Month: August 2023

  • Kerala

    ശിവശങ്കറിന്‍റേയോ മുഖ്യമന്ത്രിയുടേയോ ശമ്പളത്തിൽ നിന്ന് 36 കോടി തിരിച്ചു പിടിക്കണം; കെ ഫോൺ അഴിമതിയാണെന്നു താൻ പറഞ്ഞത് സത്യമായില്ലേയെന്ന് രമേശ് ചെന്നിത്തല

    പുതുപ്പള്ളി: കെ ഫോൺ ബെൽകൺസോർഷ്യത്തിന് നൽകിയ പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് വഴി സർക്കാരിന് നഷ്ടം 36 കോടി രൂപയെന്ന സിഎജി പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. കെ ഫോൺ അഴിമതിയാണെന്നു താൻ പറഞ്ഞത് സത്യമായില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ശിവശങ്കറിൻറേയോ മുഖ്യമന്ത്രിയുടേയോ ശമ്പളത്തിൽ നിന്ന് 36 കോടി തിരിച്ചു പിടിക്കണം. എല്ലാത്തിൻറേയും പിന്നിൽ മുഖ്യമന്ത്രിയാണ്. ഒരേ പറ്റേണിൽ ഉള്ള അഴിമതികൾ ഐടിയുമായി ബന്ധപ്പെട്ട് വരുന്നു. ഇഷാൻ ഇൻഫോടെക് മോദിയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ്. മുഖ്യമന്ത്രിയും മോദിയുമായുള്ള ബന്ധം ഇതിലൂടെ വ്യക്തമാകുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാരിൻറെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെ ഫോൺ പദ്ധതി നടത്തിപ്പിന് ബെൽ കൺസോർഷ്യത്തെ ഏൽപ്പിച്ച കരാറിലാണ് സിഎജി നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടുന്നത്. ടെണ്ടർ ഉറപ്പിച്ചത് 1531 കോടിക്ക്. കരാർ തുകയിൽ സാധനങ്ങൾ വാങ്ങാനുള്ള ചെലവിൻറെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അത്…

    Read More »
  • Kerala

    ഒമ്പത് വർഷം മുമ്പ് ബിവറേജ്സ്‌ കോർപ്പറേഷനിൽനിന്ന് ആദായ നികുതി വകുപ്പ് പിടിച്ചുവെച്ച 1150 കോടി രൂപ; ഒടുവിൽ തിരിച്ചുപിടിച്ചു, കാര്യങ്ങൾ വിവരിച്ച് സന്തോഷം പങ്കുവെച്ച് മന്ത്രി

    തിരുവനന്തപുരം: ഒമ്പത് വർഷം മുമ്പ് ബിവറേജ്സ്‌ കോർപ്പറേഷനിൽ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചുവെച്ച 1150 കോടി രൂപ തിരിച്ചുപിടിച്ച സന്തോഷം പങ്കുവെച്ച് മന്ത്രി എംബി രാജേഷ്. ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി സന്തോഷം അറിയിച്ചതും ഉദ്യോ​ഗസ്ഥനെ അഭിനന്ദിച്ചതും. 2014-15 മുതൽ 2019 വരെയുള്ള കണക്ക് പ്രകാരം 2019 ൽ ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റ് 1015 കോടി രൂപ നികുതിയായി ഈടാക്കിയിരുന്നു. ടേൺ ഓവർ ടാക്സ്, സർചാർജ് എന്നിവ ചെലവായി കണക്കാക്കാൻ കഴിയില്ലെന്നും അവയെ വരുമാനമായിത്തന്നെ കണക്കാക്കണമെന്നുമുള്ള നിലപാടിൽ നിന്നാണ് ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റ് ഇത്തരത്തിൽ ഒരു കടുത്ത നടപടി സ്വീകരിച്ചത്. 2014-15, 2015-16 വർഷങ്ങളിലേക്കുള്ള ഇൻകം ടാക്സ് ഉത്തരവിനെതിരെ ബിവറേജ് കോർപ്പറേഷൻ സുപ്രീം കോടതി വരെയെത്തി നിയമ പോരാട്ടം നടത്തേണ്ടിവന്നു. ഇൻകം ടാക്സ് പിടിച്ചുവെച്ച തുക വിട്ടുനൽകാൻ കോർപ്പറേഷൻ നടപടി സ്വീകരിച്ചു. സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ പിടിച്ചുവെച്ച തുക പലിശസഹിതം വിട്ടുനൽകാൻ ഇൻകം…

    Read More »
  • Health

    ഇന്ന് ലോക കൊതുകുദിനം… കൊതുകുജന്യ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗങ്ങള്‍

    ഇന്ന് ഓഗസ്റ്റ് 20, ലോക കൊതുകുദിനം ആണ്. കൊതുകുജന്യ രോഗങ്ങൾ, അഥവാ കൊതുകുകൾ പരത്തുന്ന രോഗങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഈ രോഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനെ കുറിച്ച് കൂടുതൽ അറിവുകൾ പകരുന്നതിനുമെല്ലാമാണ് ഇന്നേ ദിവസം കൊതുകുദിനമായി ആചരിക്കുന്നത്. നമുക്കറിയാം ഡെങ്കിപ്പനി, മലേരിയ, സിക വൈറസ്, വെസ്റ്റ് നൈൽ പനി പോലെ വളരെ ഗൗരവമേറിയ പല രോഗങ്ങളും പരത്തുന്നത് കൊതുകുകളാണ്. ഓരോ വർഷവും ഈ രോഗങ്ങൾ മൂലം മരിക്കുന്നവർ നിരവധിയാണ്. അതിനാൽ തന്നെ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന് കൊതുകുദിനത്തിൽ കൊതുകുകടിയേൽക്കാതിരിക്കാനുള്ള, അങ്ങനെ രോഗങ്ങളെ ചെറുക്കാനുള്ള മാർഗങ്ങൾ/ മുന്നൊരുക്കങ്ങളാണ് പങ്കുവയ്ക്കുന്നത്. ഒന്ന്… കൊതുകുകടിയേൽക്കാതിരിക്കാൻ ഇന്ന് പല ക്രീമുകളും മൊസ്കിറ്റോ റിപ്പലൻറ്സുമെല്ലാം വിപണിയിൽ സുലഭമാണ്. കൊതുകുശല്യമുള്ളയിടത്ത് ഏറെ നേരം തുടരുന്നുവെങ്കിൽ- അല്ലെങ്കിൽ കൊതുകുശല്യമുള്ളയിടത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ തീർച്ചയായും ഇവ ഉപയോഗിക്കാൻ കരുതലെടുക്കുക. രണ്ട്… വീട്ടിലോ മറ്റ് കെട്ടിടങ്ങളിലോ കൊതുകുകൾ അകത്ത് പ്രവേശിക്കാതിരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കാം. നെറ്റ് അടിക്കുന്നതാണ്…

    Read More »
  • Sports

    ഏകദിന ക്രിക്കറ്റ് ലോകകപ്പ്‍ മത്സരക്രമം വീണ്ടും മാറാന്‍ സാധ്യത

    ഹൈദരാബാദ്: ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൻറെ മത്സരക്രമം വീണ്ടും ത്രിശങ്കുവിൽ. അടുത്തടുത്ത ദിവസങ്ങളിൽ വരുന്ന മത്സരങ്ങൾക്ക് സുരക്ഷയൊരുക്കുക പ്രയാസമാണ് എന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐയെ അറിയിച്ചതോടെയാണിത്. ആദ്യം പ്രഖ്യാപിച്ച മത്സരക്രമത്തിൽ നിന്ന് ഒൻപത് കളികളുടെ തിയതി മാറ്റിയതിന് പിന്നാലെയാണ് ഷെഡ്യൂളിൽ അടുത്ത മാറ്റത്തിന് ബിസിസിഐക്ക് മുന്നിൽ അപേക്ഷയെത്തിയിരിക്കുന്നത്. ഹൈദാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഒക്ടോബർ 9, 10 തിയതികളിൽ തുടർച്ചയായി മത്സരം വരുന്നത് സുരക്ഷയൊരുക്കാൻ വെല്ലുവിളിയാണ് എന്നാണ് ബിസിസിഐയെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. തിയതി മാറ്റം പരിഗണിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടതായി അസോസിയേഷൻ വൃത്തങ്ങൾ ക്രിക്‌ബസിനോട് പറഞ്ഞു. ഒക്ടോബർ 9ന് ന്യൂസിലൻഡും നെതർലൻഡ്‌സും തമ്മിലും തൊട്ടടുത്ത ദിവസം പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുമാണ് ഹൈദരാബാദിലെ മത്സരങ്ങൾ. ഇരു കളികളും പകൽ- രാത്രി മത്സരങ്ങളാണ്. കുറഞ്ഞത് ഒരു ദിവസത്തെ ഇടവേള ഇരു കളികളും തമ്മിൽ വേണമെന്നാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻറെ ആവശ്യം. സുരക്ഷാപ്രശ്‌നങ്ങൾ മുൻനിർത്തി പല അസോസിയേഷനുകളും സമീപിച്ചതോടെ 9 മത്സരങ്ങളുടെ…

    Read More »
  • Kerala

    സംസ്ഥാനത്ത് വിലക്കയറ്റം ദേശീയ ശരാശരിയെക്കാൾ താഴെ, പൊതുവിതരണ രംഗത്ത് പ്രശ്നമെന്ന് മാധ്യമങ്ങളുടെ പ്രചാരണം: മുഖ്യമന്ത്രി

    കൊച്ചി: സംസ്ഥാനത്ത് വിലക്കയറ്റം ദേശീയ ശരാശരിയെക്കാൾ താഴെയെന്ന് മുഖ്യമന്ത്രി. പൊതുവിതരണ രംഗം പ്രശ്നബാധിതമെന്ന പ്രചാരണം മാധ്യമങ്ങൾ നടത്തുന്നുവെന്നും എന്നാൽ ജനങ്ങളുടെ അനുഭവത്തിൽ ഇതെല്ലാം വസ്തുതയല്ലെന്ന് ബോധ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ വിപണിയിൽ നൽകുന്ന സബ്സിഡിയിലൂടെ 100 കോടി രൂപയുടെ ലാഭം പൊതുജനങ്ങൾക്ക് കിട്ടുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. കൺസ്യൂമർ ഫെഡ് ഓണവിപണി കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചു നിർത്താൻ വിപണി ഇടപടലിലൂടെ കഴിയുന്നുണ്ട്. ഇടപെടലിൻ്റെ ഭാഗമായി വിലക്കയറ്റ തോത് കുറച്ചു കൊണ്ടുവരാൻ കഴിയുന്നുവെന്നും സംസ്ഥാനത്ത് പച്ചക്കറി ഉൽപാദന രംഗത്ത് വലിയ പുരോഗതി ഉണ്ടാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും സാധരണയായി ഈ കാലത്ത് സംസ്ഥാനത്തെ സഹായിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സബ്സിഡിയുള്ള ഭക്ഷ്യസാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ ക്ഷാമം നേരിടുകയാണ്. 13 ഇനങ്ങളിൽ പകുതി സാധനങ്ങളും പല സപ്ലൈക്കോ മാർക്കറ്റുകളിലുമില്ലെന്നതാണ് യാഥാർത്ഥ്യം. കൊച്ചിയിലെ സപ്ലൈക്കോ ഔട്ട് ലെറ്റിൽ സബ്സിഡിയുള്ള…

    Read More »
  • Health

    മദ്യപിച്ച് ഫിറ്റായി വിഴുങ്ങിയ നെയില്‍ കട്ടര്‍ എട്ട് വര്‍ഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു!

    സർജപൂർ: മദ്യപിച്ച് ഫിറ്റായി വിഴുങ്ങിയ നെയിൽ കട്ടർ എട്ട് വർഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മണിപ്പാൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് യുവാവിൻറെ വയറ്റിൽ നിന്ന് നെയിൽ കട്ടർ പുറത്തെടുത്തത്. വെള്ളിയാഴ്ചയാണ് ലാപ്രോസ്കോപി ശസ്ത്രക്രിയ നടന്നത്. 40 വയസുകാരനാണ് എട്ട് വർഷം മുൻപ് മദ്യ ലഹരിയിൽ നെയിൽ കട്ടർ വിഴുങ്ങിയത്. ഇത്രകാലമായി ഇതുമൂലം മറ്റ് ബുദ്ധിമുട്ട് അനുഭവപ്പെടാതിരുന്ന യുവാവിന് അടുത്തിടെയാണ് വയറുവേദന രൂക്ഷമായത്. ഇതോടെയാണ് ആശുപത്രിയിൽ ചികിത്സാ സഹായം തേടിയെത്തിയത്. സർജാപൂരിലെ ഒരു ക്ലിനിക്കിലെത്തിയപ്പോഴാണ് വയറിനുളളിൽ ലോഹ വസ്തുവുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ യുവാവിനെ മണിപാൽ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. സമാനമായ മറ്റൊരു സംഭവത്തിൽ വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയക്കിടെ സർജിക്കൽ ക്ലിപ്പ് 14കാരന്റെ വയറിനുള്ളിൽ കുടുങ്ങി. തൃശ്ശൂർ ദയ ആശുപത്രിയിലെ ശസ്ത്രക്രിയയേക്കുറിച്ചാണ് പരാതി ഉയർന്നത്. ക്ലിപ്പ് കുടുങ്ങിയതിനെ തുടർന്ന് വയറിനകത്ത് പഴുപ്പ് ബാധിച്ചതോടെ കുട്ടിയെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി. ഇതിൽ സർജിക്കൽ ക്ലിപ്പ് പുറത്തെടുത്തു.…

    Read More »
  • LIFE

    ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമുണ്ടോകുമോ എന്ന് മോഹൻലാല്‍; മറുപടിയുമായി ഫാസിലും

    മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. സൈക്കോളജിക്കൽ ഹൊറർ ചിത്രമായ ‘മണിച്ചിത്രത്താഴി’ന്റെ സംവിധാനം നിർവഹിച്ചത് ഫാസിലാണ്. ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’ എന്ന് ഫാസിൽ അഭിപ്രായപ്പെടുന്നു. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമാണ്ടുകുമോ എന്ന ചോദ്യത്തിനു മറുപടി നൽകിയിരിക്കുകയാണ് ഫാസിൽ. ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് ഷോയിൽ പങ്കെടുക്കുവേയാണ് ഫാസിൽ ‘മണിച്ചിത്രത്താഴെ’ന്ന ക്ലാസിക് ചിത്രത്ത കുറിച്ച് സംസാരിച്ചത്. സംവിധായകൻ ഫാസിലിന് അവാർഡ് നൽകിയതിന് ശേഷം മോഹൻലാൽ സംസാരിക്കുമ്പോഴായിരുന്നു ആരാധകരുടെ ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിന് മറുപടി കിട്ടിയത്. എല്ലാവരുമറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണെന്ന് പറഞ്ഞായിരുന്നു മോഹൻലാൽ ഫാസിലിനോട് അക്കാര്യം അന്വേഷിച്ചത്. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അതേ ആവേശത്തോടെ ഫാസിൽ മറുപടി നൽകി. ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഇനി അത് ചെയ്‍താൽ ശരിയാകണമെന്നില്ല. എഐയുടെയൊക്കെ സാധ്യതകൾ ഉപയോഗിച്ച് നോക്കാം. ഡി- ഏജിംഗ് ടെക്‍നോളജിയിൽ 30 വർഷം പിന്നോട്ട് പോകണം എന്നുമായിരുന്നു ഫാസിൽ വ്യക്തമാക്കിയത്. ശോഭന…

    Read More »
  • India

    മണിപ്പൂർ കലാപം അന്വേഷിക്കുന്ന സംഘം വിപുലീകരിച്ച് സിബിഐ; 30 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി

    ദില്ലി: മണിപ്പൂർ കലാപം അന്വേഷിക്കുന്ന സംഘം വിപുലീകരിച്ച് സിബിഐ. മുപ്പത് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നൽകിയത്. ഇതിലേക്ക് മുപ്പത് പുതിയ ഉദ്യോഗസ്ഥരെ കൂടിയാണ് ഉൾപ്പെടുത്തിയത്. സംഘത്തിൽ സിബിഐ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെടും. എം.വേണുഗോപാൽ, ജി പ്രസാദ് എന്നിവരാണ് മലയാളി ഉദ്യോഗസ്ഥർ. രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തത് ഉൾപ്പടെ 11 കേസുകളുടെ അന്വേഷണമാണ് സിബിഐ നടത്തുന്നത്. സുപ്രീംകോടതിയും അന്വേഷണം നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കുന്നത്. ഇതിനിടെ തൌബൽ ജില്ലയിലെ യാരിപോക്കിലാണ് മൂന്ന് യുവാക്കൾക്ക് വെടിയേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ നടന്ന റെയ്ഡുകളിൽ മൂന്ന് വിഘടനവാദിസംഘങ്ങളെ അറസ്റ്റ് ചെയ്ചതു. 5 ജില്ലകളിൽ നടന്ന പരിശോധനയിൽ തോക്കുകളും ഗ്രേനഡും പിടികൂടി. മണിപ്പൂരിൽ സന്ദർശനം നടത്തുന്ന സീതാറാം യെച്ചൂരി ഇംഫാൽ ആർച്ച്‌ ബിഷപ്‌ ഡോമിനിക്‌ ലുമോനെ കണ്ടു. കലാപ ബാധിത മേഖലകളായ…

    Read More »
  • NEWS

    പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവർക്ക് നോർക്ക ധനസഹായം; വിവരങ്ങൾ അറിയാം…

    തിരുവനന്തപുരം: നോർക്ക-റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നൽകുന്നത്. മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നൽകുക. സഹകരണ സംഘങ്ങളുടെ അടച്ചു തീർത്ത ഓഹരി മൂലധനത്തിൻറെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കിൽ പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയർ പാരിറ്റിയായും 2 ലക്ഷം രൂപ പ്രവർത്തന മൂലധനവും നൽകും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തിൽ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്ട്രേഷന് ശേഷം 2 വർഷം പൂർത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങൾ പ്രവാസികൾ/തിരിച്ചു വന്നവരായിരിക്കണം. ബൈലോയിൽ സർക്കാർ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിൻറെ മുൻ സാമ്പത്തിക വർഷത്തെ ആഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം. പൊതു ജനതാൽപര്യമുളള ഉൽപാദന, സേവന, ഐ.ടി, തൊഴിൽ സംരംഭങ്ങൾ…

    Read More »
  • India

    ശരദ് പവാറിന്റെ വിശ്വസ്ത​ന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്; 1.1 കോടി രൂപ പണമായും 25 കോടി രൂപ വിലമതിക്കുന്ന 39 കിലോ സ്വർണ-വജ്രാഭരണങ്ങളും പിടിച്ചെടുത്തു

    മുംബൈ: എൻസിപിയുടെ മുൻ ട്രഷററും ശരദ് പവാറിന്റെ വിശ്വസ്തനുമായി ഈശ്വർലാൽ ജെയിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീട്ടിലും എൻ‌ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പരിശോധനയിൽ 1.1 കോടി രൂപ പണമായും 25 കോടി രൂപ വിലമതിക്കുന്ന 39 കിലോ സ്വർണ-വജ്രാഭരണങ്ങളും പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മുൻ എംപിയായ ജെയിനിന്റെ സ്ഥാപനങ്ങളിലും വീട്ടിലും റെയ്ഡ് നടത്തിയത്. ജൽഗാവ്, നാസിക്, താനെ എന്നിവിടങ്ങളിലെ ജെയിനിന്റെ 13 സ്ഥാപനങ്ങളിൽ ഇഡി പരിശോധന നടത്തി. ജെയിനിന്റെ മകൻ മനീഷ് നിയന്ത്രിക്കുന്ന റിയൽറ്റി സ്ഥാപനത്തിൽ നിന്ന് 50 മില്യൺ യൂറോയുടെ വിദേശ ഇടപാട് സൂചിപ്പിക്കുന്ന രേഖകൾ മൊബൈൽ ഫോണുകളിൽ കണ്ടെടുത്തതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു. രാജ്മൽ ലഖിചന്ദ് ഗ്രൂപ്പിന്റെ 50 കോടിയിലധികം വിലമതിക്കുന്ന 60 സ്വത്തുക്കളുടെയും ജൽഗാവിലെ രണ്ട് ബിനാമി സ്വത്തുക്കളുടെയും വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ജെയിനിന്റെ നിയന്ത്രണത്തിലുള്ള 3 ജ്വല്ലറി സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ പരിശോധിച്ചു. രാജ്മൽ ലഖിചന്ദ് ഗ്രൂപ്പുമായി ബന്ധമുള്ളവർ…

    Read More »
Back to top button
error: