Month: August 2023

  • Social Media

    ഭർത്താവിന് സഹപ്രവർത്തകയുമായി അവിഹിതം! ഓഫിസിലെത്തി ചെരിപ്പിനടിച്ച് ഭാര്യ

    പട്ന: ഭർത്താവിന് ഓഫിസിലെ സഹപ്രവർത്തകയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ചെരിപ്പുകൊണ്ടടിച്ച് ഭാര്യ. ബീഹാറിലെ ഔറംഗബാദ് ജില്ലയിലാണ് സംഭവം. ഭാര്യ എൻജിനീയറായ ഭർത്താവിനെ ചെരിപ്പിനടിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഓഫിസിലെത്തിയാണ് യുവതി ഭർത്താവിനെ തല്ലിയത്. ഭർത്താവിന് ജോലിസ്ഥലത്ത്  വനിതാ ജീവനക്കാരിയുമായി അവിഹിതബന്ധമുണ്ടെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് ജോലി ചെയ്യുന്ന ഓഫിസിലേക്ക് കയറിയ യുവതി, ഭർത്താവിന് നേരെ ചെരിപ്പ് എറിയുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് അടിക്കുന്നതും വീഡിയോയിൽ കാണാം. ചെലവിനുള്ള പണം നൽകുന്നില്ലെന്നും യുവതി ആരോപിക്കുന്നു. യുവതിയുടെ ഭർത്താവ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വർഷം മുതൽ മാതാപിതാക്കളുടെ വീട്ടിൽ താമസിക്കുന്നതിനാൽ താൻ വിഷമത്തിലാണെന്നും  ഭർത്താവ് തനിക്കും കുട്ടികൾക്കും ചെലവിനുള്ള പണം നൽകുന്നില്ലെന്നും യുവതി പറഞ്ഞു. അവിഹിത ബന്ധത്തിനായി ഭർത്താവ് പണമെല്ലാം ധൂർത്തടിച്ച് കളയുകയാണെന്നും താനും മക്കളും സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്നും യുവതി ആരോപിച്ചു. കുട്ടികളും പിതാവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രം​ഗത്തെത്തി.  

    Read More »
  • Crime

    കൈക്കൂലിക്കാരെ നിങ്ങൾ സൂക്ഷിക്കുക! ചെക്പോസ്റ്റുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഓപ്പറേഷൻ ട്രഷർ ഹണ്ടുമായി വിജിലൻസ്

    തിരുവനന്തപുരം: ചെക്പോസ്റ്റുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഓപ്പറേഷൻ ട്രഷർ ഹണ്ടുമായി വിജിലൻസ്. പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. പാറശാല ചെക്പോസ്റ്റിൽ നിന്ന് 11,900 രൂപ കണ്ടെത്തി. ആര്യങ്കാവിലും ഗോപാലപുരത്തും കൈക്കൂലി പണവും കണ്ടെടുത്തു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് 6000 രൂപയും ഗോപാലപുരം ചെക്ക് പോസ്റ്റിൽ നിന്ന് 3950 രൂപയുമാണ് വിജിലൻസ് കണ്ടെത്തിയത്. വേലന്താവളം ചെക്ക്പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത 5700 രൂപയും വിജിലൻസ് പിടിച്ചെടുത്തു. വാളയാർ ചെക്പോസ്റ്റിൽനിന്ന് 85500 രൂപ പിഴ ഈടാക്കി. പലയിടങ്ങളിലും ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥർ മുങ്ങുന്നതായും ഉറങ്ങുന്നതായും വിജിലൻസ് കണ്ടെത്തി. ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം ഏജന്റിൽ നിന്ന് 11950 രൂപയും വിജിലൻസ് പിടികൂടി. മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളിലും വിജിലൻസ് പരിശോധന നടത്തി. മൃഗസംരക്ഷണവകുപ്പിലെ ചെക്പോസ്റ്റുകളിലും ഗുരുതര ക്രമക്കേടുകളാണ് വിജിലൻസ് കണ്ടെത്തിയത്. കമ്പംമെട്ട്, ബോഡിമെട്ട്, ഇരിട്ടി എന്നി ചെക്പോസ്റ്റുകളിൽ നിന്ന് കൈക്കൂലി കണ്ടെത്തി.  

    Read More »
  • Crime

    മലപ്പുറത്ത് എയര്‍ഗണില്‍ നിന്നും വെടിയേറ്റ് യുവാവ് മരിച്ച; സുഹൃത്തിന്‍റെ തോക്കിൽനിന്നു അബദ്ധത്തില്‍  വെടിയേറ്റതെന്ന് പൊലീസ്

    മലപ്പുറം : മലപ്പുറം ചങ്ങരംകുളം ചെറവല്ലൂരില്‍ എയര്‍ഗണില്‍ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി നമ്പ്രാണത്തല്‍ ഷാഫിയാണ് മരിച്ചത്. പെരുമ്പടപ്പ് ചെറുവല്ലൂര്‍ കടവ് പാടത്തിന് സമീപമുള്ള വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് ഷാഫിക്ക് വെടിയേറ്റത്. സുഹൃത്തിന്‍റെ എയര്‍ഗണില്‍ നിന്നും അബദ്ധത്തില്‍  വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നെഞ്ചില്‍ വെടിയേറ്റ ഷാഫിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം  തുടങ്ങി. ഷാഫിയുടെ മൂന്ന് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

    Read More »
  • Kerala

    ഇടത് മുന്നണിയിലേക്ക് പോയ കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന് കെ മുരളീധരൻ; പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യത്തിൽ തീരുമാനം

    കോട്ടയം : ഇടത് മുന്നണിയിലേക്ക് പോയ കേരള കോൺഗ്രസ് (എം) യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുവരണമെന്ന് കെ മുരളീധരൻ എംപി. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. ആരുടെയും കുറ്റംകൊണ്ടല്ല കേരള കോൺഗ്രസ് മുന്നണി വിട്ടത്. വിട്ടുപോയ എല്ലാ പാർട്ടികളും തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്‍റെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ പരിഭവമില്ലെന്നും മുരളീധരൻ പറഞ്ഞു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒന്നും കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകില്ല. കെ കരുണാകരൻ സ്മാരകത്തിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ആറാം തീയതി പറയാമെന്നാണ് പറഞ്ഞത്. മറ്റൊന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. വടകരയില്‍ വീണ്ടും മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ  ഭൂരിപക്ഷം ഉയർത്തലാണ് യുഡിഎഫിന്റെ ലക്ഷ്യം. ഉമ്മൻ ചാണ്ടി നടത്തിയ വികസനപ്രവർത്തനങ്ങളിലൂന്നിയാണ് പ്രചാരണം. ചാണ്ടി ഉമ്മന് 25,000 ൽ കൂടുതൽ ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയേറെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി എന്താണ് മാധ്യമങ്ങളെ കാണാത്തതെന്നും നരേന്ദ്രമോദിയുടെ മറ്റൊരു പതിപ്പാണ് പിണറായിയെന്നും…

    Read More »
  • NEWS

    തിരുവാതിരയും, വടംവലിയും, ഓണപ്പാട്ടും പിന്നെ ഓണസദ്യയും , കുവൈറ്റ് മലയാളി കുടുംബക്കൂട്ടം ഓണമാഘോഷിച്ചു

    കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളികൾ കൂട്ടമായി താമസിക്കുന്ന അബ്ബാസിയായിൽ പ്രവാസഗീതം വാട്സ്ആപ്പ് കുടുംബക്കൂട്ടം ഓണമാഘോഷിച്ചു. പത്ത് കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ മുതിർന്നവരുടെ ഓണാശംസകൾശേഷം കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. സദ്യക്ക് ശേഷം മിട്ടായി പെറുക്കൽ, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വടംവലി മത്സരം തുടങ്ങിയവ ഉണ്ടായിരുന്നു. മുതിർന്ന അംഗങ്ങളുടെ ചെണ്ടമേളത്തിന്റ അകമ്പടിയിൽ കുട്ടികൾ നടത്തിയ പുലിക്കളിയും, പുരുഷൻമാരുടെയും സ്ത്രീകളുടെയും തിരുവാതിരയുമായിരുന്നു പ്രധാന ആകർഷണം. ഇതെല്ലാം ഒരു വീഡിയോ പാട്ടിൽ കോർത്തിണക്കുകയും ചെയ്‌തു. മാവേലി നാട് വാണീടും കാലം എന്ന പാട്ടിന്റെ ഈണത്തിനൊത്ത് ഗ്രൂപ്പിലെ അംഗം സുനിൽ കെ ചെറിയാനാണ് പാട്ട് എഴുതിയത്. ഗ്രൂപ്പിലെ അംഗങ്ങൾ എല്ലാവരും പാടി. അബ്ബാസിയ ഹൈഡൈൻ ഹോളിൽ ആയിരുന്നു പരിപാടി.  

    Read More »
  • India

    മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാലിന് സമീപം അഞ്ച് വീടുകൾക്ക് തീയിട്ടു

    ദില്ലി: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാലിന് സമീപമാണ് സംഘർഷമുണ്ടായത്. അഞ്ച് വീടുകൾക്ക് തീയിട്ടു. ഇരുവിഭാഗങ്ങളുടെയും വീടുകൾ കത്തി നശിച്ചു. പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്താമാക്കി. അതിനിടെ മണിപ്പൂരിൽ കുക്കി മേഖലകൾക്ക് പ്രത്യേക ഭരണം എന്നാവശ്യം തള്ളി സംസ്ഥാന സർക്കാർ. ഹിൽ കൗൺസിലുകൾക്ക് സ്വയംഭരണം നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. മണിപ്പൂരിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച ചെയ്യുന്ന യതൊരു നീക്കത്തിനും സാധ്യമല്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. എന്നാൽ  മലയോര കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നൽകാമെന്നും പ്രത്യേക ഭരണകൂടം എന്ന കുക്കി സംഘടനകളുടെ ആവശ്യത്തെ അംഗീകരിക്കാനാകില്ലെന്നും സർക്കാർ  കേന്ദ്രത്തെ അറിയിച്ചു. മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍  തയ്യാറാണെന്നും  മലയോര കൗണ്‍സിലുകളുടെ സ്വയംഭരണാവകാശ അധികാരം വിപുലീകരിക്കാൻ കേന്ദ്രത്തോട്  നിർദ്ദേശിച്ചെന്നും മുഖ്യമന്ത്രി ബീരേൻ സിങ്  പ്രതികരിച്ചു. പ്രശ്നപരിഹാരത്തിന് കേന്ദ്രം കുക്കി, മെയ്തെ സംഘങ്ങളുമായി ചർച്ച  നടത്തുന്നിടെയാണ് സംസ്ഥാന സർക്കാരിന്റെ ഈ നിലപാട്. എന്നാൽ പ്രത്യേക ഭരണകൂടം എന്നാവശ്യത്തിൽ വീട്ടു വീഴ്ച്ചയില്ലെന്നാണ് കുക്കി സംഘടനകളും വ്യക്തമാക്കി.…

    Read More »
  • Kerala

    ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാർ നെയിം ബാഡ്ജ് ധരിക്കാത്തതിൽ ഹൈക്കോടതി വിമർശനം; ഇത്തരം ചട്ടലംഘനങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്ന് നിർദേശം

    കൊച്ചി: ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാർ നെയിം ബാഡ്ജ് ധരിക്കാത്തതിൽ ഹൈക്കോടതി വിമർശനം. നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പലരും നെയിം ബാഡ്ജ് ധരിക്കാതെ  ചട്ടം ലംഘിചെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം ചട്ടലംഘനങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി. നിലയ്ക്കലിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് 2018ൽ  നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഉത്തരവ്. നെയിം ബാഡ്ജ് വേണമെന്നതുൾപ്പെടെയുള്ള ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. പ്രക്ഷോഭ സാഹചര്യങ്ങളിൽ മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ നെയിം ബാഡ്ജിലൂടെയാണ് തിരിച്ചറിയാനാകുകയുള്ളുവെന്നും കോടതി പറഞ്ഞു. അതേസമയം, വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പൊലീസിനെ ഇന്നലെ എറണാകുളം ജില്ലാ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടിയാണ് കോടതി വിമർശനത്തിന് കാരണം. അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടിയെന്ന് പറഞ്ഞ കോടതി ഷാജൻ സ്കറിയയെ ചോദ്യം…

    Read More »
  • India

    ഉത്ത‍ര്‍പ്രദേശ് സർക്കാരിന്റെ എഎജി ആയി മലയാളിയെ നിയമിച്ചു

    ദില്ലി : ഉത്ത‍ര്‍പ്രദേശ് സർക്കാരിന്റെ എഎജി ആയി മലയാളിയെ നിയമിച്ചു. അഭിഭാഷകൻ കെ. പരമേശ്വറിനെയാണ് യുപി സർക്കാരിന്റെ സുപ്രീം കോടതിയിലെ അഡീ. അഡ്വക്കേറ്റ് ജനറലായി നിയമിച്ചത്.എറണാകുളം സ്വദേശിയാണ് പരമേശ്വർ. 17 വർഷമായി സുപ്രീം കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. ബഫർ സോൺ, ജഡ്ജസ് കേസ് അടക്കം ദേശീയ പ്രാധാന്യമുള്ളഅടക്കം നിരവധി കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി പരമേശ്വറിനെ നിയമിച്ചിരുന്നു.

    Read More »
  • Crime

    താനൂര്‍ കസ്റ്റഡി മരണം: കേസ് അട്ടിമറിക്കാന്‍ ഫോറന്‍സിക് വിധഗ്ധരുടെ ഭാഗത്തു നിന്നു നീക്കങ്ങളുണ്ടായി; കൂടുതല്‍ ആരോപണങ്ങളുമായി ഫോറന്‍സിക് സര്‍ജന്‍

    മലപ്പുറം : താനൂര്‍ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി ഫോറന്‍സിക് സര്‍ജന്‍ ഹിതേഷ് ശങ്കര്‍. കേസ് അട്ടിമറിക്കാന്‍ ഫോറന്‍സിക് വിധഗ്ധരുടെ ഭാഗത്തു നിന്നും നീക്കങ്ങളുണ്ടായെന്ന് ഹിതേഷ് ശങ്കര്‍ ഫെയ്സ് ബുക്ക് കുറിപ്പില്‍ ആരോപിച്ചു. പൊലീസ് ഗ്രൂപ്പുകളില്‍ തനിക്കെതിരെ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലെന്നും പ്രതികളുടെ വലുപ്പച്ചെറുപ്പം നോക്കിയല്ലെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതെ ഉത്തരവാദിത്തം നിര്‍വഹിക്കാനായെന്നും ഹിതേഷ് ശങ്കര്‍ പറയുന്നു. താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ പോസ്റ്റുമോര്‍ട്ടം ചെയ്തത്  ഡോ ഹിതേഷ് ശങ്കറായിരുന്നു. ശരീരത്തിലേറ്റ പരിക്കുകളും മരണ കാരണമായെന്നായിരുന്നു ഡോ ഹിതേഷിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍ മരണ കാരണം അടക്കം നിര്‍ണ്ണായക വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതായി ആരോപിച്ച് ഹിതേഷ് ശങ്കറിനെതിരെ പൊലീസ് രംഗത്തെത്തിയിരുന്നു. അടുത്ത ബന്ധു ഉള്‍പ്പെട്ട കേസ് ഒത്തുതീര്‍ക്കാത്തതിലുളള വിരോധം തീര്‍ക്കുകയാണെന്ന ആരോപണവും പൊലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.  

    Read More »
  • Local

    സ്‌കൂട്ടറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 16കാരന് ദാരുണാന്ത്യം

        മംഗ്‌ളുരിനടുത്ത്  അഡയാറില്‍ സ്‌കൂട്ടറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. അഡയാര്‍ പദവ് സ്വദേശി ഷറഫുദ്ദീന്‍ (16) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്ന് സഞ്ചരിക്കുന്നതിനിടെയാണ് ഷറഫുദ്ദീന്‍ അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് രക്തത്തില്‍ കുളിച്ചുകിടന്ന ഷറഫുദ്ദീനെ പ്രദേശവാസികള്‍ ഉടന്‍ ഫസ്റ്റ് ന്യൂറോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സുഹൃത്തിന് കാര്യമായ പരുക്കുകളില്ല. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. മംഗ്‌ളുറു മിലാഗ്രസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ശറഫുദ്ദീന്‍.

    Read More »
Back to top button
error: