Month: August 2023
-
Crime
പ്രതികളെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേര്‍ക്ക് ആക്രമണം; പോലീസുകാരന് കുത്തേറ്റു
ഇടുക്കി: ചിന്നകനാലില്‍ കായംകുളം പോലീസ് സംഘത്തിന് നേര്‍ക്ക് ആക്രമണം. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സിവില്‍ പോലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് സംഭവം. ദീപക്കിന്റെ കഴുത്തിനും കൈക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. ദീപക് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. മുറിവുകള്‍ എല്ലാം തുന്നിച്ചേര്‍ത്തു. ദീപക്കിനെ കുത്തിയ ഷിനു അടക്കം നാലുപേരെ ശാന്തന്‍പാറ പോലീസ് അറസ്റ്റ്‌ചെയ്തു. പോലീസ് വന്ന വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്ത 10 പേരടങ്ങുന്ന അക്രമിസംഘം പ്രതികളുമായി കടന്നുകളയാന്‍ ശ്രമിച്ചു. ഉടന്‍തന്നെ പൊലീസ് സംഘം ആലപ്പുഴ എസ്പിയെ വിവരം അറിയിച്ചു. ആലപ്പുഴ എസ്പി ഇടുക്കി എസ്പിയെ വിവരം അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ അഞ്ചുസ്ഥലങ്ങളില്‍നിന്ന് പോലീസ് എത്തിയാണ് അക്രമികളില്‍നിന്ന് പോലീസുകാരെ രക്ഷപ്പെടുത്തിയത്. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസിലെ പ്രതികളെ തേടിയാണ് കായംകുളം പോലീസ് ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവര്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവര്‍ രക്ഷപ്പെടുത്തി.
Read More » -
India
മുംബൈയിൽ ദലിത് യുവാക്കള്‍ക്ക് അതിക്രൂര പീഡനം ;തലകീഴായി കെട്ടിത്തൂക്കി ദേഹത്തേക്ക് മൂത്രമൊഴിച്ചു, തുപ്പിയ ഷൂസ് നക്കാന്‍ പറഞ്ഞു
മുംബൈ: മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കള്‍ക്ക് അതിക്രൂര പീഡനം.അക്രമികള്‍ തങ്ങളുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചെന്നും ഷൂ നക്കാൻ ആവശ്യപ്പെട്ടതായും അക്രമത്തിനിരയായ യുവാക്കളിലൊരാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘എന്‍റെ കാലില്‍ കയര്‍ കെട്ടി മരത്തില്‍ തലകീഴായി തൂക്കിയിട്ടു. അവര്‍ അയല്‍ക്കാരാണ്. ഞങ്ങള്‍ താഴ്ന്ന ജാതിയില്‍ നിന്നുള്ളവരാണ്. അവര്‍ ഞങ്ങളുടെ ദേഹത്ത് മൂത്രമൊഴിച്ചു. അവര്‍ തുപ്പിയ ഷൂസ് നക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു’ -ദലിത് യുവാക്കളിലൊരാളായ 20കാരൻ ശുഭം മഗാഡെ പറഞ്ഞു. ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചെന്ന സംശയത്തിന്‍റെ പേരില്‍ ആറു പേരാണ് യുവാക്കളെ തലകീഴായി മരത്തില്‍ കെട്ടിത്തൂക്കി ക്രൂര മര്‍ദനം നടത്തിയത്. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ ശ്രീറാംപൂര്‍ താലൂക്കിലെ ഹരെഗാവ് ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 20കാരായ ദലിത് യുവാക്കളെ വീട്ടില്‍നിന്ന് അക്രമികള്‍ ബലമായി പിടിച്ച് കൊണ്ടുപോകുകയായിരുന്നു. അക്രമികളിലൊരാള്‍ തന്നെ ക്രൂര അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതോടെ സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Read More » -
India
സഹോദരി നല്‍കിയ ലൈംഗിക പീഡനക്കേസിന്‍റെ പേരില്‍ ദലിത് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
ഭോപ്പാൽ:സഹോദരി നല്‍കിയ ലൈംഗിക പീഡനക്കേസിന്‍റെ പേരില്‍ ദലിത് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു.ഇവരുടെ മാതാവിനെ വിവസ്ത്രയാക്കുകയും വീട് തല്ലി തകര്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. 2019ലാണ് 18കാരിയായ ദളിത് പെണ്‍കുട്ടിക്ക് നേരെ ലൈംഗീക പീഡനമുണ്ടായത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. പെണ്‍കുട്ടിയും കുടുംബവും ഇവരുടെ ആവശ്യത്തിന് വഴങ്ങാത്തതാണ് സംഭവത്തിന് പിന്നിലെ കാരണം. വീട്ടിലേക്ക് ഇരച്ചെത്തിയ നൂറുകണക്കിന് ആളുകള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇത് കണ്ട് സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ച യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി.മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമികള്‍ മാതാവിനെ വിവസ്ത്രയാക്കിയത്. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഗ്രാമത്തിലെ ഓരോ വീടുകളിലും കയറിയിറങ്ങിയ ആക്രമികള്‍ എല്ലാവരെയും ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് മടങ്ങിയത്.സംഭവത്തെത്തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്
Read More » -
India
വിശ്വഹിന്ദു പരിഷത്തിന്റെ ശോഭാ യാത്ര; നൂഹില്‍ കനത്ത ജാഗ്രത
ഗുഡ്ഗാവ്:വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ശോഭാ യാത്രയുടെ സാഹചര്യത്തില്‍ നൂഹില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തി.സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1,900 പൊലീസുകാരെയും 24 കമ്ബനി അര്‍ദ്ധസൈനിക വിഭാഗത്തെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.തിങ്കളാഴ്ച വരെ ഹരിയാനയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചിടാന്‍ ജില്ലാ ഭരണകൂടം നേരത്തെ ഉത്തരവിട്ടിരുന്നു. ഒരു പ്രദേശത്ത് നാലോ അതിലധികമോ ആളുകള്‍ കൂടുന്നതും വിലക്കിയിരുന്നു.ഹരിയാന അതിര്‍ത്തികളിലും ചെക്ക് പോയിന്റുകളിലും വൻ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ജൂലൈ 31 ന് നുഹില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത നിരീക്ഷണത്തിലാണ് പ്രദേശം. ഇവിടെ സെപ്തംബര്‍ 3 മുതല്‍ നടക്കാനിരിക്കുന്ന G20 ഷെര്‍പ്പ ഗ്രൂപ്പ് മീറ്റിംഗും കണക്കിലെടുത്ത് സുരക്ഷാ സേനയെ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് വിശ്വഹിന്ദു പരിഷത്ത് ശോഭായാത്രയ്ക്ക് ആഹ്വാനം ചെയ്തത്. ഘോഷയാത്രയ്ക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഘോഷയാത്രയുമായി മുന്നോട്ട് പോകുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.
Read More » -
Kerala
പൊലിസുകാരനെ കൈക്കൂലിവാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി
കണ്ണൂര്‍: ചക്കരക്കല്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസുകാരനെ കൈക്കൂലിവാങ്ങുന്നതിനിടെ വിജിലന്‍സ് ഒളിഞ്ഞിരുന്ന് പിടികൂടി. പാസ് പോര്‍ട്ട് വെരിഫിക്കേഷനായി ആയിരം രൂപ ചക്കരക്കല്‍ സ്വദേശിയായ യുവാവില്‍ നിന്നും കൈക്കൂലി വാങ്ങിയ സിവില്‍ പൊലിസ് ഓഫീസറാണ് വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ കെവി.ഉമര്‍ ഫാറുക്കിനെയാണ് വിജിലന്‍സ് പിടികൂടിയത്. കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന് കിട്ടിയ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് റെയ്ഡു നടത്തിയത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി ചക്കരക്കല്‍ സ്വദേശിയില്‍ നിന്നും ആയിരം രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സിന് പരാതി കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി ചക്കരക്കല്‍ ടൗണിലെ ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് മുന്‍വശം വച്ച് ഫിനോഫ്ത്തലിന്‍ പുരട്ടിയ രണ്ടു 500 രൂപയുടെ നോട്ട് കൈമാറുമ്ബോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടുകയായിരിന്നു
Read More » -
Kerala
കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം മറിച്ചു വിൽപ്പന നടത്തിയ ജീവനക്കാരനും കൂട്ടാളികളും അറസ്റ്റിൽ
തൃശൂര്‍: കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റില്‍നിന്ന് കൂടിയ വിലക്ക് മദ്യം മറിച്ചു വിൽപ്പന നടത്തിയ ജീവനക്കാരനെയും കൂട്ടാളികളെയും തൃശൂര്‍ എക്‌സൈസ് പിടികൂടി. പൂത്തോള്‍ കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരനായ ഒല്ലൂക്കര മഠത്തില്‍പറമ്ബില്‍ ജയദേവ്, കുന്നംകുളം ചെറുവത്തൂര്‍ വീട്ടില്‍ മെറീഷ്, മുല്ലക്കര തോണിപുരക്കല്‍ അഭിലാഷ് എന്നിവരെയാണ് തൃശൂര്‍ എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ അബ്ദുല്‍ അഷ്റഫും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 60 കുപ്പി മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കണ്ടെടുത്തു. അര്‍ധരാത്രിയാണ് വില്‍പനക്കാര്‍ക്കായി കൂടിയ വിലക്ക് മദ്യം വൻതോതില്‍ മറിച്ചു വില്‍പന നടത്തിയിരുന്നത്. മദ്യഷാപ്പ് അടച്ചശേഷം മദ്യം വൻതോതില്‍ പുറത്തുകടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജയദേവ് ഏറെക്കാലമായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. കമ്ബനി എക്സിക്യൂട്ടിവുകളുടെ വേഷത്തില്‍ സ്കൂട്ടറിനകത്തും മുന്നിലും പിന്നിലും ബാഗുകളിലുമായാണ് മദ്യക്കടത്ത്. മൊത്തമായി മദ്യം വില്‍പനശാലക്ക് പുറത്തെത്തിക്കുന്ന ജയദേവിന് വലിയ തുക കമീഷനായി മദ്യക്കച്ചവടക്കാര്‍ നല്‍കുന്നതായി മറ്റു പ്രതികള്‍ മൊഴിനല്‍കി. മദ്യം കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റില്‍നിന്ന് പുറത്തെത്തിക്കുന്നതിന് കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നത്…
Read More » -
Food
എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ പരിപ്പ് കറി
എളുപ്പത്തിൽ തയാറാക്കാവുന്ന പരിപ്പ് കറി.ചോറിന്റെ കൂടെ മാത്രമല്ല ചപ്പാത്തിയോടൊപ്പവും ഉപയോഗിക്കാം. പരിപ്പ് – 1 കപ്പ് സവാള – 1 എണ്ണം അരിഞ്ഞത് തക്കാളി – 1 എണ്ണം അരിഞ്ഞത് പച്ചമുളക് – 2 എണ്ണം അരിഞ്ഞത് ചുവന്നുള്ളി – 3 അല്ലി ചുവന്നുള്ളി അരിഞ്ഞത് വെളുത്തുള്ളി – 3 അല്ലി അരിഞ്ഞത് കടുക് – 1/4 ടീസ്പൂൺ ജീരകം – 1/4 ടീസ്പൂൺ മുളകുപൊടി – 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ ഉണക്കമുളക് – 2 എണ്ണം കറിവേപ്പില – അവശ്യത്തിന് ഉപ്പ് – അവശ്യത്തിന് വെള്ളം – 4 കപ്പ് തയാറാക്കുന്ന വിധം പ്രഷർ കുക്കറിൽ പരിപ്പ്, തക്കാളി അരിഞ്ഞത്, സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവിശ്യത്തിന് ഉപ്പ് ,വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് നാല് വിസിൽ വരെ വേവിക്കുക. ശേഷം ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച്…
Read More » -
Kerala
ഓണത്തിനും വിഷം കലർത്തുന്നവർ; സൂക്ഷിക്കുക, അവർ നിങ്ങളുടെ അയൽപക്കത്തും കാണും
സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ സ്‌കൂളുകളെ പോലും വര്‍ഗീയവല്‍ക്കരിക്കുന്ന കാലമാണ്. കഴിഞ്ഞ ദിവസം ഏഴാം ക്ലാസുകാരനായ മുസ്ലിം വിദ്യാർഥിയെ സഹപാഠികളായ മുഴുവൻ ഹിന്ദുക്കളെ കൊണ്ട് ഒരുമണിക്കൂറോളം തല്ലിച്ചതച്ച് ആസ്വദിക്കുന്ന അധ്യാപികയുടെ വാർത്ത ഉത്തർപ്രദേശിൽ നിന്നും നാം കേട്ടു. വടക്കേ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത കാലത്തായി ന്യൂനപക്ഷങ്ങള്‍ക്ക് ഭയാനകമായ ഇടങ്ങളായി മാറിയിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നല്ല, സർവതും! രാജ്യത്തിന്റെ ഭാവി തലമുറയായ വിദ്യാര്‍ഥികളില്‍ വര്‍ഗീയ വിഷം കുത്തിവച്ചാല്‍ രാഷ്ട്രം എങ്ങനെ സൃഷ്ടിപരമായി പുരോഗമിക്കുമെന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.കേരളവും മോശമല്ല.ഈ ഓണക്കാലത്ത് പോലും അത് നാം കേട്ടു. ഓണത്തോടനുബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ ചില കുത്തിത്തിരുപ്പ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ലോകത്തിന്റെ കോണില്‍ മലയാളി എവിടെ ഉണ്ടെങ്കിലും അവിടെ ഓണം ആഘോഷിച്ചിരിക്കും. ജാതി – മത ഭേദമന്യേ മലയാളികള്‍ ഒരുമയോടെ ആഘോഷിക്കുന്ന ദിവസമാണ് പൊന്നോണം. ഇതിനെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും അടുത്തകാലത്തായി ഉയര്‍ന്നുവരുന്നുണ്ട്. അത്തരത്തില്‍ ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷമാണെന്ന് കമന്റിട്ടയാള്‍ക്കുള്ള മറുപടി സോഷ്യൽ മീഡിയ തന്നെ കൊടുത്തിട്ടുണ്ട്. എങ്കിലും പറയാതെ…
Read More » -
Kerala
ഓണനാളുകളില്‍ നാടിനെ ആശങ്കയിലാക്കാൻ പൊളിവചനങ്ങള്‍ പ്രചരിപ്പിച്ചവരെ തിരിച്ചറിയണം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:ഓണനാളുകളില്‍ നാടിനെ ആശങ്കയിലാക്കാൻ പൊളിവചനങ്ങള്‍ പ്രചരിപ്പിച്ചവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രയാസമനുഭവിക്കുന്നവര്‍ക്ക് പോലും ഓണം ആഘോഷമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഐതീഹ്യത്തില്‍ കേട്ടറിഞ്ഞതിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലേക്കുള്ള പ്രയാണമാണിപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണം ആളുകള്‍ക്ക് സന്തോഷിക്കാനാവില്ലെന്ന പ്രചരണമാണ് ഏതാനു ആഴ്ചകള്‍ മുമ്ബ് വരെ ചിലര്‍ നടത്തിയത്. അത്തരം പ്രചരണങ്ങളില്‍ പലതും പൊളിവചനങ്ങളായിരുന്നു. വറുതിയുടെയും പ്രയാസത്തിന്റെയും ഓണമായിരിക്കും ഇക്കുറിയെന്ന പ്രചരണം വിശ്വസിച്ചവര്‍ക്ക് പോലും ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. കേരളത്തിലെ തെരുവുകളിലും പട്ടണങ്ങളിലും ആളുകള്‍ ആഘോഷത്തിനായി ഇറങ്ങുകയാണ്. എവിടെയും സംതൃപ്തിയോടെയും സന്തോഷത്തോടെയും ആളുകള്‍ ഓണാഘോഷത്തിന് തയ്യാറെടുക്കുകയാണ്. ഈ ഓണത്തിന് ഉണ്ടാകില്ലെന്ന് ചിലര്‍ പ്രചരിപ്പിച്ച എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓണക്കാലത്ത് ആനുകൂല്യങ്ങള്‍ നല്‍കാനായി ഖജനാവില്‍ നിന്ന് വിതരണം ചെയ്തത് 18000 കോടി രൂപയാണ്. മാനുഷരെല്ലാം ഒന്നുപോലെയാകണമെന്നാണ് ഓണത്തിന്റെ ഐതീഹ്യം. എന്നാല്‍, ലോകവും രാജ്യവും അതുപോലെയല്ല. സമ്ബന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുകയാണ്. ഏറ്റവുമധികം ദരിദ്രരുള്ള രാജ്യമായി…
Read More » -
Food
ദഹനത്തിന് അത്യുത്തമം; ഓണത്തിന് വിളമ്ബാം ഇടുക്കിക്കാരുടെ സ്പെഷ്യല്‍ ഇഞ്ചി തീയല്‍
ഒട്ടുമിക്ക എല്ലാ വിഭവങ്ങളിലും ഇഞ്ചി ഉപയോഗിക്കാറുണ്ട്.ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഇഞ്ചി. ശരീരഭാരം കുറയ്‌ക്കാനും ഹൃദ്രോഗ സാദ്ധ്യതകളെ കുറയ്‌ക്കാനും ഇഞ്ചിക്ക് കഴിയും. ഇത്രയധികം ഗുണങ്ങളുള്ള ഇഞ്ചി വെച്ചുള്ള ഒരു തീയല്‍ ആയാലോ ഓണത്തിന്? വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഹൈറേഞ്ചുകാരുടെ സ്പെഷൽ ഇഞ്ചി തീയല്‍ തയ്യാറാക്കാം. ആവശ്യമായ ചേരുവകള്‍ 1) ഇഞ്ചി – ഒരു കപ്പ് 2) തേങ്ങ- ഒരെണ്ണം 3) മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍ 4) മുളകുപ്പൊടി-ഒരു ടീസ്പൂണ്‍ 5) മല്ലിപ്പൊടി-അര ടീസ്പൂണ്‍ 6) ഉപ്പ് 7) കറിവേപ്പില 8) വെളിച്ചെണ്ണ 9) വാളംപുളി 10) കടുക് തയ്യാറാക്കുന്ന വിധം ഇഞ്ചി കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞ് വറുത്തെടുക്കുക. വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ വറുത്തെടുക്കുക. തേങ്ങ ബ്രൗണ്‍ കളറായി വരുമ്ബോള്‍ ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപ്പൊടി എന്നിവ ചേര്‍ത്ത് വറുക്കുക. തുടര്‍ന്ന് ഇത് മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. പാനില്‍ എണ്ണ ഒഴിച്ച് കടുക് താളിക്കുക. ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന…
Read More »