ചെന്നൈ:വന്ദേഭാരത് എക്സ്പ്രസ് ഇനി കാവി നിറത്തില്‍. നിലവിലുള്ള നീലയും വെള്ളയും നിറങ്ങള്‍ക്ക് പകരം കാവിയും ചാര നിറവുമാണ് ട്രെയിന്‍ നൽകിയിരിക്കുന്നത്.ദേശീയപതാകയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ നിറം തിരഞ്ഞെടുത്തതെന്നാണ് വിശദീകരണം.
പുതിയ നിറമണിഞ്ഞ വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം ചെന്നൈയില്‍ പൂര്‍ത്തിയായി. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് വന്ദേഭാരതിന്റെ കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്. അതേസമയം കാവിവത്കരണത്തിന്റെ ലേറ്റസ്റ്റ് വേർഷനാണ് പുതിയ വന്ദേ ഭാരത് എന്ന് കോൺഗ്രസ് ആരോപിച്ചു.