Month: August 2023

  • India

    ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകളുമായി അമിത് ഷായും രാഹുല്‍ ഗാന്ധിയും മലികാര്‍ജ്ജുന്‍ ഖാര്‍ഗെയും

    ദില്ലി: ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകളുമായി കേന്ദ്ര മന്ത്രി അമിത് ഷായും കോണ്‍ഗ്രസ് പ്രസിഡന്റ് മലികാര്‍ജ്ജുൻ ഖാര്‍ഗെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. കേരളത്തിലെ സഹോദരീ സഹോദരൻമാര്‍ക്ക് സന്തോഷകരമായ ഓണം ആശംസിക്കുന്നെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്ററില്‍ കുറിച്ചു. ഏവര്‍ക്കും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണാശംസകള്‍ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ ആശംസ അറിയിച്ചു. ഓണം ഐതിഹ്യത്തിന്റെയും സന്തോഷകരമായ ഭൂതകാലത്തിന്റെയും ഓര്‍മ്മപ്പെടുത്തലാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയും ട്വീറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ലോകമെമ്ബാടുമുളള മലയാളികള്‍ക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും അത് കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദര്‍ശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ആശംസയില്‍ അറിയിച്ചിരുന്നു. ജീവിതത്തില്‍ നല്ല ആരോഗ്യവും, സമാനതകളില്ലാത്ത സന്തോഷവും,  സമൃദ്ധിയും വര്‍ഷിക്കട്ടെയെന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചിരുന്നു.

    Read More »
  • India

    ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

    മൈസൂരു:ഒരു കുടുംബത്തിലെ നാലുപേരെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തി.ചാമുണ്ഡിപുരം തേര്‍ഡ് ക്രോസ് ഫസ്റ്റ് മെയിൻ റോഡിലെ വസതിയിലാണ് സംഭവം. മൈസൂരു എ.പി.എം.സി യാര്‍ഡിലെ പച്ചക്കറിക്കച്ചവടക്കാരനായ മഹാദേവ സ്വാമി (48), ഭാര്യ അനിത (38), മക്കളായ ചന്ദ്രകല (17), ധനലക്ഷ്മി (15) എന്നിവരാണ് മരിച്ചത്. വീട്ടില്‍ ഹാളിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു ചന്ദ്രകലയുടെ മൃതദേഹം. കസേരയിലായിരുന്നു അനിതയുടെ മൃതദേഹം. മഹാദേവ സ്വാമിയുടേത് നിലത്തും അനിതയുടേത് മുറിയിലും വീണുകിടക്കുന്ന നിലയിലായിരുന്നു. രണ്ടോ മൂന്നോ ദിവസം മുമ്ബാണ് ഇവര്‍ മരണപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയിരുന്നു. മൂന്നുമാസം മുമ്ബാണ് ഈ കുടുംബം ചാമുണ്ഡിപുരത്തെ വാടകവീട്ടിലേക്ക് താമസം മാറിയത്. അതിനാല്‍ അയല്‍ക്കാരുമായി കൂടുതല്‍ അടുപ്പത്തിലായിട്ടില്ലായിരുന്നു.ദുർഗന്ധം വമിച്ചതോടെയാണ് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുന്നത്.

    Read More »
  • Kerala

    ”പാവപ്പെട്ട 140 എംഎല്‍എമാര്‍ക്കും അതിദരിദ്രരായ 20 മന്ത്രിമാര്‍ക്കും കൃത്യസമയത്ത് ഓണക്കിറ്റ് എത്തിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമല്ലേ”

    തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ, എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ഓണക്കിറ്റ് നല്‍കാനുള്ള തീരുമാനത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പാവപ്പെട്ട 140 എംഎല്‍എമാര്‍ക്കും അതിദരിദ്രരായ നമ്മുടെ 20 മന്ത്രിമാര്‍ക്കും കൃത്യസമയത്ത് കിറ്റെത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു കാര്യം തന്നെയല്ലേ. കെ സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറിച്ചു. എണ്‍പതു ലക്ഷം ബൂര്‍ഷ്വാസികള്‍ക്കും ഇത്തവണ ഓണക്കിറ്റില്ലാത്തത് എന്തിനാണൊരു വലിയ പ്രശ്നമാക്കുന്നത് നമ്മള്‍ ? ഏഴുലക്ഷം പേര്‍ക്കത് ഓണത്തിനു മുന്‍പ് നല്‍കാന്‍ കഴിയാത്തതും വലിയൊരു വീഴ്ചയല്ല. സിഎംആര്‍എല്‍ ഉള്‍പ്പെടെ നൂറു പാവപ്പെട്ട വ്യവസായികള്‍ക്കു കിറ്റ് നല്‍കാന്‍ കഴിഞ്ഞില്ലെന്നത് വലിയ വീഴ്ചയായെന്ന് അടുത്ത പാര്‍ട്ടി പ്ലീനം വിലയിരുത്തുമെന്നും സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ( എഎവൈ കാര്‍ഡ്) മാത്രമായി ഇത്തവണ ഓണക്കിറ്റ് നല്‍കുന്നത് പരിമിതപ്പെടുത്തിയിരുന്നു. സാധാരണക്കാര്‍ക്ക് നല്‍കാത്ത ഓണക്കിറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. 12 ഇനം ‘ശബരി’ ബ്രാന്‍ഡ് സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ്…

    Read More »
  • India

    ”ഹെലികോപ്ടറുകളെല്ലാം ബിജെപിക്ക് ബുക്ക് ചെയ്തു; തിരഞ്ഞെടുപ്പ് ഡിസംബറിലുണ്ടാകും”

    കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് ബി.ജെ.പി ഡിസംബറില്‍ തന്നെ നടത്തിയേക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രചാരണത്തിനായി രാജ്യത്തെ ഹെലിക്കോപ്റ്ററുകളെല്ലാം അവര്‍ ബുക്ക് ചെയ്ത് കഴിഞ്ഞെന്നും മമത ആരോപിച്ചു. തൃണമൂര്‍ കോണ്‍ഗ്രസ് യൂത്ത് വിങ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മൂന്നാം തവണയും ബി.ജെ.പി അധികാരത്തിലെത്തിലേറിയാല്‍ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുമെന്ന് മമത മുന്നറിയിപ്പ് നല്‍കി. ഡിസംബറിലോ അടുത്ത ജനുവരിയിലോ അവര്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് താന്‍ ഭയപ്പെടുന്നു. ഇതിനോടകം ബി.ജെ.പി രാജ്യത്തെ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി കഴിഞ്ഞിരിക്കുന്നു. വീണ്ടും അധികാരത്തിലെത്തിയാല്‍ അവര്‍ ഇന്ത്യയെ വിദ്വേഷത്തിന്റെ രാഷ്ട്രമാക്കി മാറ്റുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് ഭരണഘടനാപരമായ നിയമങ്ങള്‍ ലംഘിക്കുകയാണ്. ഇത്തരം ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനാകില്ല. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ വെല്ലുവിളിക്കരുത്. ബംഗാളില്‍ മൂന്ന് പതിറ്റാണ്ടുകാലം നീണ്ട ഇടത് ഭരണം താന്‍ അവസാനിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

    Read More »
  • NEWS

    ‘അതിരു’കടന്ന അവകാശവാദവുമായി ചൈന വീണ്ടും? അരുണാചല്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടമിറക്കി

    ബീജിങ്: ചൈന പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ഭൂപടം വിവാദത്തില്‍. അരുണാചല്‍ പ്രദേശ്, അക്സായ് ചിന്‍, തായ്വാന്‍, തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടല്‍ പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ തര്‍ക്ക പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂപടമാണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. തിങ്കളാഴ്ച സെജിയാങ് പ്രവിശ്യയിലെ ഡെക്കിംഗ് കൗണ്ടിയില്‍ നടന്ന സര്‍വേയിംഗ് ആന്‍ഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും നാഷണല്‍ മാപ്പിംഗ് അവയര്‍നെസ് പബ്ലിസിറ്റി വീക്കിന്റെയും ആഘോഷ വേളയിലാണ് ചൈന ‘സ്റ്റാന്‍ഡേര്‍ഡ് മാപ്പ് 2023’ പുറത്തിറക്കിയത്. നാച്ചുറല്‍ റിസോഴ്‌സ് മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയിരിക്കുന്നത്. ഭൂപടം ഇറങ്ങിയതിന് പിന്നാലെ ഇതിനെച്ചൊല്ലി ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ അതിര്‍ത്തി വിഷയത്തില്‍ സമവായത്തിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ ഭൂപടം ഇറങ്ങിയിരിക്കുന്നത്. സര്‍വേയിങ്ങും മാപ്പിങ്ങും ഭൂമിശാസ്ത്രപരമായ വിവരങ്ങളും രാജ്യത്തിന്റെ വികസനത്തിന് കരുത്തേകുന്നതിലും ജീവിതത്തിന്റെ എല്ലാ മേഖലകളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും പരിസ്ഥിതിപരമായി പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്റെ ചീഫ് പ്ലാനര്‍ വു വെന്‍ഷോംഗ് പറയുന്നത്. മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ്…

    Read More »
  • LIFE

    ദുബായില്‍നിന്നും ഇനി ലണ്ടനിലേക്ക്; ആള്‍മാറാട്ടം നടത്തിയെന്ന പേരില്‍ പിടിച്ചുവച്ച അതേ ആളുകളുടെ കൈയ്യടിവാങ്ങിയ രഞ്ജു!

    ദുബായ് തന്റെ സെക്കന്‍ഡ് ഹോം തന്നെയെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. മെയില്‍ ബോഡിയില്‍ ജീവിച്ച സമയം തൊട്ട് ഞാന്‍ ദുബായില്‍ പോകുന്നുണ്ട്. സര്‍ജറിക്ക് ശേഷവും ഞാന്‍ ഒരു പാസ്‌പോര്‍ട്ട് എടുത്തിട്ട് അതിലും ഞാന്‍ യാത്ര ചെയ്തിരുന്നു. അന്നൊന്നും യാത്ര ചെയ്യുമ്പോള്‍ അവിട ഈയൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം എംബസിയില്‍ എനിക്ക് ഒരു വിഷയം ഉണ്ടായി. മുപ്പത്തിയാറ് മണിക്കൂറോളം ദുബായ് എമിറേറ്റ്‌സിന്റെ എയര്‍പോര്‍ട്ടില്‍ ഞാന്‍ കുടുങ്ങുപ്പോയി. എനിക്ക് ദുബായില്‍ ഇറങ്ങാന്‍ ആകില്ല, തിരികെ പോകണം എന്നുപറഞ്ഞുകൊണ്ട് എനിക്ക് അവര്‍ റിട്ടേണ്‍ ടിക്കറ്റ് തന്നു. ഇന്ത്യയിലേക്ക് പോകൂ, ഇത് ആള്‍മാറാട്ടം നടത്തിയിരിക്കുകയാണ് എന്ന് പറഞ്ഞായിരുന്നു. നമ്മള്‍ എപ്പോള്‍ യാത്ര ചെയ്താലും നമ്മുടെ കൃഷ്ണമണി ആണല്ലോ ഐഡന്റിഫൈ ചെയ്യുന്നത്. അതിപ്പോള്‍ നമ്മള്‍ എത്ര സര്‍ജറി ചെയ്താലും നമ്മുടെ കൃഷ്ണമണിക്ക് ഒരു മാറ്റവും വരില്ല. നമ്മുടെ കണ്ണിന്റെ ഷേപ്പ് മാറിയാലും കൃഷ്ണമണിക്ക് മാറ്റം വരില്ല. ഇരട്ടകളില്‍ പോലും കൃഷ്ണമണിക്ക് മാറ്റം…

    Read More »
  • Kerala

    ഓണാവധിക്ക് ശേഷമുള്ള തിരക്ക്; എറണാകുളം – ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍

    തിരുവനന്തപുരം: എറണാകുളം -ചെന്നൈ എ?ഗ്മോര്‍ റൂട്ടില്‍ (ട്രെയിന്‍ നമ്പര്‍- 06044/06043) ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ഓണാവധി കഴിഞ്ഞ് ഉണ്ടാകാനിടയുള്ള തിരക്ക് പരി?ഗണിച്ചാണ് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. സെപ്തംബര്‍ മൂന്നിനു രാത്രി 8.25ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് ട്രെയിന്‍ എ?ഗ്മോറില്‍ എത്തും. തിരിച്ച്‌നാലിനു പകല്‍ 2.10ന് എ?ഗ്മോറില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പകല്‍ 3.15ന് എറണാകുളത്ത് ട്രെയിന്‍ എത്തും. എന്നാല്‍, ഇത്തവണയും തിരുവനന്തപുരം, മലബാര്‍ മേഖലകളിലേക്ക് ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചില്ല. ഇതുമൂലം ബം?ഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് നിരവധി പേരാണ് അമിത ടിക്കറ്റ് നിരക്കില്‍ സ്വകാര്യ ബസുകളെ ആശ്രയിച്ചത്.  

    Read More »
  • Kerala

    ബോണസ് നല്‍കിയിെല്ലന്നാരോപിച്ച്‌ ലോട്ടറി ഓഫീസിൽ തൊഴിലാളിയുടെ ആത്മഹത്യ ഭീഷണി

    മൂവാറ്റുപുഴ: ബോണസ് നല്‍കിയിെല്ലന്നാരോപിച്ച്‌ ലോട്ടറി തൊഴിലാളിയുടെ ആത്മഹത്യ ഭീഷണി.രാവിലെ പത്തോടെ മൂവാറ്റുപുഴ വെള്ളൂര്‍കുന്നം സിഗ്നല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സബ് ഓഫിസിൽ  പെട്രോളുമായെത്തിയാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. നെടുമ്ബാശ്ശേരിയില്‍ ലോട്ടറിക്കട നടത്തുന്ന ചെറിയപാപ്പാശ്ശേരി അരീക്കല്‍ മനോജ് ഏലിയാസാണ് പൊലീസിനെയും ലോട്ടറി ഓഫിസ് ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്.അരമണിക്കൂറോളം നീണ്ട ഭീഷണിക്ക് ഒടുവില്‍ പൊലീസ് ഇയാളെ അനുനയിപ്പിച്ച്‌ ശാന്തനാക്കി. കേരള ലോട്ടറി വകുപ്പിന് കീഴിലുള്ള കേരള ലോട്ടറി വെല്‍ഫെയര്‍ ബോര്‍ഡ് അംഗവും ലോട്ടറി ഏജന്‍റുമാണ് മനോജ് ഏലിയാസ്. ലോട്ടറി ഓഫിസര്‍ക്കും മൂവാറ്റുപുഴ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ക്കും മറ്റും ആത്മഹത്യ കുറിപ്പ് എഴുതി കൈയില്‍ വെച്ച ശേഷമായിരുന്നു ആത്മഹത്യ ഭീഷണി.കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം വിട്ടയച്ചു.ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

    Read More »
  • India

    വിമാനയാത്രയ്ക്കിടെ രണ്ടു വയസുകാരിയുടെ ശ്വാസം നിലച്ചു; രക്ഷകരായി സഹയാത്രികരായ ഡോക്ടര്‍മാര്‍

    ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ശ്വാസം നിലച്ച് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസുകാരിക്ക് സഹയാത്രികരായ ഡല്‍ഹി എയിംസിലെ അഞ്ച് ഡോക്ടര്‍മാര്‍ രക്ഷകരായി. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ബംഗളൂരുവില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടി അബോധാവസ്ഥയിലായത്. ഉടന്‍ വിമാനജീവനക്കാര്‍ യാത്രക്കാര്‍ക്കിടയില്‍ ഡോക്ടര്‍മാരുണ്ടോ എന്നറിയാന്‍ അനൗണ്‍സ്‌മെന്റ് നടത്തി. ബംഗളൂരുവില്‍ മെഡിക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഡല്‍ഹി എയിംസിലെ സീനിയര്‍ ഡോക്ടര്‍മാരായ നവദീപ് കൗര്‍, ദമന്‍ദീപ് സിംഗ്, ഋഷഭ് ജെയിന്‍, ഒയിഷിക, അവിചല തക്ഷക് എന്നിവര്‍ ഉടന്‍ കുട്ടിയുടെ അടുത്തെത്തി. കുട്ടിയുടെ നാഡിമിടിപ്പ് നിലച്ചിരുന്നു. രക്തത്തില്‍ ഓക്സിജന്റെ അളവു കുറഞ്ഞ് ചുണ്ടുകളും വിരലുകളും നീലനിറമായിരുന്നു. ഡോക്ടര്‍മാര്‍ ഉടന്‍ കൃത്രിമ ശ്വാസം നല്‍കി. ഹൃദയമിടിപ്പ് വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. അതോടെ കുട്ടിക്ക് ബോധം തിരിച്ചു കിട്ടി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിമാനം നാഗ്പൂരിലേക്ക് തിരിച്ചുവിട്ടു. അവിടെ ഒരു ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കി. കുട്ടിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ഡല്‍ഹി എയിംസ് അറിയിച്ചു. രക്ഷകരായ ഡോക്ടര്‍മാരുടെ ചിത്രങ്ങളും പുറത്തുവിട്ടു. ഹൃദയത്തിന് ജന്‍മനായുള്ള…

    Read More »
  • Kerala

    എറണാകുളം – വേളാങ്കണ്ണി ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു

    കൊല്ലം:എറണാകുളം – വേളാങ്കണ്ണി ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു.വേളാങ്കണ്ണി സ്പെഷല്‍ ട്രെയിൻ നിലവിൽ ആഴ്ചയില്‍ രണ്ട് ദിവസമുള്ള സ്ഥിരം സര്‍വീസ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ മാവേലിക്കര കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ ആവണീശ്വരം തെന്മല എന്നീ സ്റ്റോപ്പുകളും, തമിഴ്‌നാട്ടില്‍ തെങ്കാശി, കടയനല്ലൂര്‍ ശങ്കരൻ കോവില്‍, മാനാമധുരൈ, പെരവരുണൈ, അതിരാംപട്ടണം എന്നീ സ്റ്റോപ്പുകളുമാണ് പുനഃസ്ഥാപിച്ചിട്ടുള്ളത്.  എറണാകുളം വേളാങ്കണ്ണി ട്രെയിൻ സ്ഥിരമിക്കിയപ്പോൾ ഈ സ്റ്റോപ്പുകള്‍ ഒഴിവാക്കിയിരുന്നു.ഇത് മൂലം വേളാങ്കണ്ണിയിലേക്ക് പോകുന്ന തീര്‍ഥാടകാരില്‍ നിന്നും പരാതികള്‍ ഉയർന്നിരുന്നു.അതേസമയം മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ, ആവണീശ്വരം തെന്മല തുടങ്ങിയ പ്രധാനപ്പെട്ട സ്റ്റേഷനുകള്‍ ഒഴിവാക്കിയതില്‍ ശക്തമായ പ്രതിഷേധം റെയില്‍വേ മന്ത്രാലയത്തിനെ അറിയിച്ചതിനെ തുടര്‍ന്നാനാണ് ഈ സ്റ്റോപ്പുകള്‍ അനുവദിച്ചുകിട്ടിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു.

    Read More »
Back to top button
error: