LIFELife Style

ദുബായില്‍നിന്നും ഇനി ലണ്ടനിലേക്ക്; ആള്‍മാറാട്ടം നടത്തിയെന്ന പേരില്‍ പിടിച്ചുവച്ച അതേ ആളുകളുടെ കൈയ്യടിവാങ്ങിയ രഞ്ജു!

ദുബായ് തന്റെ സെക്കന്‍ഡ് ഹോം തന്നെയെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. മെയില്‍ ബോഡിയില്‍ ജീവിച്ച സമയം തൊട്ട് ഞാന്‍ ദുബായില്‍ പോകുന്നുണ്ട്. സര്‍ജറിക്ക് ശേഷവും ഞാന്‍ ഒരു പാസ്‌പോര്‍ട്ട് എടുത്തിട്ട് അതിലും ഞാന്‍ യാത്ര ചെയ്തിരുന്നു. അന്നൊന്നും യാത്ര ചെയ്യുമ്പോള്‍ അവിട ഈയൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം എംബസിയില്‍ എനിക്ക് ഒരു വിഷയം ഉണ്ടായി. മുപ്പത്തിയാറ് മണിക്കൂറോളം ദുബായ് എമിറേറ്റ്‌സിന്റെ എയര്‍പോര്‍ട്ടില്‍ ഞാന്‍ കുടുങ്ങുപ്പോയി.

എനിക്ക് ദുബായില്‍ ഇറങ്ങാന്‍ ആകില്ല, തിരികെ പോകണം എന്നുപറഞ്ഞുകൊണ്ട് എനിക്ക് അവര്‍ റിട്ടേണ്‍ ടിക്കറ്റ് തന്നു. ഇന്ത്യയിലേക്ക് പോകൂ, ഇത് ആള്‍മാറാട്ടം നടത്തിയിരിക്കുകയാണ് എന്ന് പറഞ്ഞായിരുന്നു. നമ്മള്‍ എപ്പോള്‍ യാത്ര ചെയ്താലും നമ്മുടെ കൃഷ്ണമണി ആണല്ലോ ഐഡന്റിഫൈ ചെയ്യുന്നത്. അതിപ്പോള്‍ നമ്മള്‍ എത്ര സര്‍ജറി ചെയ്താലും നമ്മുടെ കൃഷ്ണമണിക്ക് ഒരു മാറ്റവും വരില്ല. നമ്മുടെ കണ്ണിന്റെ ഷേപ്പ് മാറിയാലും കൃഷ്ണമണിക്ക് മാറ്റം വരില്ല. ഇരട്ടകളില്‍ പോലും കൃഷ്ണമണിക്ക് മാറ്റം ഉണ്ട്. ഞാന്‍ എല്ലാ സര്‍ട്ടിഫിക്കറ്റ്‌സും കാണിച്ചു അവര്‍ സമ്മതിച്ചില്ല.

Signature-ad

ഞാനും തിരിച്ചുപോകാന്‍ തയാറായില്ല. അവര്‍ എന്നെ ഇരുത്തിയ സ്ഥലത്തുതന്നെ ഞാന്‍ ഇരുന്നു. ആദ്യത്തെ ഫ്ളൈറ്റ് പോയി, പിന്നെയും അവര്‍ അടുത്ത ടിക്കറ്റ് എടുത്തു. എന്നിട്ടും ഞാന്‍ പോകില്ല എന്ന നിലപാടില്‍ തന്നെ നിന്നു. എനിക്ക് ബിസിനെസ്സ് ഉണ്ട്, ഞാന്‍ അതിനായി പൈസ ഇറക്കിയതാണ് എന്നൊക്കെ അവരോട് പറഞ്ഞുനോക്കി ഒരു കാര്യവും ഉണ്ടായില്ല. അവസാനം എയര്‍പോര്‍ട്ട് ക്യാപ്റ്റനും ഇന്ത്യന്‍ എംബസിയും എല്ലാം ഇടപെട്ടു. അക്കാര്യത്തില്‍ എനിക്ക് ഇന്ത്യന്‍ എംബസിയോട് ഒരുപാട് നന്ദി പറയാനുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും എനിക്ക് ഒരു ലെറ്റര്‍ കിട്ടി.

ആ ലെറ്റര്‍ ഞാന്‍ ദുബായ് എംബസിയില്‍ സബ്മിറ്റ് ചെയ്തു. അങ്ങനെ എനിക്ക് ഇറങ്ങാനായി, എന്നാല്‍ എന്റെ പാസ്‌പോര്‍ട്ട് എനിക്ക് തിരിച്ചുകിട്ടിയില്ല. അങ്ങനെ ഞാന്‍ തിരിച്ചുപോകുന്ന സമയത്താണ് എനിക്ക് അത് കിട്ടിയത്. എന്നാല്‍ അതിനുശേഷവും ഒരുപാട് കഷ്ടപ്പെട്ടു. എന്നാല്‍ ഏറ്റവും ഒടുവില്‍ ദുബായ് റെസിഡന്‍ഷ്യല്‍ വിസ എനിക്ക് കിട്ടി. അത് കിട്ടിയത് അതെ ക്യാപ്റ്റന്റെ കൈയ്യില്‍ നിന്നുമാണ്. ശരിക്കും ഞാന്‍ അഭിമാനിക്കുന്നു. എപ്പോള്‍ വേണമെങ്കിലും എനിക്കിപ്പോള്‍ ദുബായിലേക്ക് പോകാം. ഇപ്പോള്‍ അവിടെയൊരു പാര്‍ലര്‍ ഉണ്ട്. ഇനിയും അവിടെ പുതിയ പാര്‍ലറുകള്‍ ഉണ്ടാകും.

എന്റെ ഒരു പ്രതീക്ഷ എന്ന് പറയുന്നത് ലണ്ടനിലേക്ക് മൂവ് ചെയ്യുക എന്നുള്ളതാണ്, സെപ്റ്റംബര്‍ മുപ്പതാം തീയതി ഞാന്‍ ലണ്ടനിലേക്ക് പറക്കും- സൂര്യയോടായി രഞ്ജു രഞ്ജിമാര്‍ പറയുന്നു.

Back to top button
error: