Social MediaTRENDING

ഐസിയുവില്‍ ഷൂ ധരിക്കുന്നത് വിലക്കി; ആശുപത്രിയിലേക്ക് ബുള്‍ഡോസര്‍ എത്തിച്ച് വിരട്ടി ബിജെപി മേയർ

ലക്നൌ: ഐസിയുവിൽ ഷൂ ധരിക്കുന്നത് വിലക്കിയതിന് പിന്നാലെ ആശുപത്രിയിലേക്ക് ബുൾഡോസർ എത്തിച്ച് മേയർ. ഉത്തർ പ്രദേശിലെ ലക്നൌവ്വിലെ ആശുപത്രിയിലാണ് സംഭവം. ബിജെപി മേയറായ സുഷമ ഖാർക്വാളാണ് സ്വകാര്യ ആശുപത്രിയിലേക്ക് ബുൾഡോസർ എത്തിച്ചത്. തിങ്കളാഴ്ചയാണ് ഐസിയുവിൽ കയറുന്നതിനേ ചൊല്ലി ആശുപത്രി ജീവനക്കാരും മേയറും തമ്മിൽ തർക്കമുണ്ടായത്.

വിനായക് മെഡികെയർ എന്ന സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുള്ള ഒരാളെ കാണാനെത്തിയതായിരുന്നു മേയർ. ഷൂ ധരിച്ച് ഐസിയുവിൽ കയറാൻ ശ്രമിച്ചത് അധികൃതർ തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. തർക്കം രൂക്ഷമായതോടെ എൻഫോഴ്സ്മെൻറ് ടീമിനോട് ആശുപത്രിയിലേക്ക് എത്താൻ മേയർ നിർദേശിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സ്ഥലത്തേക്ക് പൊലീസ് എത്തിയതിന് പിന്നാലെ ബുൾഡോസർ മടക്കി അയയ്ക്കുകയായിരുന്നു. സുരേൻ കുമാർ എന്ന വിമുക്ത ഭടനെ കാണാനെത്തിയതായിരുന്നു മേയർ.

Signature-ad

സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രചാരണം നിഷേധിക്കുകയാണ് ആശുപത്രി ഡയറക്ടർ ചെയ്തത്. ജീവനക്കാരും മേയറും തമ്മിൽ വാക്കേറ്റമുണ്ടായില്ലെന്നാണ് ആശുപത്രി ഡയറക്ടർ മുദ്രിക സിംഗ് വിശദമാക്കുന്നത്. മേയർ ആശുപത്രി സന്ദർശിച്ച് ഡോക്ടർമാരുമായി ആശയ വിനിമയം നടത്തിയെന്ന് മുദ്രിക സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Back to top button
error: