KeralaNEWS

അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തെത്തിയ സ്കൂട്ടർ ബസിലിടിച്ച് വിദ്യാർത്ഥി മരിച്ചു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്:അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തെത്തിയ സ്കൂട്ടർ ബസിലിടിച്ച് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു.മറ്റൊരാളുടെ നില ഗുരുതരമാണ്.ഇന്ന് രാവിലെ 9മണിക്ക്‌ കോഴിക്കോട് ഗാന്ധിറോഡ് മേൽപ്പാലത്തിൽ വച്ചായിരുന്നു സംഭവം.
 അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തെത്തിയ സ്കൂട്ടർ റോങ് സൈഡ് കയറി എതിരെ വന്ന ബസ്സിലിടിക്കുകയായിരുന്നു.
സ്കൂട്ടറിൽ ഉണ്ടായിരുന്ന വിദ്യാർഥികളിൽ ഒരാൾ തല്ക്ഷണം മരിക്കുകയും ഇയാൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: