Month: August 2023
-
Kerala
സഹോദരൻ അയ്യപ്പന്റെ ഓണപ്പാട്ട് കൃത്യമായി വായിച്ച് മനസ്സിലാക്കിയ എത്ര മലയാളികളുണ്ട് ?
ഓണപ്പാട്ട്! മാവേലി നാടുവാണീടും കാലം….”;ഈ കവിതയെഴുതിയ കവിയെ അറിയുമോ?കവിതയുടെ പൂർണ്ണ രൂപം വായിച്ചിട്ടുണ്ടോ? ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സഹോദരൻ അയ്യപ്പൻ എഴുതിയ പ്രസിദ്ധമായ ഓണപ്പാട്ടിന്റെ പൂർണ്ണരൂപം. ഇതിന്റെ അധികഭാഗവും സെൻസർ ചെയ്താണല്ലോ നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത്. ഓണപ്പാട്ട് സഹോദരൻ അയ്യപ്പൻ മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും കള്ളവുമില്ല ചതിവുമില്ല – എള്ളോളമില്ല പൊളിവചനം കള്ളപ്പറയും ചെറുനാഴിയും – കള്ളത്തരങ്ങൾ മറ്റൊന്നുമില്ല ആധികൾ വ്യാധികളൊന്നുമില്ല – ബാലമരണങ്ങൾ കേൾക്കാനില്ല ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല നല്ലവരല്ലാതെ ഇല്ലപാരിൽ തീണ്ടലുമില്ല തൊടീലുമില്ല – വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല ചോറുകൾവച്ചുള്ള പൂജയില്ല – ജീവിയെക്കൊല്ലുന്നയാഗമില്ല ദല്ലാൾവഴി ക്കീശസേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല സാധുധനികവിഭാഗമില്ല – മൂലധനത്തിൻ ഞെരുക്കമില്ല ആവതവരവർ ചെയ്തുനാട്ടിൽ – ഭൂതി വളർത്താൻ ജനം ശ്രമിച്ചു വിദ്യപഠിക്കാൻ വഴിയേവർക്കും – സിദ്ധിച്ചു മാബലി വാഴും കാലം സ്ത്രീക്കും പുരുഷനുംതുല്ല്യമായി- വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം കാലിക്കുകൂടി ചികിത്സ ചെയ്യാൻ – ആലയം സ്ഥാപിച്ചിതന്നു മർത്യർ…
Read More » -
NEWS
ഓണത്തിന്റെ കേന്ദ്രബിന്ദുവായ മഹാബലി ചരിത്ര പുരുഷനോ അതോ മിത്തോ ?
ഓണം സംബന്ധിച്ച് നിരവധി തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്. ഓണത്തിന്റെ കേന്ദ്രബിന്ദുവായ മഹാബലി ഒരു മിത്താണോ അതോ ചരിത്ര പുരുഷനോ എന്നതാണ് തര്‍ക്കങ്ങളില്‍ പ്രധാനം. മഹാബലി എന്ന നല്ലവനായ ഭരണാധികാരി തന്റെ പ്രജകളെ കാണാൻ വര്‍ഷത്തിലൊരിക്കല്‍ എത്തുന്നതാണ് ഓണം എന്നും, അതല്ല വാമനജയന്തിയാണ് ഓണമെന്നുമുള്ള വാദവും നിലവിലുണ്ട്. എന്നാല്‍, ഓണത്തെ സംബന്ധിച്ച് നിരവധി ചരിത്ര രേഖകള്‍ നമുക്ക് കാണാൻ കഴിയും. ഓണം സംബന്ധിച്ച് ഇതുവരെ ലഭ്യമായിട്ടുള്ള ചരിത്ര രേഖകള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതുവരെ ലഭ്യമായിട്ടുള്ള രേഖകളില്‍ ഓണത്തെ കുറിച്ച് പരാമര്‍ശമുള്ള ഏറ്റവും പൗരാണിക രേഖ സംഘകാല കൃതികളാണ്. മധുര കാഞ്ചി എന്ന സംഘസാഹിത്യകൃതിയിലാണ് ഓണത്തെ കുറിച്ച് പരാമര്‍ശമുള്ളത്. ഇതിനുശേഷം ഓണത്തെക്കുറിച്ചുള്ള ആധികാരികമായ പരാമര്‍ശങ്ങള്‍ കാണുന്നത് രണ്ടാം ചേരരാജാക്കന്മാരുമായി ബന്ധപ്പെട്ട ശാസനങ്ങളിലാണ്. എഡി 800 മുതല്‍ എഡി 1124 വരെയുള്ള കാലഘട്ടത്തിലെ ചേരശാസനങ്ങളില്‍ ഭൂരിപക്ഷവും ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടതാണ്. എഡി 849-ലെ തരിസാപ്പള്ളി ശാസനം, എഡി 1000-ലെ ജൂതശാസനം എന്നിവയാണ് ചേരശാസനങ്ങളില്‍ മതേതര സ്വഭാവമുള്ളവ. ചേരശാസനങ്ങളില്‍ ഓണം…
Read More » -
Food
ഉപ്പേരി, ശർക്കര വരട്ടി,കളിയടക്ക ഉണ്ടാക്കുന്ന വിധം
ശർക്കര വരട്ടി ശർക്കര വരട്ടിയുടെ മധുരം ഇല്ലാതെ ഓണസദ്യ പൂർണമാകില്ല. വറുത്ത പച്ചക്കായയും ശർക്കരയുമാണ് ഇതിന്റെ പ്രധാന ചേരുവകൾ. വാഴയിലയുടെ ഇടതു ഭാഗത്തായി വിളമ്പുന്ന ശർക്കര വരട്ടി രുചിച്ചാണ് സദ്യയിലേക്ക് കടക്കുന്നത്. ശർക്കര ഉപ്പേരി, ശർക്കര പുരട്ടി എന്നും ഇതിന് പേരുകളുണ്ട്. രുചികരമായ ശർക്കരവരട്ടി വീട്ടിൽ തന്നെ തയ്യാറാക്കം ചേരുവകൾ നേന്ത്രക്കായ- 3 എണ്ണം ശർക്കര-2 എണ്ണം ചുക്കുപൊടി-അര ടീസ്പൂൺ അരിപ്പൊടി-2 ടീസ്പൂൺ ഏലക്കായ-4 എണ്ണം ജീരകം പൊടിച്ചത്-അര ടീസ്പൂൺ എണ്ണ-ആവശ്യത്തിന് തയ്യാറാക്കുന്ന വിധം തൊലി കളഞ്ഞ നേന്ത്രക്കായ നീളത്തിൽ രണ്ടായി കീറി 1/2 സെ.മീ കനത്തിൽ മുറിച്ചു വയ്ക്കുക. ഈ കഷ്ണങ്ങൾ വെള്ളത്തിലിട്ട് കറ പോകുന്നത് വരെ നന്നായി കഴുകി എടുക്കുക. ചീനച്ചട്ടിയിൽ എണ്ണ തിളയ്ക്കുമ്പോൾ നേന്ത്രക്കായ കഷണങ്ങൾ ചെറുതീയിൽ വറുത്തുകോരുക. കട്ടിയുള്ള കാരണം ഉള്ള് വേവാൻ താമസിക്കും. നല്ല മൊരിഞ്ഞു തുടങ്ങുമ്പോൾ ഇളക്കുമ്പോൾ മനസ്സിലാകും. ഏതാണ്ട് 20-25 മിനുട്ടുകൾ വേണം ഒരു തവണ വറുത്തുകോരാൻ. ശേഷം കോരി എടുത്ത്…
Read More » -
Kerala
ഫയലിൽ നിന്നും വയലിലേക്കിറങ്ങി; കൃഷിവകുപ്പാണ് ഈ ഓണത്തിന്റെ താരം
തിരുവനന്തപുരം:ഫയലില്‍ നിന്നും വയലിലേക്കിറിങ്ങി പച്ചക്കറി വിലയെ പിടിച്ചുകെട്ടി കൃഷി വകുപ്പ്.വിവിധ ഇടങ്ങളില്‍ കൃഷി ചെയ്ത കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന ജൈവ പച്ചക്കറി മുതല്‍ വിപണിയില്‍ നിന്നും കൂടിയ വിലയ്ക്കു വാങ്ങി 30 ശതമാനം വില കുറച്ചു വിറ്റുമാണ് കൃഷി വകുപ്പിന്റെ വിപണിയിലെ ഇടപെടല്‍. ഇതോടെ പച്ചക്കറി വിലയുടെ റോക്കറ്റ് കുതിപ്പിന് കേരളത്തിൽ കടിഞ്ഞാണിടാനായി.ഓരോ പഞ്ചായത്തിലെയും പ്രമുഖ കേന്ദ്രങ്ങളിലാണ് കൃഷി ഭവൻ ഉദ്യോഗസ്ഥരുടെ നേരിട്ട നിയന്ത്രണത്തില്‍ കര്‍ഷക ചന്ത പ്രവര്‍ത്തിക്കുന്നത്. നാളുകളായി കൊള്ളലാഭം മാത്രം ലക്ഷ്യമിട്ട് വിപണിയില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച മൊത്തവിതരണക്കാര്‍ ഇതോടെ മുട്ടു മടക്കി. ന്യായമായ ലാഭം മാത്രമെടുത്ത് കച്ചവടം ചെയ്യാമെന്ന് ഒരിക്കല്‍ കൂടി വ്യാപാരികളെ ഓര്‍മ്മിപ്പിക്കുകയാണ് കര്‍ഷകച്ചന്തകള്‍. വിപണിയില്‍ പൊള്ളും വിലയായി നിന്ന തക്കാളിയും ഇഞ്ചോടിഞ്ച് വില കൂടിയ ഇഞ്ചിയും വില്പന വിലയില്‍ കുറവു വരുത്തിയാണ് കൃഷി ഭവൻ ചന്തകള്‍ കച്ചവടക്കാരെ നേരിട്ടത്. ഇതോടെ കിലോ 80 രൂപയ്ക്ക് കഴിഞ്ഞ ദിവസം വരെ വിറ്റ തക്കാളി ഒറ്റയടിക്ക്…
Read More » -
Kerala
ഓണാഘോഷം കളറാക്കുന്നതില്‍ ഓണക്കോടിക്ക് വലിയ പ്രാധാന്യമാണുള്ളത്; ചൂട് പിടിച്ച് വസ്ത്രവിപണി
ഓണാഘോഷം കളറാക്കുന്നതില്‍ ഓണക്കോടിക്ക് വലിയ പ്രാധാന്യമാണുള്ളത്. ഓണം പടിവാതില്‍ക്കലെത്തി നില്‍ക്കെ വസ്ത്രവിപണിയില്‍ തിരക്ക് വര്‍ധിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ക്കാണ് കൂടുതല്‍ പുതുമകളും വൈവിധ്യങ്ങളുമുള്ളത്. സെറ്റ് സാരിയുടെ കൂടെ ദാവണിയുടെ മുന്നില്‍ പ്രിന്റ് പതിപ്പിച്ച മോഡലുകള്‍, വ്യത്യസ്തമായ വലിയ ചിത്രങ്ങള്‍ പതിപ്പിച്ച മോഡലുകള്‍ എന്നിവ സ്ത്രീകളുടെ മേഖലയില്‍ ഏറെ ആവശ്യക്കാരെത്തുന്നതാണ്. മുമ്ബ് കഥകളി ചിത്രങ്ങള്‍ പതിപ്പിച്ചതാണെങ്കില്‍ ഇപ്പോള്‍ തെയ്യത്തിന്റെ ചിത്രങ്ങള്‍ കൂടുതല്‍ കാണുന്നുണ്ട്. കൃഷ്ണന്റെയും ആലിലയുടെയും ഓടക്കുഴലിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത സാരികള്‍ക്ക് മുൻകാലങ്ങളില്‍ നല്ല ഡിമാൻഡ് ആയിരുന്നെങ്കിലും ഇപ്പോള്‍ വലിയ പൂക്കള്‍ പതിപ്പിച്ച സാരികള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെന്ന് വ്യാപാരികൾ പറയുന്നു.
Read More » -
Food
പായസം ഇല്ലാതെ എന്ത് ഓണം ? ഇതാ 10 തരം പായസങ്ങളുടെ പാചകക്കുറിപ്പുകൾ
ഓണക്കാലം വരുമ്പോള്‍ വിഭവങ്ങളായിരിക്കും നമ്മുടെ മനസ്സില്‍ ആദ്യം വരിക.ഉപ്പേരിയും ശർക്കര വരട്ടിയും അതിലുപരി വിഭവസമൃദ്ധമായ ഓണസദ്യയും ഉൾപ്പെടെ അങ്ങനെ പലത്.എന്നിരിക്കെയും വിഭവങ്ങളിൽ പായസത്തിനായിരിക്കും ആരാധകര്‍ ഏറെയുണ്ടാകുക.സേമിയ, പാലട,അടപ്രഥമന്‍, പരിപ്പ്,അരി തുടങ്ങിയ പായസങ്ങള്‍ ഓണദിവസങ്ങളില്‍ അടുക്കളയില്‍ വിരുന്നെത്തും.ഇതാ പത്ത് തരം പായസങ്ങളുടെ രുചിക്കൂട്ടുകൾ അടപ്രഥമന്‍ ആവശ്യമുള്ള സാധനങ്ങള്‍ ചമ്പാ പച്ചരിപൊടി – മൂന്ന് കപ്പ് മൈദമാവ് – ടീ സ്പൂണ്‍ ശര്‍ക്കര അലിയിച്ചത് – രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ – ഒരു ടീസ്പൂണ്‍ വാഴയില – ആവശ്യത്തിന് പ്രഥമന് വേണ്ട ചേരുവകള്‍ ശര്‍ക്കര ഉരുക്കിയത് – 250 ഗ്രാം തേങ്ങാപ്പാല്‍ (ഒന്നാംപാല്‍) – ഒരു കപ്പ് രണ്ടാം പാല്‍ – മൂന്ന് കപ്പ് ഏലയ്ക്കാപ്പൊടി – ആവശ്യത്തിന് നെയ്യ് – 100 ഗ്രാം അണ്ടിപ്പരിപ്പ് – 50 ഗ്രാം കിസ്മിസ് – 50 ഗ്രാം തയാറാക്കുന്നവിധം അട ഉണ്ടാക്കാന്‍ ചമ്പാ പച്ചരിമാവും മൈദയും ശര്‍ക്കരയും വെളിച്ചെണ്ണയും പാകത്തിനുള്ള വെള്ളവും ഒഴിച്ച് കുറുകെ കലക്കുക.…
Read More » -
India
‘മണിപ്പൂരില്‍ നടന്നത് ഗോത്ര വര്‍ഗ ലഹളയല്ല,’ കുക്കികള്‍ ജീവിക്കുന്ന സ്ഥലത്ത് പെട്രോളിയം- വജ്ര ശേഖരങ്ങള്‍ ഉണ്ടന്ന് കണ്ടെത്തിയപ്പോള്‍ അത് കൈക്കലാക്കാനുള്ള വന്‍കിട കമ്പനികളുടെ ഗൂഡാലോചനയുടെ ഭാഗം: റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍
മണിപ്പൂര്‍ കലാപം ഗോത്രവര്‍ഗ കലാപം എന്നു പറഞ്ഞ് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യയുടെ പ്രതിനിധി റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍. മെയ്തികള്‍ ഗോത്രവര്‍ഗത്തില്‍ പെടുന്നവരല്ല, അവര്‍ ബ്രാഹ്മണരും ക്ഷത്രീയരും പട്ടികജാതി വിഭാഗക്കാരും ഉള്‍പെടുന്ന ഒരു സമൂഹവുമാണ്. കുക്കികള്‍ അധിവസിക്കുന്ന പ്രദേശത്ത് പെട്രോളിയം- വജ്ര ശേഖരങ്ങള്‍ ഉണ്ടന്ന് പഠനത്തിലൂടെ കണ്ടെത്തിയപ്പോള്‍ ആ പ്രദേശം വന്‍കിട കംപനികള്‍ക്ക് കൈക്കലാക്കാന്‍ അവസരം കൊടുക്കാനും അതു വഴി സാമ്പത്തിക നേട്ടം കൈവശമാക്കാനും നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് മണിപ്പൂര്‍ കലാപം ഉടലെടുത്തതെന്നും റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍ കൂട്ടിച്ചേര്‍ത്തു. മണിപ്പൂര്‍ കലാപ മേഖല പല തവണ സന്ദര്‍ശിച്ച് പ്രശ്‌ന പരിഹാരത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് റവ. ഡോ.ജോണ്‍സണ്‍ തേക്കടയില്‍. സി.വൈ.എമിന്റെ നേതൃത്വത്തില്‍ മാവേലിക്കര തഴക്കര മര്‍ത്തോമ പള്ളി അങ്കണത്തില്‍ നടത്തിയ മണിപ്പൂര്‍ ഒരു നേര്‍ക്കാഴ്ച എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു – ക്രിസ്ത്യന്‍ കലപമല്ലായിരുന്നു അവിടെ, മറിച്ചു രണ്ടു…
Read More » -
Kerala
ഓണത്തെ വരവേൽക്കാൻ രാജേഷ് മാത്യു ഒരുക്കുന്ന റിഥം & ട്യൂൺസിന്റെ ഹൃദ്യ- മനോഹരമായ ‘പൂവിളിമേളം’
കേരളത്തിന്റെ ദേശീയോത്സവമാണ് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികൾക്ക് സഹവർത്തിത്തതിന്റെയും സമഭാവനയുടെയും ദിനമാണ് ഓണം. ഏകോദര സാഹോദങ്ങളെ പോലെ മലയാളി പൊന്നോണം ആഘോഷിക്കുന്നു. ചിങ്ങം പിറന്നാൽ ഓണപ്പാട്ടുകളുടെ പ്രളയമാണ്. പ്രശസ്തഗായകരുടെയും യുവപ്രതിഭകളുടെയും ഉൾപ്പടെ നിരവധി ഓണപ്പാട്ടുകൾ എത്തുകയായി. ഈ ഓണത്തെ വരവേൽക്കാൻ ഹൃദ്യ- മനോഹരമായ ‘പൂവിളിമേള’വുമായി റിഥം & ട്യൂൺസ്. വരികള്‍ എഴുതിയിരിക്കുന്നത് ഡോ. ഹേമന്ദ് അരവിന്ദ്, ഓണാട്ടുകരയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ. വരികള്‍ക്ക് ഈണം പകർന്നിരിക്കുന്നത് പിയാനോ അധ്യാപകൻ കൂടിയാ രാജേഷ് മാത്യു, കൂടെ എല്ലാ പിന്തുന്ന യുമായി മഹാത്മാഗാന്ധി സർവകലാശാല ലൈബ്രേറിയന്‍ അനൂപ് എൻ. ഗാനമാലപിച്ചിരിക്കുന്നത് ബഹുമുഖപ്രതിഭയും കോട്ടയം കെ.എസ്.ആര്‍. ടി.സി. യിൽ സീനിയർ ക്ലർക്കുമായ ഐറിൻ എൽസാ ജോൺ. ഇതാ ഈ പാട്ടൊന്നു കേട്ടു നോക്കൂ.
Read More » -
Movie
‘ഒരു ജാതി ജാതകം,’ ‘ഡി.എൻ.എ,’ ‘റാഹേൽ മകൻ കോര’ എന്നീ 3 സിനിമകൾ തിയറ്ററുകളിലേയ്ക്ക്
എം. മോഹനന്റെ ‘ഒരു ജാതി ജാതകം,’ ടി.എസ് സുരേഷ് ബാബുവിന്റെ ‘ഡി.എൻ.എ,’ നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേൽ മകൻ കോര’ എന്നീ സിനിമകൾ ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ‘ഒരു ജാതി ജാതകം’ മലബാറിലെ ഒരിടത്തരം കുടുംബത്തിലെ അംഗവും ചെന്നൈ നഗരത്തിലെ ഉദ്യോഗസ്ഥനുമായ ഒരു യുവാവിൻ്റെ ജീവിത കഥയാണ് പറയുന്നത്. കുടുംബങളിൽ നിലനിന്നു വരുന്ന വിശ്വാസങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാകേഷ് മണ്ടോടിയുടേതാണ്. പ്രേക്ഷകർക്ക് ചിരിയും ചിന്തയും നൽകുന്ന ദൃശ്യവിരുന്നായിരിക്കും ‘ഒരു ജാതി ജാതകം.’ വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ നായിക നിഖിലാ വിമലാണ്. പി.പി കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, രഞ്ജിത്ത് കങ്കോൽ, മൃദുൽ നായർ, ഗായിക സയനോരാ ഫിലിപ്പ്, കയാ ദുലോഹർ, ഇന്ദുതമ്പി ,രജിതാ മധു, ചിപ്പി ദേവസ്സി, അമൽ താഹ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. സംഗീതം- ഗുണ ബാലസുബ്രഹ്മണ്യം , ഛായാഗ്രഹണം- വിശ്വജിത്ത്…
Read More » -
സഹപാഠികളെ കൊണ്ട് കുട്ടിയെ തല്ലിച്ച അധ്യാപികക്കെതിരെ നടപടി വേണം; മന്ത്രി വി. ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു
തിരുവനന്തപുരം : ഉത്തർപ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ സഹപാഠികളെ കൊണ്ട് വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ച സംഭവത്തിൽ അടിയന്തര കർശന നടപടി ആവശ്യപ്പെട്ട് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. നേഹ പബ്ലിക് സ്കൂളിൽ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് സ്കൂളിൽ സംഭവിച്ചത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ല. കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിൽ ആദരവും ധാരണയും ഐക്യവും വളർത്തുന്ന ഒരു അന്തരീക്ഷം അവർക്ക് നൽകേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും മന്ത്രി വി ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറയുന്നു. മുസഫര്‍ നഗറിലെ നേഹ പബ്ലിക് സ്കൂളിലാണ് കഴിഞ്ഞ ദിവസം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച…
Read More »