടെത്തിയാല്‍, ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റ് മാനേജറോട് വിശദീകരണം തേടുമെന്നും ‍ ഉത്തരവിൽ പറയുന്നു. സംസ്ഥാന ഇൻഫര്‍മേഷൻ വകുപ്പാണ് വാര്‍ത്തകള്‍ പരിശോധിച്ച്‌ ജില്ലാ ഭരണകൂടത്തിന്റെ അതുമായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുക. സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതെന്ന് സംശയിക്കുന്ന വാര്‍ത്തകള്‍ ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസല്‍ സിസ്റ്റം (ഐ.ജി.ആര്‍.എസ്) പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും അതത് ഡിവിഷണല്‍ കമ്മീഷണര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റുകള്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ക്ക് നടപടിക്കായി കൈമാറുമെന്നും ഉത്തരവില്‍…

    Read More »
  • India

    നരേന്ദ്രമോദിക്കെതിരെ മത്സരിക്കാൻ  പ്രിയങ്ക ഗാന്ധി; ഉറപ്പായും വിജയിക്കുമെന്ന് ശിവസേന 

    ന്യൂഡൽഹി:നരേന്ദ്രമോദിക്കെതിരെ വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ  പ്രിയങ്ക ഗാന്ധി.വാരണാസിയില്‍ നിന്നാകും നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കുക എന്നാണ് സൂചന.ഉത്തര്‍പ്രദേശിലെ 80 ലോക്സഭ മണ്ഡലങ്ങളില്‍ മോദിയുടെ കോട്ടയാണ് വാരണാസി. രണ്ട് തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ നിന്നാണ് മോദി മത്സരിച്ചതും വിജയിച്ചതും. അതേസമയം പ്രിയങ്ക ഗാന്ധി എവിടെ നിന്ന് മത്സരിച്ചാലും തീര്‍ച്ചയായും വിജയിക്കുമെന്ന് ശിവസേന (യു.ബി.ടി) എം.പി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.പ്രിയങ്കാ ഗാന്ധിക്ക് അമേത്തിയില്‍ നിന്നോ വാരണാസിയില്‍ നിന്നോ മത്സരിക്കാം. മണ്ഡലം ഏതായാലും അവര്‍ വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യയിൽ 26 ഭാരതീയ ജനതാ ഇതര പാര്‍ട്ടികളുണ്ട്.അവരുടെയെല്ലാം എം.എല്‍.എമാരുടേയും എം.പിമാരുടേയും വോട്ടുകള്‍ ഈ മത്സരത്തില്‍ ഒന്നിച്ചുനില്‍ക്കുമെന്നും പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കി. വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രകടമായ അസ്വാരസ്യം ഉണ്ടാക്കുന്നുണ്ട്.ഇൻഡ്യ സഖ്യത്തെ കുറിച്ച്‌ പാര്‍ലമെന്‍റ് മുതല്‍ ചെങ്കോട്ടയില്‍ വരെയെത്തിയ മോദിയുടെ വിമര്‍ശനം ഈ അസ്വാരസ്യത്തിന്‍റെ സൂചനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

    Read More »
  • Business

    ജോലി നഷ്ടപ്പെടണ്ടങ്കിൽ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ വരണം; ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മെറ്റ

    കാലിഫോര്‍ണിയ: ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ വരാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മെറ്റ. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്തവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. സെപ്തംബര്‍ 5 മുതലാണ് ആഴ്ചയില്‍ മൂന്ന് ദിവസം നിബന്ധന ജീവനക്കാര്‍ക്ക് ബാധകമാവുക. ജോലിക്കാര്‍ക്കിടയില്‍ തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുക്കാനും ടീമായുള്ള പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് ഓഫീസിലേക്ക് ജീവനക്കാരെ തിരികെ എത്തിക്കുന്നത് വഴി ലക്ഷ്യമിടുന്നതെന്നാണ് മെറ്റ വ്യക്തമാക്കുന്നത്. ഇക്കാര്യം തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലാത്ത പക്ഷം ജീവനക്കാരുമായി ബന്ധപ്പെടാനുമാണ് മാനേജര്‍മാര്‍ക്ക് മെറ്റയില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. മുന്നറിയിപ്പ് നല്‍കിയ ശേഷവും ഇതേ സമീപനം ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കില്‍ ശക്തമായ നടപടികളിലേക്ക് കടക്കാമെന്നും മെറ്റ നിര്‍ദേശം വ്യക്തമാക്കുന്നു. മെറ്റയുടെ ഇയര്‍ ഓഫ് എഫിഷ്യന്‍സി എന്ന പോളിസി അനുസരിച്ചാണ് പുതിയ നീക്കം. ഈ പോളിസിക്ക് നേതൃത്വം നല്‍കുന്നത് മാർക്ക് സക്കർബർഗ് നേരിട്ടാണെന്നതാണ് ശ്രദ്ധേയം. കമ്പനിയുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മെറ്റയുടെ പ്രവര്‍ത്തനം. ഇതില്‍…

    Read More »
Back to top button
error: