IndiaNEWS

അടിയന്തര ചികിത്സയ്‌ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ട്രെയിനിൽ മൂന്ന് വയസുകാരി മരിച്ചു

ലഖ്‌നൗ : ബിഹാറില്‍ നിന്നും അടിയന്തര ചികിത്സയ്‌ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടു പോയ മൂന്ന് വയസുകാരി ട്രെയിനില്‍ വച്ച്‌ മരിച്ചു ജാര്‍ഖണ്ഡ് ഗിരിദിന്‍ സ്വദേശിയായ പവന്‍ കുമാര്‍ ഗുപ്‌തയുടെ മകള്‍ കൃഷ്‌ണ കാര്‍ത്തികയാണ് മരിച്ചത്.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബിഹാറിലെ പട്‌നയില്‍ ചികിത്സയിലായിരുന്നു കൃഷ്‌ണ.ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് അടിയന്തരമായി വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ബുധനാഴ്‌ച തേജസ് എക്‌സ്‌പ്രസ് ട്രെയിനില്‍ വച്ച്‌ മരണം സംഭവിച്ചത്.ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ വെച്ചായിരുന്നു സംഭവം.

ബിഹാറില്‍ നിന്നുള്ള ഡോക്‌ടര്‍മാര്‍ അടക്കമുള്ള മെഡിക്കല്‍ സംഘം കൃഷ്‌ണയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ട്രെയിന്‍ ഫിറോസാബാദിലെ തുണ്ട്‌ല റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി. കൃഷ്‌ണയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. മെഡിക്കല്‍ സംഘത്തിനൊപ്പം കൃഷ്‌ണയുടെ പിതാവ് പവന്‍ കുമാര്‍ ഗുപ്‌ത മാതാവ് നീലു ദേവി എന്നിവരാണ് ഉണ്ടായിരുന്നത്.

Signature-ad

അതേസമയം ട്രെയിനില്‍ വച്ച്‌ മൂന്ന് വയസുകാരി മരിച്ച സംഭവത്തില്‍ കുടുംബം മെഡിക്കല്‍ സംഘത്തിനെതിരെ ആരോപണവുമായി രംഗത്തെത്തി. ആരോഗ്യ സ്ഥിതി വഷളായ മകള്‍ക്കായി മെഡിക്കല്‍ സംഘം ട്രെയിനില്‍ ഓക്‌സിജന്‍ സൗകര്യം ഒരുക്കിയിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. തക്ക സമയത്ത് ഡോക്‌ടര്‍മാര്‍ മകളെ പരിചരിച്ചില്ലെന്നും ഓക്‌സിജന്‍ ലഭ്യമാക്കിയിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും കുടുംബം പറഞ്ഞു.

Back to top button
error: