KeralaNEWS

ഞാൻ വിറ്റ നെല്ലിന് പണം കിട്ടി, മറ്റുകര്‍ഷകര്‍ക്ക് കിട്ടാൻ വേണ്ടിയാണ് സമരം ചെയ്തത് : കൃഷ്ണപ്രസാദ്

കോട്ടയം:ജയസൂര്യയെ തള്ളി സുഹൃത്ത് കൃഷ്ണപ്രസാദ്; ‘ഞാൻ വിറ്റ നെല്ലിന് പണം കിട്ടി, മറ്റുകര്‍ഷകര്‍ക്ക് കിട്ടാൻ വേണ്ടിയാണ് സമരം ചെയ്തതെന്ന് ജയസൂര്യയുടെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് പറഞ്ഞു.

‘സപ്ലൈക്കോക്ക് നെല്ല് കൊടുത്ത എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദിന് അഞ്ചാറുമാസമായിട്ടും സപ്ലൈകോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്’ എന്നായിരുന്നു ജയസൂര്യ പറഞ്ഞത്.

കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നടന്ന കാര്‍ഷകോത്സവത്തില്‍ മന്ത്രി അടക്കമുള്ളവർ ഇരിക്കുമ്പോഴായിരുന്നു ജയസൂര്യ ഇത് പറഞ്ഞത്.എന്നാൽ ഇത് തള്ളിയാണ് കൃഷ്ണപ്രസാദ് രംഗത്തെത്തിയത്.തനിക്ക് പണം കിട്ടാത്തതിനല്ല, പണം കിട്ടാനുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് വേണ്ടിയാണ് സമരം ചെയ്തത്’ -എന്നായിരുന്നു കൃഷ്ണപ്രസാദ് പറഞ്ഞു.

Signature-ad

കൃഷ്ണപ്രസാദ് കോട്ടയം പായിപ്പാട് കൃഷിഭവന് കീഴില്‍ കൊല്ലാത്ത് ചാത്തന്‍കേരി പാടശേഖരത്തെ 1.87 ഏക്കര്‍ ഭൂമിയില്‍ വിളയിച്ച 5,568 കിലോ നെല്ല് സപ്ലൈകോ സംഭരിച്ചിരുന്നു. അതിന്റെ വില 1.57 ലക്ഷം രൂപ ജൂലൈയില്‍ എസ്.ബി.ഐ വഴി നൽകിയിരുന്നെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ രംഗത്തെത്തിയിരുന്നു.പിന്നാലെയാണ് തനിക്ക് പണം ലഭിച്ചതായി കൃഷ്ണകുമാറും വ്യക്തമാക്കിയത്.

ജയസൂര്യയുടെ വിമര്‍ശനത്തിന് അതേവേദിയില്‍ മന്ത്രി പി. രാജീവും മറുപടി നല്‍കിയിരുന്നു.കിലോക്ക് 20.40 രൂപ കേന്ദ്ര സര്‍ക്കാറാണ് കര്‍ഷകര്‍ക്ക് കൊടുക്കുന്നത്. ഇത് പോരെന്ന് മനസ്സിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ 7.80 രൂപ അധികമായി നല്‍കുന്നുണ്ട്. എന്നാല്‍, കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുക വൈകുന്നതിനാല്‍ പലപ്പോഴും കേരളം ആ തുക കൂടി കടം എടുത്താണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. നമ്മുടെ 7.80രൂപക്ക് പുറമേ കേന്ദ്രത്തിന്റെ 20.40 രൂപ കൂടി കൂട്ടി സംസ്ഥാനം വായ്പയെടുത്തു കൊടുക്കുന്നു. എന്നാല്‍, ഇത്തവണ വായ്പയെടുക്കാനുള്ള ചില സാങ്കേതിക ബുദ്ധിമുട്ട് കാരണം അല്‍പം ൈവകി. എങ്കിലും കേന്ദ്ര ഗവണ്‍മെന്റിന്റെ പൈസക്ക് കാത്തുനില്‍ക്കാെത 2200 കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.

ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് നടത്തിയ പ്രസ്താവന തെറ്റാണ്. ആ പ്രസ്താവനയുടെ വസ്തുത മനസ്സിലാക്കാതെയാണ് ജയസൂര്യ പ്രതികരിച്ചത് -മന്ത്രി പറഞ്ഞു.

Back to top button
error: