KeralaNEWS

ബോണസ് നല്‍കിയിെല്ലന്നാരോപിച്ച്‌ ലോട്ടറി ഓഫീസിൽ തൊഴിലാളിയുടെ ആത്മഹത്യ ഭീഷണി

മൂവാറ്റുപുഴ: ബോണസ് നല്‍കിയിെല്ലന്നാരോപിച്ച്‌ ലോട്ടറി തൊഴിലാളിയുടെ ആത്മഹത്യ ഭീഷണി.രാവിലെ പത്തോടെ മൂവാറ്റുപുഴ വെള്ളൂര്‍കുന്നം സിഗ്നല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സബ് ഓഫിസിൽ  പെട്രോളുമായെത്തിയാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്.

നെടുമ്ബാശ്ശേരിയില്‍ ലോട്ടറിക്കട നടത്തുന്ന ചെറിയപാപ്പാശ്ശേരി അരീക്കല്‍ മനോജ് ഏലിയാസാണ് പൊലീസിനെയും ലോട്ടറി ഓഫിസ് ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്.അരമണിക്കൂറോളം നീണ്ട ഭീഷണിക്ക് ഒടുവില്‍ പൊലീസ് ഇയാളെ അനുനയിപ്പിച്ച്‌ ശാന്തനാക്കി.

Signature-ad

കേരള ലോട്ടറി വകുപ്പിന് കീഴിലുള്ള കേരള ലോട്ടറി വെല്‍ഫെയര്‍ ബോര്‍ഡ് അംഗവും ലോട്ടറി ഏജന്‍റുമാണ് മനോജ് ഏലിയാസ്. ലോട്ടറി ഓഫിസര്‍ക്കും മൂവാറ്റുപുഴ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ക്കും മറ്റും ആത്മഹത്യ കുറിപ്പ് എഴുതി കൈയില്‍ വെച്ച ശേഷമായിരുന്നു ആത്മഹത്യ ഭീഷണി.കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം വിട്ടയച്ചു.ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

Back to top button
error: