തൃശൂർ:മൂസ്പെറ്റ് സര്‍വീസ് സഹകരണബാങ്കിലെ മുൻ ഭരണസമിതി അംഗം കിണറ്റില്‍ മരിച്ച നിലയില്‍. നെല്ലിക്കുന്ന് ഐശ്വര്യ നഗര്‍ ചേല്യക്കര വീട്ടിൽ സി.എസ്.റോയ് (56) ആണ് മരിച്ചത്.
തിരുവോണപ്പുലര്‍ച്ചെ ഒന്നിന് വീടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
2013-2018 കാലത്ത് ഭരണസമിതി അംഗമായിരുന്ന റോയിക്കെതിരേ സഹകരണ വകുപ്പ് റവന്യൂ റിക്കവറി നടപടി സ്വീകരിച്ചിരുന്നു. ബാങ്കില്‍ 35.56 കോടിയുടെ ക്രമക്കേട് നടന്നെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. 73,46,211 രൂപയുടെ റവന്യു റിക്കവറിയാണ് റോയി നേരിട്ടിരുന്നത്.
ഭാര്യ: വിൻസി. മക്കള്‍: സുജിത്ത്, സുജീഷ്, സജിത്ത്.