IndiaNEWS

അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് 3 മാസം തടവുശിക്ഷ

മധുര: തമിഴ്നാട് മധുരയിൽ അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് 3 മാസം തടവുശിക്ഷ. അമ്മയ്ക്ക് മാസം 5000 രൂപ നൽകണമെന്ന് ജൂലൈയിൽ പുറത്തിറക്കിയ ഉത്തരവ് പാലിക്കാത്തതിനാണ് ആർഡിഒ ശിക്ഷ വിധിച്ചത്. തിരുച്ചെന്തൂർ റെവന്യൂ ഡിവിഷണൽ ഓഫീസർ എം ഗുരുചന്ദ്രനാണ് എറാൾ താലൂക്കിലെ വാഴവല്ലൻ സ്വദേശിയായ ഇ മലൈയമ്മാൾ പരാതി നൽകിയത്.

മകനായ ഇ മുത്തുകുമാർ സംരക്ഷിക്കുന്നില്ലെന്നും ശ്രുശ്രൂഷിക്കുന്നില്ലെന്നും വിശദമാക്കിയായിരുന്നു പരാതി. പരാതിയിൽ അന്വേഷണം നടത്തിയാണ് ആർഡിഒ മുത്തുക്കുമാറിനോട് മാസം തോറും അമ്മയ്ക്ക് 5000 രൂപ നൽകാനും അമ്മയെ സംരക്ഷിക്കാനും നിർദേശം നൽകിയിരുന്നു. എന്നാൽ മകൻ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും സഹായധനം നൽകുന്നില്ലെന്നും വ്യക്തമാക്കി ജൂലൈ 31നാ കളക്ടർക്ക് പരാതി നൽകിയത്.

Signature-ad

ഇതോടെയാണ് ശക്തമായ നടപടി എടുക്കാൻ കളക്ടർ ആർഡിഒയ്ക്ക് നിർദേശം നൽകിയത്. മാതാപിതാക്കളുടേയും മുതിർന്ന പൌരന്മാരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. മുത്തുകുമാറിനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് പേരൂറാണി സബ് ജയിലിലേക്ക് മാറ്റി.

Back to top button
error: