KeralaNEWS

എറണാകുളം – വേളാങ്കണ്ണി ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു

കൊല്ലം:എറണാകുളം – വേളാങ്കണ്ണി ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു.വേളാങ്കണ്ണി സ്പെഷല്‍ ട്രെയിൻ നിലവിൽ ആഴ്ചയില്‍ രണ്ട് ദിവസമുള്ള സ്ഥിരം സര്‍വീസ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ മാവേലിക്കര കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ ആവണീശ്വരം തെന്മല എന്നീ സ്റ്റോപ്പുകളും, തമിഴ്‌നാട്ടില്‍ തെങ്കാശി, കടയനല്ലൂര്‍ ശങ്കരൻ കോവില്‍, മാനാമധുരൈ, പെരവരുണൈ, അതിരാംപട്ടണം എന്നീ സ്റ്റോപ്പുകളുമാണ് പുനഃസ്ഥാപിച്ചിട്ടുള്ളത്.

Signature-ad

 എറണാകുളം വേളാങ്കണ്ണി ട്രെയിൻ സ്ഥിരമിക്കിയപ്പോൾ ഈ സ്റ്റോപ്പുകള്‍ ഒഴിവാക്കിയിരുന്നു.ഇത് മൂലം വേളാങ്കണ്ണിയിലേക്ക് പോകുന്ന തീര്‍ഥാടകാരില്‍ നിന്നും പരാതികള്‍ ഉയർന്നിരുന്നു.അതേസമയം മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ, ആവണീശ്വരം തെന്മല തുടങ്ങിയ പ്രധാനപ്പെട്ട സ്റ്റേഷനുകള്‍ ഒഴിവാക്കിയതില്‍ ശക്തമായ പ്രതിഷേധം റെയില്‍വേ മന്ത്രാലയത്തിനെ അറിയിച്ചതിനെ തുടര്‍ന്നാനാണ് ഈ സ്റ്റോപ്പുകള്‍ അനുവദിച്ചുകിട്ടിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു.

Back to top button
error: