ഇതോടെ ഇന്ത്യയിലെ മൊത്തം 10 ഭാഷകളാണ് ഗൂഗിള്‍ ന്യൂസില്‍ ലഭ്യമാകുന്നത്. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുഗു എന്നിവയാണ് നിലവില്‍ ലഭ്യമാകുന്ന മറ്റ് ഭാഷകള്‍.
ഗൂഗിള്‍ ന്യൂസില്‍ കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തിയതിലൂടെ ഇന്‍റര്‍നെറ്റിലെ ഇന്ത്യൻ ഭാഷകളുടെ വിപുലീകരണമാണ് ആഗ്രഹിക്കുന്നതെന്നും അതുവഴി കൂടുതല്‍ ഉപയോക്താക്കള്‍ക്ക് വാര്‍ത്തകള്‍ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഗൂഗിള്‍ ഇന്ത്യയുടെ കണ്‍ട്രി മാനേജറും വൈസ് പ്രസിഡന്‍റുമായ സഞ്‌ജയ് ഗുപ്‌ത പ്രസ്‌താവനയിലൂടെ അറിയിച്ചു.
അതേസമയം ഫേസ്‌ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നും മാധ്യമ പ്രവര്‍ത്തനത്തെ നീക്കം ചെയ്യുന്നതിനെ കുറിച്ച് മെറ്റ വിശദീകരണം നല്‍കിയിട്ടില്ല.ജൂണില്‍ ന്യൂസ് പ്ലാറ്റ്‌ഫോമുകളില്‍ പങ്കിടുന്ന വാര്‍ത്തകളുടെ മീഡിയ ഔട്ട്‌ലെറ്റുകള്‍ക്ക് ഗൂഗിളും മെറ്റയും പണം നല്‍കണമെന്നുള്ള ബില്ല് കാനഡ സെനറ്റ് പാസാക്കിയിരുന്നു.
ഓണ്‍ലൈൻ വാര്‍ത്താ നിയമം നാല് മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.