Month: August 2023
-
Kerala
വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി കൊച്ചി ലുലു മാളിലെ ഹാങ്ങിങ് പൂക്കളം
കൊച്ചി:വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി കൊച്ചി ലുലു മാളിലെ ഹാങ്ങിങ് പൂക്കളം.ഓണാഘോഷങ്ങളുടെ ഭാഗമായി കൊച്ചി ലുലുമാളില്‍ സന്ദര്‍ശകര്‍ക്കായി തയാറാക്കിയ ഹാങ്ങിങ് പൂക്കളമാണ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത്. വര്‍ണ്ണ വിസ്മയം ഒരുക്കി മാളിലെ സെൻട്രല്‍ ഹാളിലാണ് ഹാങ്ങിങ് പൂക്കളം ഒരുക്കിയത്. 30 അടി വ്യാസവും 450 കിലോ ഭാരവുമാണ് ഈ പൂക്കളത്തിനുള്ളത്.കൃത്രിമ പൂക്കളാണ് ഈ ഹാങ്ങിങ് പൂക്കളത്തിനായി ഉപയോഗിച്ചിട്ടുള്ളത്. 35-ലേറെ ആളുകള്‍ ചേര്‍ന്ന് എട്ട് ദിവസം കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജിഐ പൈപ്പുകളില്‍ പോളിഫോമും വിനെയ്ല്‍ പ്രിന്റും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. ശേഷം ഇത് നാല് വലിയ വടങ്ങളില്‍ കോര്‍ത്ത് ഉയര്‍ത്തുകയായിരുന്നു. 25 മീറ്റര്‍ വീതമുള്ള മൂന്ന് ഇരുമ്ബ് ചങ്ങലകളിലായാണ് പൂക്കളം തൂക്കിയത്. താഴെയുള്ള കഥകളി രൂപവും മുകളിലായുള്ള ഓണത്തപ്പനും ഹാങ്ങിങ് പൂക്കളത്തെ കൂടുതല്‍ മനോഹരമാക്കി. ഇതോടെ ഒരൊറ്റ വേദിയില്‍ ഒരുക്കിയ ഏറ്റവും വലിയ ഹാങ്ങിങ് പൂക്കളമെന്ന വേള്‍ഡ് റെക്കോര്‍ഡ് യൂണിയൻ സര്‍ട്ടിഫിക്കറ്റ് ലുലു മാളിന് സ്വന്തമാകുകയായിരുന്നു. ഓണഘോഷത്തിന്റെ മനോഹരമായ ദൃശ്യം…
Read More » -
Crime
ഭക്ഷണത്തില്‍ വിഷംകലര്‍ത്തി ദമ്പതിമാരെ കൊന്നത് മകന്‍; ഇരട്ടക്കൊല പുറത്തറിഞ്ഞത് മറ്റൊരു മകന്റെ ഇടപെടലില്‍
ബംഗളൂരു: കര്‍ണാടക ഹാസനില്‍ സാമ്പത്തികതര്‍ക്കത്തെത്തുടര്‍ന്ന് മാതാപിതാക്കളെ വിഷംകൊടുത്തുകൊന്ന മകന്‍ അറസ്റ്റില്‍. അരകല്‍ഗുഡ് സ്വദേശി മഞ്ജുനാഥാണ് (26) അറസ്റ്റിലായത്. മഞ്ജുനാഥിന്റെ അച്ഛന്‍ നഞ്ചുണ്ടപ്പ (55), അമ്മ ഉമ (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 15-നാണ് കേസിനാസ്പദമായ സംഭവം. അമ്മയും അച്ഛനും കഴിക്കാന്‍ തയ്യാറാക്കിവെച്ചിരുന്ന ഭക്ഷണത്തില്‍ മഞ്ജുനാഥ് വിഷം ചേര്‍ക്കുകയായിരുന്നു. ഭക്ഷണം കഴിച്ചശേഷം അവശനിലയിലായ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ഇതോടെ 23-ന് ഇരുവരെയും മഞ്ജുനാഥ് തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍, വീട്ടിലെത്തുന്നതിനുമുമ്പേ വാഹനത്തില്‍വെച്ച് ഇരുവരും മരിച്ചു. മഞ്ജുനാഥിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് സമീപഗ്രാമത്തില്‍ താമസിക്കുകയായിരുന്ന ഇവരുടെ മറ്റൊരു മകനാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ ഇരുവരുടെയും മൃതദേഹം മഞ്ജുനാഥ് തിടുക്കപ്പെട്ട് മറവുചെയ്തിരുന്നു. പോലീസെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെ കീടനാശിനി ഉള്ളില്‍ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് മഞ്ജുനാഥിനെ ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. ഉമയുടെ പേരില്‍ സഹകരണസംഘത്തില്‍നിന്ന് വന്‍തുക മഞ്ജുനാഥ് വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കണമെന്ന് ഉമയും അച്ഛന്‍ നഞ്ചുണ്ടപ്പയും നിരന്തരം…
Read More » -
Crime
ഓണം ഓഫര്‍ പ്രഖ്യാപിച്ചത് പ്രകോപനം; കടയുടമയായ സ്ത്രീയെയും കുടുംബത്തെയും ആക്രമിച്ച് ഇന്റലിജന്‍സ് എസ്‌ഐ
തിരുവനന്തപുരം: താന്‍ നേരിട്ടല്ലാതെ നടത്തുന്ന കടയ്ക്കു സമീപത്തെ കടയില്‍ ഓണം ഓഫര്‍ നല്‍കിയതിനു വീട്ടമ്മയ്ക്ക് ഇന്റലിജന്‍സ് എസ്‌ഐയുടെയും മകന്റെയും ക്രൂരമര്‍ദനം. ഇവരുടെ 17 വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും എസ്‌ഐ മര്‍ദിച്ചു. ആക്രമണം നടത്തിയ ഇന്റലിജന്‍സ് എസ്‌ഐ ഫിറോസ് ഖാനും മകന്‍ മുഹമ്മദ് ഫയാസിനുമെതിരെ പോത്തന്‍കോട് പോലീസ് കേസെടുത്തു. പോത്തന്‍കോട് ജംക്ഷനില്‍ ഐക്കണ്‍ എന്ന ഫുട്വെയര്‍ കട നടത്തുന്ന ഷിബിനയുടെ പരാതിയിലാണു കേസ്. ഷിബിന, ഭര്‍ത്താവ് മുഹമ്മദ് ഷാഫി, മകന്‍ എന്നിവരെ മര്‍ദിച്ചതായാണു പരാതി. ഷിബിനയെ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായര്‍ വൈകിട്ടാണു സംഭവം. ഓണക്കാലം ഓഫര്‍ നല്‍കി ഷിബിന കച്ചവടം നടത്തിയതാണ് ഫിറോസ് ഖാനെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. സമീപത്തായി ഫിറോസ് ഖാന്‍ നേരിട്ടല്ലാതെ നടത്തുന്ന മെട്രോ എന്ന ചെരിപ്പു കടയുമുണ്ട്. ഷിബിനയുടെ കടയില്‍ തിരക്കുകൂടിയതും പ്രകോപനം ഇരട്ടിയാകാന്‍ കാരണമായി. ഇതേ തുടര്‍ന്നാണ് ഫിറോസ് ഖാനും മകനും ഷിബിനയുടെ കടയ്ക്കുള്ളില്‍ അതിക്രമിച്ചു കയറിയത്. തന്റെ ഭര്‍ത്താവിനെ…
Read More » -
Crime
ജയില്‍ ചാട്ടത്തിനിടെ കാലൊടിഞ്ഞു; പീഡനക്കേസ് പ്രതി 24 മണിക്കൂറിനുള്ളില്‍ വീണ്ടും പിടിയില്‍
ബംഗളൂരു: കര്‍ണാടകയിലെ ദാവനഗരിയില്‍ ജയിലിന്റെ കൂറ്റന്‍ മതില്‍ ചാടി യുവാവ് രക്ഷപ്പെട്ടു. ഓഗസറ്റ് 25നാണു സംഭവം. 23 വയസ്സുകാരനായ വസന്താണു മതില്‍ ചാടിക്കടന്നത്. സമീപത്തെ സിസിടിവിയില്‍ യുവാവ് മതിലില്‍നിന്നു താഴേക്കു ചാടുന്നതിന്റെയും രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പീഡനക്കേസില്‍ ജയിലിലായ വസന്ത്, ഓഗസ്റ്റ് 25ന് ജയിലിന്റെ 40 അടി ഉയരമുള്ള കൂറ്റന്‍ മതില്‍ ചാടുകയായിരുന്നു. വീഴ്ചയില്‍ യുവാവിന്റെ ഒരു കാലിന് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. വീണിടത്തു നിന്നും എഴുന്നേറ്റു മുടന്തി റോഡിലേക്കു നടക്കുന്നതും രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, രക്ഷപ്പെട്ടതിനു പിന്നാലെ 24 മണിക്കൂറിനുള്ളില്‍ തന്നെ യുവാവിനെ ഹാവേരി ജില്ലയ്ക്കു സമീപത്തുനിന്നു അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
Read More » -
NEWS
ഹിജാബ് ശരിയായി ധരിച്ചില്ല; 14 പെണ്‍കുട്ടികളുടെ തല മൊട്ടയടിച്ച് ഇന്തോനേഷ്യയിലെ സ്‌കൂള്‍ !
ജക്കാർത്ത:ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ലെന്നാരോപിച്ച് ഇന്തോനേഷ്യയിലെ ഒരു സ്‌കൂള്‍ 14 പെണ്‍കുട്ടികളുടെ തല ഭാഗികമായി മൊട്ടയടിച്ചു. സംഭവം മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെ കടുത്ത നടപടി സ്വീകരിച്ചെന്ന വാദവുമായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രംഗത്ത് വന്നിട്ടുണ്ട്.സ്‌കൂളുകളില്‍ നിര്‍ബന്ധിത ഡ്രസ് കോഡുകള്‍ നിരോധിക്കാൻ 2021-ല്‍ രാജ്യം നീങ്ങിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് വലിയ പുരോഗതി ഉണ്ടായില്ലെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈസ്റ്റ് ജാവയിലെ ലമോംഗനിലുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജൂനിയര്‍ ഹൈസ്‌കൂള്‍ എസ്‌എംപിഎൻ 1 ല്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.സംഭവത്തില്‍ സ്‌കൂള്‍ മാപ്പ് പറയുകയും ഉത്തരവാദിയായ അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം
Read More » -
Kerala
വൈറലായി സ്ത്രീവേഷത്തില്‍ പുരുഷ പൊലീസുകാരുടെ തിരുവാതിര
തൃശൂര്‍:ഓണാഘോഷങ്ങള്‍ എല്ലായിടത്തുമുണ്ടെങ്കിലും അല്‍പം വ്യത്യസ്തമായിരുന്നു തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം.പൊലീസുകാരുടെ തിരുവാതിര കളിയായിരുന്നു ആഘോഷങ്ങളില്‍ ശ്രദ്ധനേടിയത്. കാക്കിക്കുള്ളിലെ കലാഹൃദയങ്ങള്‍ കളം നിറഞ്ഞാടിയപ്പോള്‍ ആഘോഷം പൊടിപൊടിച്ചു. സീനിയര്‍ സിപിഒ മുതല്‍ എസ്‌ഐമാര്‍ വരെയുള്ള പുരുഷ പൊലീസുകാരാണ് തിരുവാതിര അവതരിപ്പിച്ചത്. പൊലീസുകാര്‍ ധരിച്ച വേഷവും അവതരണവുമെല്ലാം കാഴ്ചക്കാര്‍ക്ക് കൗതുകം പകര്‍ന്നു. എസ്‌ഐമാരായ ജോബി, സെബി, ജിമ്ബിള്‍, സാജന്‍, ജെയ്‌സന്‍, എഎസ്‌ഐമാരായ ബാബു, റെജി, ജഗദീഷ്, സീനിയര്‍ സിപിഒ ജാക്‌സണ്‍ എന്നിവരായിരുന്നു തിരുവാതിര കളിയിലെ താരങ്ങള്‍. ഓണാഘോഷത്തിന്റെ ഭാഗമായി നാടകം, വടംവലി, എന്നിവയും കാലാ-കായിക മത്സരങ്ങളും നടന്നു.സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ഒരുക്കിയ മഹാബലിയുടെ രൂപവും ആഘോഷം വര്‍ണാഭമാക്കി. ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്‍, സി ഐ. ഇ ആര്‍ ബൈജു, എസ്‌ഐ ഹരോള്‍ഡ് ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം.
Read More » -
Crime
ഷൂസിലും പഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയില്‍; കരിപ്പൂരില്‍ 44 കോടിയുടെ മയക്കുമരുന്ന് പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐയുടെ വന്‍ ലഹരിമരുന്ന് വേട്ട. 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ യുപി മുസഫര്‍നഗര്‍ സ്വദേശി രാജീവ് കുമാറില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. സംശയം തോന്നി ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നെയ്റോബിയില്‍ നിന്ന് ഷാര്‍ജയിലെത്തി അവിടെ നിന്ന് എയര്‍ അറേബ്യയില്‍ രാവിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് രാജീവ് കുമാറിനെ പരിശോധിച്ചത്. പരിശോധനയില്‍ ഇയാളില്‍ നിന്ന് മൂന്നര കിലോ കൊക്കെയ്നും 1.29 കിലോ ഹെറോയിനുമാണ് പിടികൂടിയത്. ഷൂസിലും പഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
Read More » -
Crime
വാക്കുതര്‍ക്കത്തിനിടെ എയര്‍ഗണ്‍കൊണ്ട് വെടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു; മരിച്ചത് സി.പി.എം. പ്രവര്‍ത്തകന്‍
ആലപ്പുഴ: ബന്ധുക്കളും അയല്‍വാസികളുമായവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ എയര്‍ഗണ്‍ കൊണ്ടുള്ള വെടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. പള്ളിപ്പാട് വഴുതാനം കുറവന്തറ സോമന്‍(56)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. സോമന്‍ സി.പി.എം. പ്രവര്‍ത്തകനാണ്. സംഭവത്തില്‍ വിമുക്തഭടന്‍ കുറവന്തറ പ്രസാദി(50)നെ പ്രതിയാക്കി പോലീസ് കേസെടുത്തു. നെഞ്ചിലും പുറത്തും വെടിയേറ്റ നിലയില്‍ ഹരിപ്പാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോമനെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. അടിയന്തര ശസ്ത്രക്രിയ നടത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി എട്ടരയോടെ മരിച്ചു. എയര്‍ഗണ്‍ ആണെങ്കിലും വളരെ അടുത്തുനിന്ന് വെടിവെച്ചതിനാലാണ് മരണത്തിനിടയാക്കുംവിധം പരിക്കേറ്റതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുകൂട്ടരുടെയും വീടുകള്‍ അടുത്തടുത്താണ്. പ്രസാദും സഹോദരന്‍ ഹരിദാസനും നേരത്തേ മുതല്‍ സോമനുമായി തര്‍ക്കമുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായും പറയുന്നു. പരസ്പരം വീടുകയറി ആക്രമിച്ചതായും പരാതിയുണ്ട്. ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച വൈകുന്നേരമുണ്ടായ തര്‍ക്കത്തിനിടെയാണ് പ്രതി എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിനുശേഷം ഓടിപ്പോയ പ്രതിയെ കണ്ടെത്താന്‍ പോലീസ് രാത്രിയിലും…
Read More » -
Kerala
പോലീസിനും തിര.കമ്മിഷനും വനിതാ കമ്മിഷനും അച്ചുവിന്റെ പരാതി; പിന്നാലെ ക്ഷമാപണവുമായി സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥന്‍
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാപകമായി നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മന്‍. സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ പൂജപ്പുര പോലീസിനാണ് പരാതി നല്‍കിയത്. ഇതിനു പുറമെ വനിതാ കമ്മിഷനും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിക്കില്ലെന്നും, ധൈര്യമുള്ളവര്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് തന്റെ പിതാവെന്നും അധികാരം ദുര്‍വിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും കഴിഞ്ഞ ദിവസം അച്ചു ഉമ്മന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിതാവിനെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയിരുന്നവര്‍ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ്. അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സൈബര്‍ ആക്രമണം. മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിയില്ല. ധൈര്യമുള്ളവര്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കിയിരുന്നു. അച്ചുവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലെ…
Read More » -
Kerala
കായംകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്റിന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
ആലപ്പുഴ:കായംകുളം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് തൈപ്പറമ്ബില്‍ ജോണ്‍ വര്‍ഗീസിന്റെ മകന്‍ ജോയല്‍ വി ജോണ്‍(20) ആണ് മരിച്ചത്. ബിടെക് വിദ്യാര്‍ത്ഥിയാണ് ജോയല്‍.ഒപ്പമുണ്ടായിരുന്ന കരീലകുളങ്ങര പുത്തന്‍വീട്ടില്‍ വിജയ്ക്ക് പരിക്കേറ്റു. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. കായംകുളത്തു നിന്നും കരീലകുളങ്ങര ഭാഗത്തേക്ക് പോവുകയായിരുന്ന ജോയല്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്ക് വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി. കായംകുളം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Read More »