2018 ല്‍ വിവാഹം കഴിഞ്ഞത് മുതല്‍ ഇന്ത്യന്‍ വിസ കിട്ടാന്‍ കാത്തിരിക്കുന്ന തൈമൂറിന് ഒടുവില്‍ കഴിഞ്ഞയാഴ്ച അക്കാര്യം സഫലമായി.പാകിസ്താന്‍കാരനാണ് തൈമൂര്‍ താരിക്ക്.യുഎഇ യിലെ അജ്മാനിലാണ് ദമ്ബതികള്‍ ഇപ്പോഴുള്ളത്. തൈമൂറിന്റെ വിസ ശരിയായതോടെ ശ്രീജയുടെ നാട്ടില്‍ ഒരു ചെറിയ സന്ദര്‍ശനത്തിനായി ഒരുങ്ങുകയാണ് ഇവര്‍. നാട്ടിലെത്തുന്ന 35 കാരിക്ക് ഇത്തവണ പുതുപ്പള്ളിയില്‍ സെപ്തംബര്‍ 5 ന് തന്റെ വോട്ട് ചെയ്യാനും അവസരം കിട്ടും.
യുഎഇയിലെ ഒരു ക്ലിനിക്കില്‍ നഴ്സായ ശ്രീജ 2010 ലാണ് ജോലിക്കായി ഷാര്‍ജയില്‍ എത്തിയത്. ക്ലിനിക്കില്‍ വെച്ചാണ് തൈമൂറും ശ്രീജയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയതും.ഒരു വര്‍ഷത്തോളം ഇരുവരും സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനുശേഷം ആദ്യമായി വിവാഹാലോചന നടത്തിയത് തൈമൂറായിരുന്നു.നേരിട്ടേക്കാവുന്ന പരിണിതഫലത്തെക്കുറിച്ച് രണ്ടാമത് ഒന്നുകൂടി ആലോചിക്കാതെ ശ്രീജ യെസ് പറഞ്ഞു. പിന്നെയും കുറേ വര്‍ഷങ്ങള്‍ എടുത്താണ് ഇരുവരും വിവാഹിതരായത്. 2014 ല്‍ വിസയുടെ കാലാവധി പൂര്‍ത്തിയായി ശ്രീജ നാട്ടിലേക്ക് മടങ്ങിയിരുന്നു. അതിന് ശേഷം യെമനില്‍ ജോലി കിട്ടിയെങ്കിലും യുദ്ധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു. ഈ വര്‍ഷങ്ങളിലെല്ലാം ഇരുവരും ബന്ധം നിലനിര്‍ത്തി. പിന്നീട് അജ്മനില് എത്തിയതോടെ ഇരുവരും വിവാഹിതരായി.
തൈമൂറിന്റെ സഹോദരങ്ങളുടെ സാന്നിദ്ധ്യത്തില്‍ അജ്മാൻ കോടതിയിലായിരുന്നു വിവാഹം റജിസ്റ്റര്‍ ചെയ്തത്. ശ്രീജയുടെ മാതാപിതാക്കള്‍ക്കും വിവാഹത്തിന് എതിര്‍പ്പുണ്ടായിരുന്നില്ല. യുഎഇ യിലെ റാസ് അല്‍ ഖൈമയില്‍ ഒരു കമ്ബനിയില്‍ ജോലി ചെയ്യുകയാണ് ശ്രീജയുടെ പിതാവ് വേണുഗോപാലും സഹോദരന് വിഷ്ണുവും. മാതാവ് ശാന്ത പുതുപ്പള്ളിയിലാണ്.
ഭാര്യാഗൃഹത്തിലേക്ക് ഇത് തൈമൂറിന്റെ ആദ്യ സന്ദര്‍ശനമാണ്. ശ്രീജ പക്ഷേ ഇതുവരെ ഭര്‍ത്തൃഗൃഹം സന്ദര്‍ശിച്ചിട്ടില്ല.പാകിസ്താനിലെ മുള്ട്ടാന്കാരനായ തൈമൂര്‍ പ്രദേശത്ത് തടി ബിസിനസാണ്.