Month: August 2023
-
Kerala
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീനെ സംരക്ഷിക്കാൻ വേണ്ടി സതീശനെ സിപിഎം ഒളിപ്പിച്ചു വയ്ക്കുന്നു; വിമർശനവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ച എസി മൊയ്തീനെതിരേയും സതീശനെതിരേയും വിമർശനവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. എസി മൊയ്തീൻ ഇന്ന് ഇഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. 10 വർഷത്തെ നികുതി സ്റ്റേറ്മെന്റിന് സമയം ചോദിച്ചു എന്നാണ് പറയുന്നത്. കൊല്ലത്തെ സ്റ്റേറ്റ് മെന്റാണ് മൊയ്തീൻ സമർപ്പിച്ചത്. ഒരു ഓഡിറ്റർക്ക് 10 സെക്കന്റിനുള്ളിൽ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതേയുള്ളൂ. എന്നിട്ടും മൊയ്തീൻ ഹാജരായില്ലെന്ന് അനിൽ അക്കര പറഞ്ഞു. ബിനാമികളായ ബിജുകരീം, കിരൺ റഹിം, അനിൽ എന്നിവരാണ് ഇഡിക്ക് മുന്നിൽ ഹാജരായത്. എന്നാൽ സതീശൻ ഹാജരായില്ല. സിപിഎമ്മിന്റെ ജില്ലയിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ കൈക്കലാക്കിയ ആളാണ് സതീശൻ. സതീശനെ സിപിഎം ഒളിപ്പിച്ചു വയ്ക്കുകയാണ്. അത് എസി മൊയ്തീനെ സംരക്ഷിക്കാൻ വേണ്ടിയാണ്. എല്ലാ സാക്ഷികളും ഹാജരാകുമ്പോൾ സതീശനും മൊയ്തീനും ഹാജരായില്ല. തൃശൂരിലെ ഒരാശുപത്രിയിലാണ് സതീശനെ സിപിഎം ഒളിപ്പിച്ചിരിക്കുന്നതെന്നും അനിൽ അക്കര പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്…
Read More » -
LIFE
‘നാൻ വന്തിട്ടേന്ന് സൊല്ല്’ ഇതാണ് ഉയിരും ഉലകവും; മക്കളെ പരിചയപ്പെടുത്തി ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ച് നയൻതാര
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ച് നയൻതാര. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചാണ് നയൻതാര ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായാണ് കുഞ്ഞുങ്ങളുടെ മുഖം നയൻതാര ജനങ്ങളെ കാണിക്കുന്നത്. ‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയൻസ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിനോടകം 336 കെ ഫോളോവേഴ്സിനെ ആണ് നയൻതാര സ്വന്തമാക്കിയിരിക്കുന്നത്. മക്കൾക്ക് ഒപ്പമുള്ള പോസ്റ്റിന് പുറമെ ജവാന്റെ ട്രെയിലറും നയൻതാര പങ്കുവച്ചിട്ടുണ്ട്. മുൻപ് തന്റെ വിശേഷങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമെല്ലാം വിഘ്നേശ് ശിവന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ ആയിരുന്നു നയൻതാര പങ്കുവച്ചിരുന്നത്. View this post on Instagram A post shared by N A Y A N T H A R A (@nayanthara) രണ്ട് ദിവസം മുൻപ് ഉയിരും ഉലകവും ഓണ സദ്യ കഴിക്കുന്നതിൻറെ ചിത്രങ്ങൾ വിഘ്നേഷ് ശിവൻ പങ്കുവച്ചിരുന്നു.’ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തിൽ…
Read More » -
NEWS
ഇന്ത്യ ചൈന അതിർത്തി തർക്കം വീണ്ടും മുറുകുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ജി20 ഉച്ചകോടിക്കെത്തുന്നതിൽ അനിശ്ചിതത്വം; പ്രധാനമന്ത്രി ലി ചിയാങ് പകരമെത്തുമെന്ന് റിപ്പോർട്ട്
ദില്ലി: ഇന്ത്യ ചൈന അതിർത്തി തർക്കം വീണ്ടും മുറുകുന്നതിനിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ജി20 ഉച്ചകോടിക്കെത്തുന്നതിൽ അനിശ്ചിതത്വം. ഉച്ചകോടിക്ക് പ്രധാനമന്ത്രി ലി ചിയാങിനെ നിയോഗിക്കാൻ ഷി ജിൻപിങ് ആലോചിക്കുന്നു എന്നാണ് സൂചന. ഉച്ചകോടി കഴിയും വരെ അതിർത്തി വിഷയത്തിൽ സംയമനം പാലിക്കാനാണ് ഇന്ത്യയുടെ തീരുമാനം റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ ജി20 ഉച്ചകോടിയിൽ നിന്ന് വിട്ടു നില്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിൻറെ യാത്രയെക്കുറിച്ചും അനിശ്ചിതത്വം തുടരുന്നത്. ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങിനെ പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു. ഷി ജിൻപിങ് വരും എന്ന് ചൈനീസ് ഉദ്യോഗസ്ഥർ ഇന്ത്യയെ അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം ചൈനീസ് ഭൂപടത്തിന്റെ കാര്യത്തിൽ ഇന്ത്യ ചൈന തർക്കം മുറുകിയിരുന്നു. ബ്രിക്സ് ഉച്ചകോടിക്കിടെ അതിർത്തിയിലെ പിൻമാറ്റത്തിന് ധാരണയുണ്ടായെങ്കിലും ഇതും നടപ്പായിട്ടില്ല. റഷ്യൻ പ്രസിഡൻറും എത്താത്ത സാഹചര്യത്തിൽ ദില്ലിയിൽ അമേരിക്കൻ മേധാവിത്വം പ്രകടമാകും എന്ന ആശങ്കയും ചൈനയ്ക്കുണ്ട്. ഇതെല്ലാം ഷി ജിൻപിങ് ഉച്ചകോടിയിൽ…
Read More » -
Kerala
അച്ചു ഉമ്മനെ ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ച സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി, തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു
തിരുവനന്തപുരം: അച്ചു ഉമ്മനെ ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ചയാൾ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാറാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളാണ് ഫെയ്സ്ബുക്കിൽ നന്ദകുമാറിനുണ്ടായിരുന്നത്. ഇതിൽ നന്ദകുമാർ കൊളത്താപ്പിള്ളി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. നന്ദകുമാർ കൊളത്താപ്പിള്ളി എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെയാണ് അച്ചുവിനെതിരെ ഇയാൾ അധിക്ഷേപ പരാമർശം നടത്തിയത്. നേരത്തെ അച്ചു ഉമ്മൻ തനിക്കെതിരായ വ്യക്തി അധിക്ഷേപത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഇയാൾ അക്കൗണ്ട് മരവിപ്പിച്ചത്. പരാതിയിൽ നന്ദകുമാറിനെ ചോദ്യം ചെയ്യാനായി പൂജപ്പുര പൊലിസ് വൈകാതെ വിളിപ്പിക്കുമെന്നാണ് സൂചന. സ്ത്രീത്വത്തെ അപമാനിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിൽ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. ‘ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ…
Read More » -
Kerala
ഇരുട്ടിന്റെ ലോകത്തുനിന്ന് അവർ വന്നു, പറയാനുള്ളത് വലിയ കടപ്പാടിന്റെ കഥ! തൃശൂരിൽനിന്നൊരു നാലംഗ കുടുംബം ചാണ്ടി ഉമ്മനായി വോട്ട് തേടി പുതുപ്പള്ളിയിലെത്തി
പുതുപ്പള്ളി: തൃശൂർ ദേശമംഗലത്ത് നിന്നൊരു നാലംഗ കുടുംബം ചാണ്ടി ഉമ്മനായി വോട്ട് തേടി പുതുപ്പള്ളിയിലെത്തി. കിലോമീറ്ററുകൾ താണ്ടിയുള്ള ആ വരവിന് പിന്നിൽ ഒരു കടപ്പാടിന്റെ കഥയുണ്ട്. ‘വലിയ കഷ്ടപ്പാടിൽ നിന്നാണ് ഉമ്മൻചാണ്ടി സാർ ഞങ്ങളെ രക്ഷപ്പെടുത്തിയത്, അതിനോളം വരില്ല ഒന്നും’ എന്നാണ് ആ കുടുംബം പറയുന്നത്. ഇരുട്ടിന്റെ ലോകത്ത് ജീവിക്കുന്ന തങ്ങളുടെ ജീവിതത്തിൽ പ്രകാശമായെത്തി കിടപ്പാടം തിരിച്ചുനൽകിയത് ഉമ്മൻ ചാണ്ടിയാണെന്ന് സുഫൈലും സൽമയും, കടപ്പാട് തിരിച്ചുനൽകാനാണ് ചാണ്ടിക്ക് വേണ്ടി വോട്ട് തേടി നാലംഗ കുടുംബം എത്തിയത്. സുഫൈലിന്റെയും ഭാര്യ സൽമയുടെയും കണ്ണുകളിൽ കാലങ്ങളായി വെളിച്ചമില്ല. എന്നാൽ ഇവരുടെ മനസിലെ വെളിച്ചത്തിനൊരു മുഖമുണ്ട്. കെടാവിളക്കായി, തെളിഞ്ഞുമിന്നുന്ന ഉമ്മൻ ചാണ്ടിയുടെ മുഖം. പാലക്കാട്ടെ ജനസമ്പർക്ക പരിപാടിയിലാണ് സുഫൈൽ ആദ്യമായി ഉമ്മൻ ചാണ്ടിയെ അറിഞ്ഞത്. വായ്പ മുടങ്ങി, വീട് കൈവിട്ട് പോകുമ്പോഴാണ് അതൊരു തണലായിരുന്നു എന്ന് കൂടി സുഫൈൽ തിരിച്ചറിഞ്ഞത്. എല്ലാ വിഷയത്തിലും ഞങ്ങളെ സഹായിച്ചു. കൊറോണക്കാലത്ത് ബുദ്ധിമുട്ടറിഞ്ഞപ്പോൾ ആദ്യം ചോദിച്ചത് ഭക്ഷണത്തിന് എന്താണ് ചെയ്യുന്നത്…
Read More » -
NEWS
സെൻട്രൽ ജോഹന്നാസ്ബർഗിലെ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് 60ലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
ജോഹന്നാസ്ബർഗ്: സെൻട്രൽ ജോഹന്നാസ്ബർഗിലെ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് 60ലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ നഗരത്തിലെ എമർജൻസി സർവീസാണ് അപകടവിവരം അറിയിച്ചത്. 43 പേർക്ക് പരിക്കേറ്റു. പത്തിലേറെ കുട്ടികളും മരിച്ചവരിൽപ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തിച്ചെന്ന് എമർജൻസി മാനേജ്‌മെന്റ് സർവീസസ് വക്താവ് റോബർട്ട് മുലൗദ്സി പറഞ്ഞു. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു. തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾ തുടരുകയാണെന്ന് സംഭവസ്ഥലത്തെ എഎഫ്‌പി റിപ്പോർട്ടർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇതുവരെ കാരണം വ്യക്തമായിട്ടില്ല. നിയമവിരുദ്ധമായി ആളുകൾ താമസിച്ച കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും തീപിടിത്തമുണ്ടായപ്പോൾ ആളുകൾ അകത്ത് കുടുങ്ങിയിരിക്കാമെന്നും അധികൃതർ വ്യക്തമാക്കി. നഗരമധ്യത്തിൽ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ അനധികൃതമായി കൈവശം വയ്ക്കുന്നത് വ്യാപകമാണെന്നും പലതും താമസക്കാരിൽ നിന്ന് വാടക ഈടാക്കുന്ന ക്രിമിനൽ സംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.
Read More » -
India
ബസ് യാത്രക്കിടെ ഛര്‍ദിക്കാന്‍ തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തില്‍ തലയിടിച്ച് മരിച്ചു
ന്യൂഡൽഹി:ബസ് യാത്രക്കിടെ ഛര്‍ദിക്കാന്‍ തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തില്‍ തലയിടിച്ച് മരിച്ചു.ഡല്‍ഹി ബോർഡറിലെ അലിപ്പൂരിലാണ് ദാരുണമായ അപകടം നടന്നത്. ഉത്തര്‍പ്രദേശിലെ പ്രതാപദണ്ഡ് സ്വദേശിനിയായ ബാബ്ലി(20) ആണ് മരിച്ചത്. കശ്മീരി ഗേറ്റില്‍ നിന്ന് ലുധിയാനയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. യാത്രക്കിടെ ഛര്‍ദ്ദിക്കാനായി തോന്നിയപ്പോള്‍ ഇവര്‍ തല പുറത്തേക്കിട്ടെന്നും മറ്റൊരു വാഹനം ബസിനെ മറികടക്കാന്‍ ശ്രമിക്കുമ്ബോള്‍ യുവതിയുടെ തല അതിലിടിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. യുവതിക്കൊപ്പം സഹോദരിയും ഭര്‍ത്താവും അവരുടെ മൂന്ന് കുട്ടികളുമുണ്ടായിരുന്നു.ഇടിച്ച വാഹനം നിര്‍ത്താതെ പോയി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും നിര്‍ത്താതെ പോയ വാഹനത്തിനായി തെരച്ചില്‍ തുടരുകയാണെന്നും പൊലിസ് പറഞ്ഞു.
Read More » -
India
ഇന്ത്യ മുന്നണിയുടെ നേതൃത്വം കോൺഗ്രസിന് ആവണമെന്നാണ് ആഗ്രഹം; പ്രധാനമന്ത്രി ആരാകണമെന്ന കാര്യമൊക്കെ നാളത്തെ ചർച്ചയിൽ വരും, അതിനുമുമ്പ് അഭിപ്രായം പറയുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഇന്ത്യ മുന്നണിയുടെ നേതൃത്വം കോൺഗ്രസിന് ആവണമെന്നാണ് ആഗ്രഹമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ദേശീയതലത്തിലാണ് മുന്നണിയുടെ പ്രസക്തി. കേരളത്തിൽ ബിജെപി വലിയ ശക്തിയല്ല. പ്രധാനമന്ത്രി ആരാകണമെന്ന കാര്യമൊക്കെ നാളത്തെ ചർച്ചയിൽ വരും. അതിനുമുമ്പ് അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യുടെ നിർണായക യോഗം ഇന്ന് മുംബൈയിൽതുടങ്ങും. വൈകീട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക കൂടക്കാഴ്ചകൾക്ക് തുടക്കമാവും. രാത്രി ഉദ്ദവ് താക്കറെ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. നാളെയാണ് മുന്നണിയുടെ ലോഗോ പ്രകാശനം. ‘ഇന്ത്യ’യുടെ മുംബൈ യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിസംബറില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍, തെരഞ്ഞെടുപ്പ് ഒരുക്കം തന്നെയാകും മുഖ്യ അജണ്ട. ഇതിനൊപ്പം തന്നെ ‘ഇന്ത്യ’യുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണം എന്നതിലും കൺവീനർ സ്ഥാനം ആർക്ക്…
Read More » -
NEWS
സ്വന്തം വിശ്വാസപ്രകാരം ജീവിക്കാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്;മൈക്കിലൂടെ ബാങ്ക് വിളിക്കാൻ അനുമതി നല്‍കി ന്യൂയോര്‍ക്ക് ഭരണകൂടം
ന്യുയോർക്ക്:പൊതുജനങ്ങള്‍ക്ക് കേള്‍ക്കുന്ന രീതിയില്‍ മൈക്കിലൂടെ ബാങ്ക് വിളിക്കാൻ ന്യൂയോര്‍ക്ക് സിറ്റി ഭരണകൂടം അനുമതി നല്‍കി.വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ത്ഥനയ്ക്കുള്ള ബാങ്കിനാണ് നഗരസഭ അനുമതി നല്‍കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് ആണു പ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നും 1.30നും ഇടയിലാണ് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള സമയം. ഇതോടൊപ്പം വ്രതമാസക്കാലമായ റമദാനില്‍ മഗ്‌രിബ് ബാങ്കിനും അനുമതി നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്വന്തം വിശ്വാസപ്രകാരം ജീവിക്കാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് മേയര്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപാര്‍ട്ട്‌മെന്റ് ഇതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ശബ്ദനിയന്ത്രണങ്ങളുണ്ടെങ്കിലും ബാങ്കിനു വിലക്കില്ലെന്ന് ഇതില്‍ വ്യക്തമാക്കുന്നു. പുതിയ നിയമം നടപ്പാക്കിയതോടെ ഇനിമുതല്‍ വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ത്ഥനയ്ക്കായുള്ള ബാങ്കിന് പ്രത്യേക പെര്‍മിറ്റ് എടുക്കേണ്ട ആവശ്യമില്ല.
Read More » -
LIFE
ഷാരൂഖ് ഖാനെ മലർത്തിയടിച്ച് ദീപിക, മാസായി തെന്നിന്ത്യയുടെ നയസും സേതുപതിയും! ജവാന്റെ ട്രെയിലർ പുറത്ത്
ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം ജവാന്റെ ട്രെയിലർ റിലീസ് ചെയ്തു. വേറിട്ട ഗെറ്റപ്പുകളിൽ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരു മാസ് അക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുന്നു. ദീപിക, നയൻതാര എന്നിവരുടെ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ കാണാൻ സാധിക്കും. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമിക്കുന്നത്. ചിത്രം സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തും. ഹിന്ദിക്കൊപ്പം തമിഴ് തെലുങ്ക് ഭാഷകളിൽ ജവാൻ റിലീസിന് എത്തും. ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ജവാൻ എന്നാണ് വിവരം. പ്രിയാമണി, സന്യ മൽഹോത്ര, സഞ്‍ജീത ഭട്ടാചാര്യ, സുനിൽ ഗ്രോവർ, റിദ്ധി ദോഗ്ര, അമൃത അയ്യർ എന്നിവരാണ് ജവാനിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിന് എത്തിക്കുന്നത്. തമിഴ്‌നാട്ടിൽ റെഡ് ജയന്റ്…
Read More »