KeralaNEWS

ഡ്രൈവര്‍ പള്ളിയില്‍ കയറിയ തക്കത്തിന് ഓട്ടോയുമായി കടന്നു; കൂട്ടുകാരെകൂട്ടി ‘കോയിക്കോട്ട്’ അതിഥിതൊഴിലാളിയുടെ കറക്കം

കോഴിക്കോട്: പുതിയപാലത്ത് പട്ടാപ്പകല്‍ ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ അതിഥിതൊഴിലാളി പിടിയില്‍. പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലാണ് ഉത്തര്‍പ്രദേശ് സ്വദേശി രാഹുല്‍കുമാറിനെ പോലീസ് പിടികൂടിയത്.

പുതിയപാലം പള്ളിക്ക് മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി ഹനീഫ പള്ളിയില്‍ നമസ്‌കരിക്കാനായി പോയ സമയത്താണ് മറുനാടന്‍ തൊഴിലാളി വാഹനവുമായി കടന്നുകളഞ്ഞത്. തുടര്‍ന്ന് രണ്ട് സുഹൃത്തുക്കളെയും ഓട്ടോറിക്ഷയില്‍ കയറ്റി നഗരത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ വാഹനം വഴിയരികില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.

Signature-ad

സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ഓട്ടോറിക്ഷ വഴിയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ എടുത്തുകൊണ്ടുപോകണമെന്ന് തോന്നിയെന്നും അതിനാലാണ് ഓട്ടോയുമായി കടന്നുകളഞ്ഞതെന്നുമാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.

 

 

 

Back to top button
error: