HealthLIFE

എങ്കിലുമെന്റെ കരളേ!!! മദ്യം മാത്രമല്ല, ആഹാരം അമിതമായാലും ലിവര്‍ സിറോസീസ് വരാം

രാള്‍ക്ക് ലിവര്‍ സിറോസീസ് വന്നാല്‍, അല്ലെങ്കില്‍ എന്തെങ്കിലും അപകടവാസ്ഥയിലായാല്‍, പലരും പറയുക നല്ല മദ്യപാനമായിരിക്കും അതുകൊണ്ടാണ് കരള്‍ രോഗം വന്നതെന്ന്. മദ്യപിച്ചാല്‍ കരള്‍ രോഗത്തിലുള്ള സാധ്യതകള്‍ കൂടുതലാണ്. അത് സത്യം തന്നെ. എന്നാല്‍, കരള്‍ രോഗം വരുന്നവരെല്ലാം മദ്യപിക്കുന്നവരാകണം എന്നും നിര്‍ബന്ധമില്ല. നമ്മള്‍ കഴിക്കുന്ന ചില ആഹാരങ്ങളും അതുപോലെ നമ്മളുടെ ചില ജീവിതശൈലികളും കരള്‍ രോഗത്തിലേയ്ക്ക് നയിക്കുന്നുണ്ട്. ഇത്തരത്തില്‍ മദ്യപിക്കാത്തവരില്‍ കണ്ടുവരുന്ന ലിവര്‍ സിറോസീസ് ആണ് നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസീസ് എന്ന് പറയുന്നത്. ഇതുതന്നെയാണ് സംവിധായകന്‍ സിദ്ദിഖിനേയും ബാധിച്ചത്.

  • എന്താണ് ലിവര്‍ സിറോസീസ്?

നമ്മളുടെ ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍. ഈ കരള്‍ ഒരു സുപ്രഭാധത്തില്‍ പണി സാവാധാനത്തില്‍ മുടക്കി തുടങ്ങിയാല്‍ അത് നമ്മളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. നമ്മളുടെ ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്, അതുപോലെ, ചില പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുന്നതും നമ്മളുടെ ശരീരത്തിന് വേണ്ട ഊര്‍ജം സൂക്ഷിക്കുന്നതും ദഹനം നല്ലപോലെ നടക്കുന്നതിനും കരള്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ഈ കരള്‍ രോഗബാധിതനായാലുള്ള അവസ്ഥ ജീവന്‍ വരെ നഷ്ടപ്പെടുന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നുണ്ട്.

Signature-ad

അമിതമായി മദ്യം കഴിക്കുന്നത്, ലിവര്‍ ടിഷ്യൂന് മുകളില്‍ ഫൈബ്രോസീസ് വരുന്നത്, ഹെപ്പറ്റൈറ്റീസ് ബി അതുപോലെ ഹെപ്പറ്റൈറ്റീസ് സി എന്നിവ ഉള്ളവര്‍ക്ക് ലിവര്‍ സിറോസീസ് സാധ്യതയും കൂടുതലാണ്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലവര്‍ അതുപോലെ തന്നെ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിവയും ലിവര്‍ സിറോസീസിലേയ്ക്ക് നയിക്കാം. പേര് പോലെ തന്നെ അമിതമായി മദ്യം കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ഫാറ്റിലിവര്‍ ആണ് ആല്ഡക്കഹോളിക് ഫാറ്റി ലവര്‍. എന്നാല്‍, അമിതമായി കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി ഉണ്ടാകുന്ന ഫാറ്റി ലിവര്‍ ആണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍.

  • ലിവര്‍ സിറോസീസ് പലതരം

പലതരം ലിവര്‍ സിറോസീസ് ഉണ്ട്. അവ ഓരോന്നും വരുന്നതിനു പിന്നിലെ കാരണങ്ങളും വ്യത്യസതമാണ്. അവയില്‍ തന്നെ ആദയത്തേതും നമ്മള്‍ അമിതമായി കേട്ടുപഴകിയതുമായ ഒന്നാണ് ആല്‍ക്കഹോളിക് ലിവര്‍ സിറോസീസ്. അമിതമായി മദ്യപിക്കുന്നവരില്‍ കണ്ട് വരുന്ന ലിവര്‍ സിറോസീസ് ആണ് ആല്‍ക്കഹോളിക് ലിവര്‍ സിറോസീസ്.

അടുത്തതാണ് നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസീസ്. ഇത് ക്രിപ്റ്റോജീനിക് സിറോസീസ് എന്നും അറിയപ്പെടുന്നുണ്ട്. ഇത് ഏകദേശം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ പോലെ തന്നെയാണ്. ഇത് വരുന്നതിന് പ്രധാന കാരണം മദ്യപാനമല്ല, നമ്മളില്‍ ഉണ്ടാകുന്ന മെറ്റബോളിക് ഡിസോഡര്‍, അതുപോലെ തന്നെ ഫാറ്റ് അടിഞ്ഞ് കൂടുന്നതെല്ലാം തന്നെ നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസീസിലേയ്ക്ക് നയിക്കുന്നു.

അടുത്തതാണ് പോസ്റ്റ് ഹെപ്പറ്റൈറ്റീസ് സിറോസീസ്. ക്രോണിക് വൈറല്‍ ഹെപ്പറ്റൈറ്റീസ് ഉള്ളവര്‍, പ്രത്യേകിച്ച് ഹെപ്പറ്റൈറ്റീസ് ബി, ഹൈപ്പറ്റൈറ്റീസ് സി എന്നിവ ദീര്‍ഘകാലത്തോളമായി ഉള്ളവരില്‍ വരാന്‍ സാധ്യതയുള്ള ലിവര്‍ സിറോസീസാണ് ഇത്. അടുത്തതാണ് ഓട്ടോഇമ്മ്യൂണ്‍ സിറോസീസ്. നമ്മളുടെ ഇമ്മ്യൂണ്‍ സിസ്റ്റം ലിവറിനെ അറ്റാക്ക് ചെയ്യുന്നത് വഴി കരളില്‍ വീക്കം സംഭവിക്കുന്നു. ഇതുമൂലം ഉണ്ടാകുന്ന സിറോസീസ് ആണ് ഇത്. ഇത്തരത്തില്‍ തന്നെ പാരമ്പര്യമായി കരള്‍ രോഗങ്ങള്‍ വരുന്നവരില്‍ ലിവര്‍ സിറോസീസ് വന്ന് കാണുന്നു. ഇതിനെ ജെനറ്റിക് സിറോസീസ് എന്ന് വിശേഷിപ്പിക്കുന്നു. അതുപോലെ കരളിലേയ്ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ മൂലം രക്തോട്ടം കുറയുമ്പോള്‍ ഉണ്ടാകുന്ന ലിവര്‍ സിറോസീസ് ആണ് കാര്‍ഡിയാക് സിറോസീസ്.

  • എന്താണ് നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസീസ്?

നോണ്‍ആല്‍ക്കഹോളിക് ലിവര്‍ സിറോസീസ് നോണ്‍ ആല്‍ക്കഹോളിക് സിറോട്ടിക് ലിവര്‍ ഡിസീസ് എന്നും അറിയപ്പെടുന്നുണ്ട്. മദ്യപിക്കാതെ തന്നെ കരളില്‍ ഫൈബ്രോയ്ഡ്സ് വരുന്നതും അതുപോലെ കരളിന് ക്ഷതം സംഭവിക്കുന്നതും മെറ്റബോളിക് ഡിസോഡറും കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്നത് നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസീസിലേയ്ക്ക് നയിക്കുന്ന മറ്റൊരു ഘടകമാണ്. ഏകദേശം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ പോലെ തന്നെയാണ് ഇതിന്റേയും ലക്ഷണങ്ങള്‍. കരളിന് നല്ലപോലെ വീക്കം കാണാം. അതുപോലെ, കരളിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യും.

  • ലക്ഷണങ്ങള്‍

സാധാരണ ലിവര്‍ സിറോസീസ് വരുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ പോലെ തന്നെ അമിതമായിട്ടുള്ള ക്ഷീണം ഇവരില്‍ കാണാന്‍ സാധിക്കും. അതുപോലെ തന്നെ അടിവയറിന്റെ മുകളില്‍ ഇടതുവശത്തായി നല്ലപോലെ വേദന കാണാന്‍ സാധിക്കും. അതുപോലെ തന്നെ അടിവയറ്റില്‍ നല്ലപോലെ വീക്കം കാണപ്പെടാം. അതുപോലെ, ചര്‍മ്മത്തിന്റെ അടിയില്‍ നിന്നും ഞരമ്പുകളെല്ലാം നല്ലപോലെ തടിച്ച് പുറത്തേയ്ക്ക് നല്ലപോലെ കാണുന്ന വിധത്തില്‍ പ്രത്യക്ഷപ്പെടുന്നു.

അതുപോലെ ഇവര്‍ക്ക് പെട്ടെന്ന് ദേഷ്യം കാണപ്പെടുന്നു. അതുപോലെ കൈവെള്ളയില്‍ നല്ലപോലെ ചുവപ്പ് നിറം കാണപ്പെടുന്നു. ചര്‍മ്മത്തില്‍ മഞ്ഞനിറം വരുന്നത് കാണാം. അതുപോലെ കണ്ണുകള്‍ക്കും നല്ലമഞ്ഞ നിറമായിരിക്കും ഇവര്‍ക്ക്. പ്രത്യേകിച്ച് മഞ്ഞപ്പിത്തം വന്നത് പോലെ നല്ല മഞ്ഞനിറം കാണപ്പെടും.

  • ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്തുകൊണ്ടാണ് ചിലരില്‍ അമിതമായ കരളില്‍ ഫാറ്റ് അടിയുന്നത് എന്ന് ഇന്നും ഡോക്ടര്‍മാര്‍ക്ക് അറിയാത്ത കാര്യമാണ്. അതിനാല്‍, ഡോക്ടര്‍മാര്‍ അമിതമായിട്ടുള്ള ശരീരഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അതുപോലെ ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഈ രോഗത്തിലേയ്ക്ക് നയിക്കുന്നുണ്ട്. ഇത് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്തുക. കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ മെറ്റബോളിക് ഡിസോഡര്‍ മൂലം ഉണ്ടാകുന്ന ടൈപ്പ് 2 പ്രമേഹം എന്നിവയെല്ലാം നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രദ്ധിക്കണം.

ഈ അസുഖം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ അധികം പ്രത്യാഘാതകങ്ങള്‍ ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് ഇത് മാനേജ് ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്.

 

Back to top button
error: