IndiaNEWS

ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

മൈസൂരു:ഒരു കുടുംബത്തിലെ നാലുപേരെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തി.ചാമുണ്ഡിപുരം തേര്‍ഡ് ക്രോസ് ഫസ്റ്റ് മെയിൻ റോഡിലെ വസതിയിലാണ് സംഭവം.

മൈസൂരു എ.പി.എം.സി യാര്‍ഡിലെ പച്ചക്കറിക്കച്ചവടക്കാരനായ മഹാദേവ സ്വാമി (48), ഭാര്യ അനിത (38), മക്കളായ ചന്ദ്രകല (17), ധനലക്ഷ്മി (15) എന്നിവരാണ് മരിച്ചത്. വീട്ടില്‍ ഹാളിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു ചന്ദ്രകലയുടെ മൃതദേഹം. കസേരയിലായിരുന്നു അനിതയുടെ മൃതദേഹം. മഹാദേവ സ്വാമിയുടേത് നിലത്തും അനിതയുടേത് മുറിയിലും വീണുകിടക്കുന്ന നിലയിലായിരുന്നു.

Signature-ad

രണ്ടോ മൂന്നോ ദിവസം മുമ്ബാണ് ഇവര്‍ മരണപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയിരുന്നു. മൂന്നുമാസം മുമ്ബാണ് ഈ കുടുംബം ചാമുണ്ഡിപുരത്തെ വാടകവീട്ടിലേക്ക് താമസം മാറിയത്. അതിനാല്‍ അയല്‍ക്കാരുമായി കൂടുതല്‍ അടുപ്പത്തിലായിട്ടില്ലായിരുന്നു.ദുർഗന്ധം വമിച്ചതോടെയാണ് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുന്നത്.

Back to top button
error: