KeralaNEWS

ഓണാഘോഷം കളറാക്കുന്നതില്‍ ഓണക്കോടിക്ക് വലിയ പ്രാധാന്യമാണുള്ളത്; ചൂട് പിടിച്ച് വസ്ത്രവിപണി

ണാഘോഷം കളറാക്കുന്നതില്‍ ഓണക്കോടിക്ക് വലിയ പ്രാധാന്യമാണുള്ളത്. ഓണം പടിവാതില്‍ക്കലെത്തി നില്‍ക്കെ  വസ്ത്രവിപണിയില്‍ തിരക്ക് വര്‍ധിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ക്കാണ് കൂടുതല്‍ പുതുമകളും വൈവിധ്യങ്ങളുമുള്ളത്. സെറ്റ് സാരിയുടെ കൂടെ ദാവണിയുടെ മുന്നില്‍ പ്രിന്റ് പതിപ്പിച്ച മോഡലുകള്‍, വ്യത്യസ്തമായ വലിയ ചിത്രങ്ങള്‍ പതിപ്പിച്ച മോഡലുകള്‍ എന്നിവ സ്ത്രീകളുടെ മേഖലയില്‍ ഏറെ ആവശ്യക്കാരെത്തുന്നതാണ്.

 മുമ്ബ് കഥകളി ചിത്രങ്ങള്‍ പതിപ്പിച്ചതാണെങ്കില്‍ ഇപ്പോള്‍ തെയ്യത്തിന്റെ ചിത്രങ്ങള്‍ കൂടുതല്‍ കാണുന്നുണ്ട്. കൃഷ്ണന്റെയും ആലിലയുടെയും ഓടക്കുഴലിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത സാരികള്‍ക്ക് മുൻകാലങ്ങളില്‍ നല്ല ഡിമാൻഡ് ആയിരുന്നെങ്കിലും ഇപ്പോള്‍ വലിയ പൂക്കള്‍ പതിപ്പിച്ച സാരികള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെന്ന് വ്യാപാരികൾ പറയുന്നു.

Back to top button
error: