KeralaNEWS

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാദ്ധ്യമത്തിലൂടെ പുകഴ്‌ത്തി പോസ്റ്റിട്ടു; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുമായി ജില്ലാ പോലീസ് മേധാവി

കോട്ടയം:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാദ്ധ്യമത്തിലൂടെ പുകഴ്‌ത്തി പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുമായി ജില്ലാ പോലീസ് മേധാവി.

ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഓഫിസര്‍  സെബാസ്റ്റ്യന്റെ മൂന്ന് വര്‍ഷത്തെ വാര്‍ഷിക വേതന വര്‍ദ്ധന തടഞ്ഞാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിന്റെ നടപടി.പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പുകഴ്‌ത്തി സെബാസ്റ്റ്യൻ പോസ്റ്റിട്ടതാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിനെ ചൊടിപ്പിച്ചത്.

Signature-ad

ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഓഫിസര്‍ സെയ്നി സെബാസ്റ്റ്യൻ ഫെയ്സ്ബുക്കിലൂടെയാണ് ഇത്തരത്തില്‍ പോസ്റ്റ് ഇട്ടത്. ഇത് ചട്ടവിരുദ്ധമാണെന്നും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെ താഴ്‌ത്തിക്കാണിക്കാൻ കാരണമായെന്നും പറഞ്ഞാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി.

Back to top button
error: