KeralaNEWS

ഓണക്കാലത്ത് പത്തു ദിവസം കൊണ്ട് സംസ്ഥാനത്ത് വിറ്റത് 759 കോടി രൂപയുടെ മദ്യം; കൂടുതൽ വിറ്റത് മലപ്പുറത്ത്

തിരുവനന്തപുരം:ഓണക്കാലത്ത് പത്തു ദിവസം കൊണ്ട് സംസ്ഥാനത്ത് വിറ്റത് 759 കോടി രൂപയുടെ മദ്യം.ആകെ വില്‍പനയില്‍ ഒന്നാം സ്ഥാനത്തെത്തിയത് മലപ്പുറം തിരൂര്‍ ഔട്​ലെറ്റാണ്.
ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് സര്‍ക്കാരിന്‍റെ സ്വന്തം മദ്യമായ ജവാന്‍ ബ്രാന്‍ഡാണ്.ആറു ലക്ഷത്തി മുപ്പതിനായിരം ലീറ്റര്‍ ജവാനാണ് ഇക്കാലയളവിൽ വിറ്റത്.
അവിട്ടം ദിനത്തില്‍ 91 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ ഉത്രാട ദിനത്തില്‍ വിററത് 116 കോടി രൂപയുടെ മദ്യമായിരുന്നു.ഇരിങ്ങാലക്കുട ഔട്ലെറ്റ് വില്‍പനയില്‍ ഒന്നാം സ്ഥാനത്തും ആശ്രാമം(കൊല്ലം) ഔട്​ലെറ്റ് രണ്ടാം സ്ഥാനത്തും എത്തി.പത്തുദിവസം കൊണ്ട് സര്‍ക്കാരിനു നികുതിയായി മാത്രം കിട്ടിയത് 675 കോടി രൂപയാണ്.

Back to top button
error: