Month: August 2023

  • Kerala

    തമിഴ്നാട്ടില്‍നിന്നും വയനാട്ടില്‍നിന്നും  വാഴക്കുലകള്‍ ; പാലക്കാട്ടെ നേന്ത്രവാഴ കർഷകർക്ക് നിരാശ

    പാലക്കാട്:തമിഴ്നാട്ടില്‍നിന്നും വയനാട്ടില്‍നിന്നും ‍ലോഡുകണക്കിന് വാഴക്കുലകൾ ഇറക്കിയതോടെ വില കിട്ടാതെ പാലക്കാട്ടെ നേന്ത്രവാഴ കർഷകർ.പച്ച ഏത്തക്കായ കിലോഗ്രാമിന് 42 രൂപയും പഴുത്തതിന് 45 രൂപയുമാണ് ജില്ലയിലെ ഇപ്പോഴത്തെ വില. വന്യമൃഗശല്യം ഭയന്നും കാവലിരുന്നും വൻതുക മുടക്കിയുമാണ് കര്‍ഷകര്‍ കരിമ്ബ, കാരാകുര്‍ശ്ശി, തച്ചമ്ബാറ, കോങ്ങാട്, കേരളശ്ശേരി എന്നിവിടങ്ങളില്‍ കൃഷി ഇറക്കിയിട്ടുള്ളത്.പലരും പാട്ടത്തിന് ഭൂമിയെടുത്താണ് വൻതോതില്‍ കൃഷിയിറക്കിയിട്ടുള്ളത്. പ്രകൃതിക്ഷോഭവും വന്യമൃഗശല്യവും കാരണം കടക്കെണിയിലായി വാഴകൃഷി നിര്‍ത്തിയവരുമുണ്ട്. കഴിഞ്ഞ സീസണില്‍ 55 മുതല്‍ 65 രൂപ വരെ നേന്ത്രക്കായ കിലോക്ക് കിട്ടിയതായി കര്‍ഷകര്‍ പറയുന്നു.ജില്ലയിലെ ചിപ്സ് ഉത്പാദനത്തിനും ആശ്രയിച്ചിരുന്നത് ജില്ലയിലെ വാഴ കര്‍ഷകരെയായിരുന്നു.എന്നാൽ ‍തമിഴ്നാട്ടില്നിന്നും വയനാട്ടില്‍നിന്നും ഇത്തവണ വൻതോതില്‍ വാഴക്കുലകള്‍ പൊതുവിപണിയില്‍ എത്തിയതായി കർഷകർ പറയുന്നു.ഇതോടെ നാടൻ കുലകൾക്ക് ആവശ്യക്കാരില്ലാതെയായി.വിലയിലെ അന്തരം തന്നെ കാരണം.ഓണ സീസണ്‍ അടുത്തിട്ടും ഇതാണ് അനുഭവമെങ്കിൽ കൃഷി ഉപേക്ഷിക്കാനാണ് കർഷകരുടെ തീരുമാനം.

    Read More »
  • India

    പഞ്ചാബില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

    ചണ്ഡീഗഡ്:പഞ്ചാബില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അധ്യാപികയ്ക്ക് ദാരുണാന്ത്യം.ബഡോബലിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.ബൽബീന്ദർ കോർ(47) ആണ് മരിച്ചത്. സ്റ്റാഫ് റൂമില്‍ അധ്യാപകര്‍ ഇരിക്കുന്നതിനിടെയാണ് അപകടം. ഗുരുതര പരുക്കേറ്റ അധ്യാപികയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അധ്യാപികയ്ക്ക് പുറമേ മറ്റ് മൂന്ന് പേര്‍ക്കും പരുക്കേറ്റു. ഇവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    ന്യൂനപക്ഷ സ്കോളർഷിപ്: 21 സംസ്ഥാനങ്ങളിലായി 1572 സ്ഥാപനങ്ങൾ വ്യാജം; അനുവദിച്ചത് 22000 കോടി

    ന്യൂഡൽഹി:കേരളത്തിലുള്‍പ്പെടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ വന്‍ തട്ടിപ്പ്.1572 സ്ഥാപനങ്ങള്‍ വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 1572 ന്യൂനപക്ഷ സ്ഥാപനങ്ങള്‍ വ്യാജമാണെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 144 കോടിയുടെ സ്‌കോളര്‍ഷിപ്പുകളാണ് ഈ സ്ഥാപനങ്ങൾ വാങ്ങിയത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) ഒരു വര്‍ഷം നീണ്ട അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തായത്. കേസ് സിബിഐക്ക് കൈമാറിയതായി ന്യൂനപക്ഷ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. 21 സംസ്ഥാനങ്ങളിലായി എന്‍സിഎഇആര്‍ അന്വേഷിച്ച 1572 സ്ഥാപനങ്ങളിലാണ് വ്യാജമോ പ്രവര്‍ത്തനരഹിതമോ ആയ  ന്യൂനപക്ഷ സ്ഥാപനങ്ങളുള്ളത്. എന്‍എസ്പിയില്‍ രജിസ്റ്റര്‍ ചെയ്ത 1.8 ലക്ഷം സ്ഥാപനങ്ങള്‍ രാജ്യത്തുള്ളതിനാല്‍ വ്യാജ സ്ഥാപനങ്ങള്‍ കൂടാമെന്നാണ് സൂചന. കേരളത്തില്‍ സ്‌കോളര്‍ഷിപ്പ് ആനുകൂല്യത്തിനു രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണത്തെക്കാള്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്‌തെന്നാണ് അന്വേഷണത്തില്‍ അറിഞ്ഞത്. മലപ്പുറത്ത് ഒരു ബാങ്കിന്റെ ശാഖയില്‍ നിന്നു മാത്രം 66,000 സ്‌കോളര്‍ഷിപ്പുകള്‍…

    Read More »
  • Kerala

    ‘സതിയമ്മ പറയുന്നത് പച്ചക്കള്ളം,’  പരാതിയുമായി ലിജിമോൾ: ‘ജോലി കിട്ടിയതും മറ്റൊരാള്‍ തന്റെ പേരില്‍ പണി എടുക്കുന്ന വിവരവും അറിഞ്ഞില്ല’

       പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താല്‍കാലിക ജീവനക്കാരി പി.ഒ സതിയമ്മക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു കെ.സി ലിജിമോള്‍. സതിയമ്മയുടെ വാദം പച്ചക്കള്ളമാണെന്നും തന്റെ ജോലി മറ്റൊരാള്‍ ചെയ്തത് അറിഞ്ഞില്ല എന്നും ലിജിമോൾ പറയുന്നു. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്‌ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി മോള്‍ വ്യക്തമാക്കി.   താല്‍കാലിക സ്വീപ്പറായി നിയമിച്ച കെസി ലിജിമോള്‍ക്കു പകരം ആളുമാറിയാണ് സതിയമ്മ ജോലി ചെയ്തതെന്നാണ് മന്ത്രി ഉള്‍പ്പെടെ വിശദീകരിച്ചിരുന്നത്. സതിയമ്മയ്‌ക്കെതിരെ ലിജിമോള്‍ ഇപ്പോൾ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കെതിരെയും പരാതി നല്‍കി. ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയതിന് സതിയമ്മയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു എന്നായിരുന്നു ആരോപണം. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതിനിടെയാണ് ലിജിമോളുടെ രംഗപ്രവേശം. ലിജി മോൾ പറയുന്നത്: “ഞാന്‍ മൃഗാശുപത്രിയില്‍ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല. അവിടെ ജോലിക്ക് അപേക്ഷിച്ചിട്ടുമില്ല. എന്റെ പേരില്‍ അവിടെ ജോലി ഉണ്ടായിരുന്നു എന്ന് അറിയുന്നതുതന്നെ കഴിഞ്ഞദിവസമാണ്. എന്റെ…

    Read More »
  • Kerala

    കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് മലപ്പുറത്ത് നാലുവയസുകാരിക്ക് ദാരുണാന്ത്യം

    മലപ്പുറം:കളിക്കുന്നതിനിടെ കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. കൂനോള്‍മാട് ചമ്മിണിപ്പറമ്ബ് കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദ്-രമ്യ ദമ്ബതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്. വീടിന് സമീപം കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഗൗരി നന്ദയുടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു. അടുക്കി വച്ച കല്ലില്‍ ചവിട്ടി കയറാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂനോള്‍മാട് എ.എം.എല്‍.പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായിരുന്നു.

    Read More »
  • Kerala

    പാലക്കാട് യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

    പാലക്കാട്: പട്ടാമ്പിയിൽ യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.മേഴത്തൂര്‍ സ്വദേശി റിധിക മണിശങ്കര്‍ (32) ആണ് മരിച്ചത്. പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തില്‍ ആയുര്‍വേദ ഡോക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഉന്നത പഠനം തുടരാനാവാത്തതിന്റെ മനോവിഷമത്തിലായിരുന്നു റിധികയെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

    Read More »
  • Kerala

    വിമര്‍ശനം വരുമെന്നറിഞ്ഞു തന്നെയാണ് കാവിക്കൊടിക്ക് മുന്നിൽ നിൽക്കുന്നത്:അഭിലാഷ് പിള്ള

    വിമർശനം വരുമെന്നറിഞ്ഞു തന്നെയാണ് കാവിക്കൊടിക്ക് മുന്നിൽ നിൽക്കുന്നതെന്ന് മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഗണേശോത്സവത്തില്‍ പങ്കെടുത്താല്‍ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുമെന്ന് പലരും പറഞ്ഞു.ആരുടെ മുന്നിലും നട്ടെല്ല് നിവര്‍ത്തി കൊണ്ട് തന്റെ വിശ്വാസത്തിന് വേണ്ടി സംസാരിക്കുമെന്നും സിനിമയില്ലെങ്കില്‍ മറ്റ് ജോലി ചെയ്ത് ജീവിക്കാന്‍ അറിയാമെന്നും അഭിലാഷ് പറഞ്ഞു  ഒറ്റപ്പാലത്ത് ഗണേശോത്സവത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അഭിലാഷ് പിള്ള. ‘ഗണപതി ഭഗവാൻ മിത്തെന്ന് പറഞ്ഞാല്‍ കേട്ടൊണ്ടിരിക്കാൻ വിശ്വാസിയായ തനിക്ക് ആവില്ല. എന്റെ വിശ്വാസത്തില്‍ ഞാൻ നട്ടല്ലുറച്ച്‌ തന്നെ നില്‍ക്കും. കാരണം ഞാൻ ആദ്യമായി എഴുതിയത് ഹരി ശ്രീ ഗണപതായെ നമ: എന്നാണ്. അത് എനിക്ക് പഠിപ്പിച്ച്‌ തന്നത് എന്റെ അച്ഛനും അമ്മയും ഗുരുവുമാണ്. ഇപ്പോള്‍ മാസ് ഹിറോ ഗണപതിയാണ്. കേരളം മുഴുവൻ ചര്‍ച്ച ചെയ്യുന്നത് ഭഗവാനെ കുറിച്ചാണ്. രണ്ട് ദിവസം മുൻപ് മറ്റൊരു സ്ഥലത്തെ ഗണേശോത്സവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് കുറച്ച്‌ സുഹൃത്തുക്കള്‍ പറഞ്ഞു ഇത്തരം പരിപാടിയില്‍ പങ്കെടുത്താൻ…

    Read More »
  • Kerala

    റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തി വെച്ച സംഭവത്തില്‍ രണ്ട് കുട്ടികളെ പിടികൂടി

    കണ്ണൂർ:റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തി വെച്ച സംഭവത്തില്‍ രണ്ട് കുട്ടികളെ പോലീസ് പിടികൂടി. വളപട്ടണത്താണ് സംഭവം. ബുധനാഴ്ച്ച രാവിലെയാണ് കുട്ടികള്‍ ട്രാക്കില്‍ കല്ല് വെച്ചത്.ഈ സമയം പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ് സംഭവം കണ്ട് കുട്ടികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.തുടർന്ന് കുട്ടികളുടെ രക്ഷിതാക്കളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിവരം ധരിപ്പിച്ച ശേഷം വിട്ടയച്ചു. തുടര്‍ച്ചെയായുള്ള അക്രമണങ്ങള്‍ മൂലം റെയിവേ ട്രാക്കുകളില്‍ പൊലീസിന്‍റെ പരിശോധന ശക്തമായി നടന്നു വരികയാണ്. ഇതിനിടെയാണ് സംഭവം. അതേസമയം, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അൻപതോളം പേരെ ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ മുതല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. റെയില്‍വേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടവരെയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് വച്ചാണ് രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ എസി കോച്ചില്‍ ഒന്നിന്റെ ചില്ല് പൊട്ടുകയും ചെയ്തു.ഇതിന് മുൻപ് നീലേശ്വരത്തും കണ്ണൂരും പരപ്പനങ്ങാടിയിലും ട്രെയിനുകൾക്ക് നേരെ കല്ലേറ്…

    Read More »
  • Food

    വിനാഗിരി ഇല്ലാതെ കിടിലൻ നാരങ്ങ അച്ചാര്‍ തയാറാക്കാം

    ഓണത്തിന് വിനാഗിരി ഇല്ലാതെ കിടിലൻ നാരങ്ങ അച്ചാര്‍ തയാറാക്കാം. ചേരുവകള്‍ നാരങ്ങ – 5 നല്ലെണ്ണ- 100 മില്ലിലിറ്റര്‍ കടുക് – 1 സ്പൂണ്‍ മുളക് – 2 ഉപ്പ് – ആവശ്യാനുസരണം ഉലുവ – കാല്‍ സ്പൂണ്‍ കായം – കാല്‍ സ്പൂണ്‍ മുളകുപൊടി – 1-3 സ്പൂണ്‍ (എരിവ് അനുസരിച്ച്‌ ) വെളുത്തുള്ളി – ആവശ്യമെങ്കില്‍ പഞ്ചസാര – 1 സ്പൂണ്‍ തയാറാക്കുന്ന വിധം നാരങ്ങ നന്നായി കഴുകുക. ഒരു പാത്രത്തില്‍ വെള്ളം വച്ച്‌ തിളപ്പിക്കുക. അതിലേക്കു നാരങ്ങ ഇട്ടു വേവിക്കുക കുറച്ച്‌ നേരം അടച്ചുവച്ച ശേഷം നാരങ്ങ വെള്ളത്തില്‍ നിന്നും മാറ്റുക. നാരങ്ങ മുറിച്ച്‌ കുരു മാറ്റി എടുക്കുക. ഉപ്പ് പുരട്ടി ഒരു ദിവസം അല്ലെങ്കില്‍ അര മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ നല്ലെണ്ണ ചൂടാക്കുക. കടുക് ചേര്‍ത്തു പൊട്ടുമ്ബോള്‍ വെളുത്തുള്ളി കനം കുറച്ച്‌ മുറിച്ചു ചേര്‍ത്ത് വഴറ്റുക. മുളക്, ഉലുവ, കായം എന്നിവ ചേര്‍ക്കുക. തീ ഓഫാക്കിയ…

    Read More »
  • Kerala

    ഓണാവധി : വീട് പൂട്ടി ഉല്ലാസ യാത്ര പോകുന്നവരുടെ ശ്രദ്ധയ്ക്ക് 

    ഓണത്തിനോടനുബന്ധിച്ച് നീണ്ട അവധികളാണ് വരുന്നത്.വീട് പൂട്ടി ഉല്ലാസ യാത്ര പോകുന്നവർ അൽപ്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.വിവരം പോലീസിനെ അറിയിക്കാനാവുന്നതാണ്. വിവരം അറിയിക്കാന്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ സൗകര്യം ലഭ്യമാണ്. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും. അതിനായി പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസം മുമ്ബ് വരെ വിവരം പൊലീസിനെ അറിയ്ക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനുസമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്ബറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്.

    Read More »
Back to top button
error: