Month: August 2023
-
Kerala
യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച ‘മീശ വിനീത്’ അറസ്റ്റിൽ
തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച സോഷ്യല്‍ മീഡിയ താരം മീശ വിനീത് പൊലീസ് പിടിയില്‍. കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി ‘മീശ വിനീത്’ എന്നറിയപ്പെടുന്ന വിനീതിനെയാണ് കിളിമാനൂര്‍ പൊലീസ് പിടികൂടിയത്.ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം 3 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയില്‍ നിന്നും പണയം വയ്ക്കുന്നതിനായി 6 പവൻ സ്വര്‍ണാഭരണങ്ങള്‍ ഒരു മാസം മുമ്ബ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു. താൻ നില്‍ക്കുന്നിടത്ത് വന്നാല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരത്തു നിന്നും കെഎസ്‌ആര്‍ടിസി ബസില്‍ യുവതി കിളിമാനൂരില്‍ എത്തുകയായിരുന്നു. ബസില്‍ വന്നിറങ്ങിയ യുവതിയെ വിനീത് ബൈക്കില്‍ കയറ്റി വെള്ളല്ലൂരിലെ സ്വന്തം വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ 294(b), 323,…
Read More » -
Kerala
കുതറിയോടിയ പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പശു ദേഹത്തേക്ക് വീണ് വീട്ടമ്മ മരിച്ചു
ഇടുക്കി: തൊഴുത്തില്‍ നിന്ന് അഴിക്കുന്നതിനിടെ കുതറിയോടിയ പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പശു ദേഹത്തേക്ക് വീണ് വീട്ടമ്മ മരിച്ചു. കൊച്ചറ വയലാര്‍ നഗറില്‍ തെക്കേടത്ത് പുരുഷോത്തമന്റെ ഭാര്യ ഉഷ(50) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 3.30 ഓടെയാണ് അപകടം. കറക്കുന്നതിനുവേണ്ടി തൊഴുത്തില്‍ നിന്ന് അഴിക്കുന്നതിനിടെയാണ് പശു കുതറിയോടിയത്. പുറകെ ഓടിയ ഉഷ തൊഴുത്തിനോട് ചേര്‍ന്ന ചെറിയ കുളത്തിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ഉഷയുടെ ദേഹത്തേക്ക് പശു വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പുരുഷോത്തമന്‍ നടത്തിയ അന്വേഷണത്തിലാണ് പശുവിന്റെ അടിയിലായി കണ്ടെത്തിയത്. ഉടന്‍ നാട്ടുക്കാരെ വിളിച്ചുവരുത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ജെസിബി ഉപയോഗിച്ച് പശുവിനെ മാറ്റിയ ശേഷം വീട്ടമ്മയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി പൊലീസ് വാഹനത്തില്‍ കട്ടപ്പനയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അനന്ദകൃഷ്ണന്‍, രാധികാകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.
Read More » -
Crime
റെയില്‍വേ പാളത്തില്‍ കല്ലുകള്‍ നിരത്തി വച്ചു; കണ്ണൂരില്‍ രണ്ട് ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
കണ്ണൂര്‍: വളപട്ടണത്ത് റെയില്‍വേ പാളത്തില്‍ കല്ല് വച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. സ്‌കൂളില്‍ പരീക്ഷയ്ക്ക് പോകുന്നതിനു തൊട്ടുമുന്‍പാണ് വളപട്ടണം സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍ പാളത്തില്‍ കല്ലുകള്‍ നിരത്തി വച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.10നാണ് സംഭവം. ഈ ഭാഗത്ത് ട്രിയിനിനു നേരെ കല്ലേറ് സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യത്തില്‍ പാളങ്ങളില്‍ പോലീസ് പട്രോളിങുണ്ട്. അതിനിടെയാണ് വളപട്ടണം പോലീസ് കുട്ടികളെ പിടികൂടിയത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. രക്ഷിതാക്കളേയും കൂട്ടി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കുട്ടികളോടു ആവശ്യപ്പെട്ടതായി വളപട്ടണം ഇന്‍സ്‌പെക്ടര്‍ എംടി ജേക്കബ് വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണം പെരുകുകയാണ്. ഇക്കഴിഞ്ഞ 21 ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറ് നടന്നത്. രാജധാനി എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി. വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടിയെങ്കിലും ആര്‍ക്കും പരിക്കില്ല.…
Read More » -
Crime
സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നശേഷം യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചു; മീശ വിനീത് വീണ്ടും അറസ്റ്റില്‍
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റില്‍. സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് അറസ്റ്റ്. കിളിമാനൂര്‍ വെള്ളയൂര്‍ സ്വദേശിയായ വിനീത് പീഡനം മോഷണം തുടങ്ങിയ കേസില്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 23നാണ് കണിയാപുരത്തെ നിഫി ഫ്യുവല്‍സ് മാനേജര്‍ ഷായുടെ കൈയിലുണ്ടായിരുന്ന പണം പ്രതികള്‍ കവര്‍ന്നത്. പമ്പിന്റെ കലക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോകവേയാണ് പ്രതികള്‍ പണം പിടിച്ചുപറിച്ച് ബൈക്കില്‍ കടന്നത്. പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ ബൈക്ക് പോത്തന്‍കോട് പൂലന്‍തറയില്‍ ഉപേക്ഷിച്ച് ഓട്ടോയില്‍ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നതായി അറിഞ്ഞു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച പണം വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീര്‍ക്കുകയും ചെയ്തു.അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകളും യുവതിയെ പീഡിപ്പിച്ച കേസുമുണ്ട്.
Read More » -
LIFE
”അറുപത് വയസ്സാകാറായി, പ്രായം ഒരു നമ്പറല്ലേ; മക്കള്‍ പറയും എനിക്ക് തീരെ ക്ഷമയില്ലെന്ന്”
ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നമുക്ക് ഫേസ് ചെയ്യേണ്ടി വന്നാലും നമ്മള്‍ എപ്പോഴും പോസിറ്റീവ് ആയിരിക്കണമെമെന്ന് പറയുകയാണ് നടി ശാന്തി കൃഷ്ണ. ജീവിതം മുന്‍പോട്ട് പോകണമെങ്കില്‍ ആ പോസിറ്റിവിറ്റി അത്യാവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒരുപാട് ദേഷ്യവും കാര്യങ്ങളും ഉള്ള ആളാണ്. ഞാന്‍ ഒട്ടും ക്ഷമയില്ലാത്ത ആളാണ്. മക്കളോട് ചോദിച്ചാല്‍ അവര്‍ പറയും, എന്റെ അമ്മ ഒട്ടും ക്ഷമയില്ലാത്ത ആളാണ് എന്ന്. ഒസിഡി എന്ന ഒരു അവസ്ഥയെനിക്കും ഉണ്ട്. അതായത് എനിക്ക് കറക്ട് ടൈമില്‍ എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് വളരെ പ്ലാന്‍ ചെയ്യുന്ന വ്യക്തിയാണ് താനെന്നും ശാന്തി കൃഷ്ണ പറഞ്ഞു. പ്രത്യേകിച്ചും മുംബൈയില്‍ ജനിച്ചു വളര്‍ന്ന ആളായതുകൊണ്ട് കറക്ട് സമയത്ത് കോളേജിലും മറ്റും എത്താന്‍ ആകില്ല. ആ ഒരു പങ്ച്വാലിറ്റിയും ഒസിഡിയും എല്ലാം കൂടി ചേര്‍ന്ന അവസ്ഥയാണ്. ഒരു ടാക്‌സിയില്‍ കയറി ഇരുന്നാല്‍ അയാള്‍ പതുക്കെ വണ്ടി ഓടിച്ചാല്‍ അപ്പോഴും നമുക്ക് ക്ഷമ നശിക്കും. പിന്നെ പോസിറ്റിവിറ്റി നമ്മള്‍ തന്നെ ക്രിയേറ്റ്…
Read More » -
Kerala
ആറൻമുളയ്ക്ക് ഉത്സവമായി നാളെ അനിഴം
പത്തനംതിട്ട: നാളെ അനിഴം.അനിഴം നക്ഷത്രത്തിലാണ് ആറന്‍മുള വള്ളംകളിക്ക് തുടക്കം കുറിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പമ്ബ നദിയുടെ തീരത്ത് ആറന്‍മുള ക്ഷേത്രത്തിലെ ചടങ്ങുകളോട് അനുബന്ധിച്ചാണ് ആറന്‍മുള ഉത്രട്ടാതി വള്ളംകളി. ഇതിന് തുടക്കം കുറിക്കുന്നത് നാളെയാണ്. അനിഴം ഐശ്വര്യം കൊണ്ട് വരുന്ന ദിനമാണെന്നാണ് തെക്കന്‍ ജില്ലകളിലുള്ളവര്‍ വിശ്വസിക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളാണ് വള്ളംകളിയില്‍ പങ്കെടുക്കുന്നത്. മനോഹരമായി അലങ്കരിച്ച വള്ളത്തില്‍ മുണ്ടും തലപ്പാവും തോര്‍ത്തും മടക്കിക്കെട്ടി ഓരോ തുഴക്കാരും വള്ളപ്പാട്ടിന്റെയും വഞ്ചിപ്പാട്ടിന്റേയും ഈരടികള്‍ പാടിക്കൊണ്ടാണ് തുഴയുന്നത്. ഒത്തൊരുമയോടെ വിജയത്തിലേക്ക് തുഴഞ്ഞെത്തുക എന്നതായിരിക്കും ഈസമയം ഓരോ തുഴക്കാരന്റേയും മനസ്സില്‍. ആറന്‍മുളയപ്പന്റെ തിരുവോണ സദ്യക്ക് വിഭവങ്ങളുമായി കാട്ടൂര്‍ മാങ്ങാട്ടില്ലത്ത് നിന്നും തിരുവാറന്‍മുളയിലേക്ക് വരുന്ന തോണിയെ അകമ്ബടി സേവിക്കുക എന്നതാണ് വള്ളംകളിയുടെ ഐതിഹ്യം. ചിങ്ങമാസത്തിലെ ഉത്രട്ടാതി ദിനത്തിലാണ് വള്ളം കളി നടക്കുന്നത്. എന്നാല്‍ അതിന് തുടക്കം കുറിക്കുന്നത് അനിഴം ദിനത്തിലാണ്. അനിഴം ദിനത്തിന് ഓണദിനങ്ങള്‍ക്കിടയില്‍ വളരെയധികം പ്രാധാന്യമുണ്ട്. പൂക്കളങ്ങള്‍ രൂപം മാറുന്നതും അനിഴത്തിലാണ്. ഓണപ്പൂക്കളത്തിനരികെ ഈര്‍ക്കിലില്‍ ചെമ്ബരത്തി പോലെയുള്ള വലിയ പൂക്കള്‍…
Read More » -
Kerala
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പുതുപ്പള്ളിയിൽ
കോട്ടയം:എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനു വേണ്ടി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പുതുപ്പള്ളി മണ്ഡലത്തിലെത്തും. വൈകീട്ട് നാലുമണിയോടെ പുതുപ്പള്ളിയിലെ പൊതുപരിപാടിയില്‍ അദ്ദേഹം സംസാരിക്കും. വൈകിട്ട് 5.30ന് അയര്‍ക്കുന്നത്തെ പരിപാടിയിലും മുഖ്യമന്ത്രി പ്രസംഗിക്കും. മന്ത്രി വി എന്‍ വാസവന്റെ മേല്‍നോട്ടത്തിലാണു പ്രചാരണ പരിപാടികള്‍ നടക്കുന്നത്. മന്ത്രിമാരും ജനപ്രതിനിധികളും മണ്ഡലത്തിലുണ്ട്. പി കെ ശ്രീമതിയുടെ നേതൃത്വത്തില്‍ നടന്ന മഹിളാ ജാഥയില്‍ വന്‍ ജന പങ്കാളിത്തമാണുണ്ടായത്. തിരഞ്ഞെടുപ്പു ഘട്ടത്തില്‍ ഉയര്‍ന്നുവന്ന മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മകള്‍ക്കെതിരെ നേരത്തെ ആരോപണം ഉന്നയിച്ച ഘട്ടത്തിലെല്ലാം രൂക്ഷമായ ഭാഷയില്‍ തള്ളിക്കളയുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയെക്കൊണ്ടു മറുപടി പറയിക്കുക എന്ന ലക്ഷ്യത്തോടെ മാസപ്പടി വിവാദം കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്.
Read More » -
Kerala
ഹെല്‍മറ്റ് ധരിക്കാത്ത ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തി; പോലീസുകാര്‍ക്ക് സ്ഥലംമാറ്റവും വകുപ്പുതല അന്വേഷണവും
തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത നേതാവിന് പിഴ ചുമത്തിയതിനെത്തുടര്‍ന്ന് ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ച തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ പോലീസുകാര്‍ക്കെതിരെ നടപടി. രണ്ട് എസ്ഐമാരെയും ഒരു ഡ്രൈവറേയും സ്ഥലംമാറ്റി. എസ്ഐമാരായ എം അഭിലാഷ്, എസ് അസീം എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. ഡ്രൈവര്‍ മിഥുനെ എ.ആര്‍ ക്യാമ്പിലേക്കും മാറ്റി. എസ്ഐ അഭിലാഷിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത വഞ്ചിയൂര്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിതീഷിന് പേട്ട പോലീസ് പിഴയിട്ടതാണ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്റ്റേഷന്‍ ആക്രമണത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിവീശിയതോടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വിവരം അറിഞ്ഞെത്തിയ ശംഖുമുഖം ഡിസിപി അനുരൂപ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സംഘര്‍ഷം ശമിച്ചത്. ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് എസ്‌ഐ അഭിലാഷിനെതിരെ അന്വേഷണം നടത്തുന്നത്. സ്റ്റേഷനില്‍ വെച്ച് എസ്‌ഐ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി.…
Read More » -
Kerala
കരുവന്നൂര്‍ തട്ടിപ്പ് 150 കോടിയുടേത്; ബിനാമി ഇടപാടുകള്‍ എ.സി.മൊയ്തീന്റെ നിര്‍ദേശപ്രകാരമെന്ന് ഇഡി
തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ ബിനാമി ഇടപാടുകള്‍ നടന്നത് മുന്‍ മന്ത്രി എ.സി.മൊയ്തീന്റെ നിര്‍ദേശപ്രകാരമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകള്‍ ബാങ്കില്‍ നടന്നു. ഇതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ േനതാക്കള്‍ വരെ കൂട്ടുനിന്നുവെന്നും ഇഡി അറിയിച്ചു. ബാങ്കില്‍നിന്ന് 150 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട 36 വസ്തുവകകള്‍ ഇതുവരെ കണ്ടുകെട്ടി. ആരുടെ വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന വിവരം ഇഡി പുറത്തുവിട്ടില്ല. 15 കോടി രൂപയുടെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്. എ.സി.മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങള്‍ ഇഡി സ്ഥിരികരിച്ചത്. സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകാര്‍ എന്ന ആരോപണം നേരിടുന്നവര്‍ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് അനുവദിച്ചത് കോടിക്കണക്കിന് രൂപയാണ്. മതിയായ ഈടില്ലാതെയാണ് ബാങ്കില്‍ തുകകള്‍ അനുവദിച്ചത്. ഇത് കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം മുന്നോട്ട് പോകുന്നത്. നോട്ട് നിരോധന കാലത്ത് കരുവന്നൂര്‍ ബാങ്കില്‍നിന്ന് വന്‍ തുക മാറിയെടുത്തതും ഇഡി പരിശോധിക്കുന്നുണ്ട്. ഭൂമിയുടെ മതിപ്പ്…
Read More » -
Movie
ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ജോജു മികച്ച നടനുള്ള പട്ടികയില്‍
ന്യൂഡല്‍ഹി: മികച്ച സിനിമകള്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. മലയാളത്തില്‍ നിന്നും ‘നായാട്ട്’, ‘മിന്നല്‍ മുരളി’, ‘മേപ്പടിയാന്‍’ തുടങ്ങിയ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡിന് പരിഗണനയിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ‘റോക്കട്രി’ മികച്ച നടന്‍ അടക്കം വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ കങ്കണ റണാവത്തും ആലിയ ഭട്ടും തമ്മിലാണ് മത്സരം എന്നാണ് സൂചന. ‘ഗംഗുഭായ് കത്ത്യവാഡി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയയ്ക്ക് സാധ്യത. ‘തലൈവി’ എന്ന ചിത്രത്തിലെ പ്രകടനമാണ് കങ്കണയ്ക്ക് സാധ്യത നല്‍കുന്നത്. എസ്.എസ് രാജമൗലിയുടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡിന് സാധ്യതയുണ്ട്. മലയാളത്തില്‍ നിന്നും മിന്നല്‍ മുരളിക്കും ചില അവാര്‍ഡുകള്‍ക്ക്…
Read More »