KeralaNEWS

മാവേലിയെ അല്ല,പിണറായിയെയാണ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തേണ്ടത്: എം എം ഹസന്‍

തിരുവനന്തപുരം: ഓണം പട്ടിണിയാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ. മാവേലിയുടെ കണ്‍മുന്നില്‍ വന്നാല്‍ പിണറായിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമെന്നും ഹസന്‍ കുറ്റപ്പെടുത്തി.

സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കൊടിക്കുന്നില്‍ സുരേഷ് നടത്തുന്ന പട്ടിണിക്കഞ്ഞി സത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസന്‍

Signature-ad

‘സാമ്ബത്തിക സ്ഥിതി തകര്‍ത്തത് പിണറായി സര്‍ക്കാരാണ്. ഓണം പട്ടിണിയിലാക്കി. പിണറായിയെ ജനം ചവിട്ടി താഴ്ത്തുന്ന അവസ്ഥ ഉണ്ടാക്കരുത് പിണറായി ദന്തഗോപുരത്തിലാണ്, പാവങ്ങളുടെ പ്രശ്നം കാണുന്നില്ല, നല്‍കിയ കിറ്റിലാണെങ്കില്‍ വറ്റല്‍ മുളകോ ശര്‍ക്കരയോ ഇല്ല എരിവില്ലാത്ത സാമ്ബാറും മധുരമില്ലാത്ത പായസവുമാണ് കിറ്റ് വാങ്ങിയവര്‍ കഴിക്കാൻ പോകുന്നത്’- ഹസന്‍ പറഞ്ഞു.

Back to top button
error: