Month: August 2023
-
LIFE
രൺവീറിനെ നായകനാക്കി ഡോൺ 3 സിനിമ വരുന്നു; അനൌൺസ്മെൻറ് വീഡിയോ പുറത്തുവിട്ടു
മുംബൈ: രൺവീറിനെ നായകനാക്കി ഡോൺ 3 സിനിമ വരുന്നു. ചിത്രത്തിൻറെ അനൌൺസ്മെൻറ് വീഡിയോ നിർമ്മാതാക്കളായ എക്സൽ എന്റർടൈൻമെൻറ് പുറത്തുവിട്ടു. നേരത്തെ ഷാരൂഖ് ചെയ്തിരുന്ന ഡോൺ വേഷം പുതിയ രീതിയിൽ രൺവീറാണ് ചെയ്യുക. ഫർഹാൻ അക്തർ തന്നെയായിരിക്കും ചിത്രത്തിൻറെ സംവിധാനം. ഡോൺ 3യിൽ ഷാരൂഖ് ഖാൻ അഭിനയിക്കില്ലെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. മെ ഹൂം ഡോൺ എന്ന വിഖ്യാതമായ ഡയലോഗ് പറഞ്ഞാണ് രൺവീർ സിംഗ് അനൌൺസ്മെൻറ് വീഡിയോയിൽ ഡോണായി അവതരിപ്പിക്കുന്നത്. ന്യൂ ഈറ ബിഗിൻസ് അഥവ പുതിയ യുഗം തുടങ്ങുന്നുവെന്നാണ് ചിത്രത്തിൻറെ ക്യാപ്ഷൻ. അതായത് പുതിയ ഡോണിനെയാണ് ഫർഹാൻ അക്തർ സ്ക്രീനിൽ എത്തിക്കുന്നതെന്ന് വ്യക്തം. 2006ലാണ് ഷാരൂഖ് അഭിനയിച്ച ഡോൺ ഇറങ്ങിയത്. ഇത് വൻ ബോക്സ്ഓഫീസ് വിജയമായിരുന്നു. ഇതിന് പിന്നാലെ 2011 ൽ ഈ ചിത്രത്തിൻറെ രണ്ടാം ഭാഗം ഇറങ്ങി. ഇതും വലിയ വിജയമായിരുന്നു. അമിതാഭ് ബച്ചൻ നായകനായ ബോളിവുഡ് ക്ലാസിക് ആക്ഷൻ ചിത്രത്തിൻറെ റീമേക്കായിരുന്നു ആദ്യത്തെ ഡോൺ. ഫർഹാൻ അക്തറുടെ പിതാവ്…
Read More » -
Crime
വെളുത്ത കാറും കറുത്ത പെണ്ണും! എന്ന് പറഞ്ഞ് ഭാര്യയെ മാനസികമായി പീഡിപ്പിച്ചു; ഒടുവിൽ വെള്ളത്തിൽ തള്ളിയിട്ട് കൊന്നു, 8 വർഷത്തിന് ശേഷം സത്യം പുറത്ത്; ഭർത്താവ് പിടിയിൽ
പത്തനംതിട്ട: ഭാര്യയെ ശാസ്താംകോട്ട തടാകത്തിൽ തള്ളിയിട്ട് കൊന്ന കേസിൽ എട്ട് വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിലായി. തേവലക്കര സ്വദേശി ഷിഹാബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയായിരുന്ന പുനലൂർ വാളക്കോട് സ്വദേശി ഷജീറയാണ് 2015 ജൂൺ 17ന് ശാസ്താംകോട്ട കല്ലുംമൂട്ട് കടവിൽ തടാകത്തിൽ മരിച്ചത്. എട്ട് വർഷം മുൻപ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിലാണ് ഷജീറയെ ശാസ്താംകോട്ട പത്മാവതി ആശുപത്രിയിൽ എത്തിച്ചത്. അബോധാവസ്ഥയിൽ മൂന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം. ഷജീറയുടെ ബന്ധുക്കളുടെ പരാതിയിൽ 2017 ൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. കൊല്ലം തേവലക്കര പാലക്കൽ മുറിയിൽ ബദരിയ മൻസിലിൽ ഷിഹാബിന്റെ രണ്ടാം ഭാര്യയായിരുന്നു പുനലൂർ വാളക്കോട് കണ്ണങ്കര വീട്ടിൽ ഷജീറ. വിവാഹം കഴിഞ്ഞ് ഏഴാം മാസം ഷജീറ കൊല്ലപ്പെട്ടു. വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് ഷിഹാബ് നിരന്തരം ഷജീറയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഫോൺ ചെയ്യാൻ പോലും ഷജീറയെ അനുവദിച്ചിരുന്നില്ല.…
Read More » -
Kerala
സിദ്ദിഖും ലാലും തമ്മിൽ പിരിയാനുള്ള കാരണമെന്തായിരിക്കും ?
ഇൻ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ് തുടങ്ങി മലയാളികള്‍ ഇന്നും കണ്ട് ചിരിക്കുന്ന മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖിന്റെ മരണം മലയാള സിനിമാലോകത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. സിദ്ദിഖിന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ ദുഖിക്കുന്നവരില്‍ ഒരാള്‍ നടൻ ലാല്‍ ആണ്. സഹോദരൻമാരെ പോലെ കഴിഞ്ഞ ഇരുവരും ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ദിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകന്‍ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. സിദ്ദിഖ് – ലാല്‍ കോമ്ബോ മോഹന്‍ലാല്‍ ചിത്രമായ ‘പപ്പന്‍ പ്രിയപ്പെട്ട പപ്പനി’ലൂടെ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹന്‍ലാലിന്റെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ദിഖും ലാലും തിളങ്ങി. സംവിധായകര്‍ എന്ന നിലയില്‍ ആദ്യ ചിത്രം ‘റാംജി റാവു സ്പീക്കിംഗ് ആയിരുന്നു. സിദ്ദിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. അന്നോളമുള്ള കോമഡി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ദിഖും ആദ്യ…
Read More » -
Crime
ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർക്ക് 6 വർഷം കഠിന തടവുംപിഴയും
പരപ്പനങ്ങാടി: ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഡ്രൈവർക്ക് ആറു വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ച് പോക്‌സോ കോടതി. തിരൂരങ്ങാടി പന്താരങ്ങാടിയിലെ അഷ്‌റഫിനെയാണ് (41) പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. 2019 സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ പെൺകുട്ടിയുടെ ദേഹത്ത് ജീപ്പ് ഓടിക്കുന്നതിനിടെ പ്രതി ബോധപൂർവം കൈമുട്ടു കൊണ്ട് സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് കേസ്. പിഴ അടച്ചില്ലങ്കിൽ ഏഴുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
Read More » -
India
കടുത്ത വയറുവേദനയുമായി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയുടെ വയറിൽ നിന്ന് 15 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു
ഇൻഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറിൽ നിന്ന് 15 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു. കടുത്ത വയറുവേദനയുമായാണ് യുവതി ആശുപത്രിയിലെത്തുന്നത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലാണ് 41കാരിയുടെ വയറ്റിൽ നിന്ന് മുഴ നീക്കം ചെയ്തതു. മുഴ വലുതായതിനാൽ ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും രോഗിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് വൈദ്യചികിത്സ നടത്താൻ തീരുമാനിച്ചതെന്ന് ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘത്തിലെ അംഗമായ ഡോ. അതുൽ വ്യാസ് പറഞ്ഞു. യുവതി നടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വേദന അസഹനീയമായതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ അതുൽ വ്യാസ് പറഞ്ഞു. ഇപ്പോൾ യുവതി അപകടനില തരണം ചെയ്ത് ആരോഗ്യവതിയായെന്നും ഡോക്ടർമാർ അറിയിച്ചു. ഇൻഡെക്സ് ഹോസ്പിറ്റലിലേക്ക് വരുന്നതിന് മുമ്പ് അവർ പല ആശുപത്രികളിലും ചികിത്സയ്ക്കായി പോയിരുന്നു. അണ്ഡാശയ ട്യൂമർ കണ്ടെത്തിയപ്പോൾ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ വീട്ടുകാരോട് അറിയിക്കുകയായിരുന്നുവെന്നും ഡോ. അതുൽ വ്യാസ് പറഞ്ഞു. ആശുപത്രി ചെയർമാൻ സുരേഷ്സിംഗ് ബദൗരിയയും വൈസ് ചെയർമാൻ മായങ്ക്‌രാജ് സിംഗ് ബദൗരിയയും ശസ്ത്രക്രിയ ചെയ്ത…
Read More » -
NEWS
സ്പൈഡർമാൻ ആകാനുള്ള എട്ടു വയസ്സുകാരന്റെ ആഗ്രഹം; വിഷാംശമുള്ള കറുത്ത ചിലന്തിയുടെ കടിയേറ്റ് ആശുപത്രിയിൽ!
സാങ്കൽപ്പിക ലോകങ്ങളിൽ നിന്നുള്ള സൂപ്പർഹീറോകളെ കുട്ടികൾ അനുകരിക്കുന്നതിന്റെ അപകടസാധ്യതകൾ എടുത്തുകാണിക്കുന്ന ഒരു സംഭവത്തിന് കഴിഞ്ഞദിവസം ബൊളീവിയ സാക്ഷ്യം വഹിച്ചു. സ്പൈഡർമാൻ ആകാനുള്ള എട്ടു വയസ്സുകാരന്റെ ആഗ്രഹമാണ് വൻ അപകടം ക്ഷണിച്ചു വരുത്തിയത്. കുട്ടി വിഷാംശമുള്ള കറുത്ത ചിലന്തിയുടെ കടിയേറ്റതിനെ തുടർന്ന് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒരു ചിലന്തിയുമായി ഏറ്റുമുട്ടി സൂപ്പർ പവറുകൾ നേടുന്നതിനുള്ള ശ്രമത്തിനിടയിലാണ് കുട്ടിക്ക് ചിലന്തിയുടെ കടിയേറ്റത്. ഏറ്റുമുട്ടലിലൂടെ സൂപ്പർ പവറുകൾ നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാലൻ ചിലന്തിയെ ആക്രമിച്ചത്. എന്നാൽ, അനന്തരഫലങ്ങൾ അവൻ പ്രതീക്ഷിച്ചതിലും വളരെ അപകടകരമായിരുന്നു എന്നുമാത്രം. ബൊളീവിയയിലെ തന്റെ വീടിനോട് ചേർന്നുള്ള ഒരു നദിക്ക് സമീപത്ത് വച്ചാണ് ബ്ലാക്ക് വിഡോ സ്പൈഡർ ഇനത്തിൽപ്പെട്ട വിഷാംശമുള്ള ചിലന്തിയുടെ കടി കുട്ടിക്ക് ഏറ്റത്. ചിലന്തിയുടെ കടിയേറ്റാൽ തനിക്ക് സ്പൈഡർമാനെ പോലെ സൂപ്പർ പവറുകൾ ലഭിക്കുമെന്ന വിശ്വാസത്തിൽ കുട്ടി തന്നെയാണ് ചിലന്തിയെ തന്റെ കൈപ്പത്തിയുടെ പുറകിൽ കടിക്കാൻ അനുവദിച്ചത്. സംഭവം നടന്ന് ഏകദേശം…
Read More » -
Crime
വാടകവീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ അസഭ്യം പറയുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ വീട്ടുടമ അറസ്റ്റിൽ
കോട്ടയം: അയർക്കുന്നത്ത് വാടകവീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ചീത്തവിളിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ വീട്ടുടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം പാണംകുന്നേൽപടി ഭാഗത്ത് പാണം കുന്നേൽ വീട്ടിൽ ജോൺ ചെറിയാൻ (46) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ വാടകവീട്ടിലെ താമസക്കാരനായ യുവാവിനെ ചീത്ത വിളിച്ച് അപമാനിക്കുകയും, തുടർന്ന് വീട്ടുപകരണങ്ങൾ നശിപ്പിക്കുകയുമായായിരുന്നു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കോട്ടയം ഡി.വൈ.എസ്പി അനീഷ് കെ.ജി യുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ എസ്.സി /എസ്.റ്റി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Crime
സഹപ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
പാലാ: ഭരണങ്ങാനത്ത് വച്ച് സഹപ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിളവൻകോട് മാർത്താണ്ഡം ഭാഗത്ത് നടക്കൽതാഴെ വീട്ടിൽ പീറ്റർ (68), ഒറ്റശേഖരമംഗലം കാട്ടാക്കട ഭാഗത്ത് കീഴാറ്റുപുത്തൻവീട്ടിൽ ഷാജി (48), ചടയമംഗലം നിലമേൽ ഭാഗത്ത് ചാരുവിള പുത്തൻവീട്ടിൽ അശോകൻ (67) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് ഇവരുടെ സുഹൃത്തായ കൃഷ്ണൻകുട്ടി എന്നയാളെ കട്ട കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രിത്തൊഴിലാളികളായ ഇവർ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ ഇവരുടെ സുഹൃത്ത് കൂടിയായ കൃഷ്ണൻകുട്ടി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇവർ കൃഷ്ണൻകുട്ടിയെ ആക്രമിച്ചത്. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഓ മാരായ രഞ്ജിത്ത്, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Read More » -
Crime
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
വൈക്കം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ടി.വി പുരം ചെമ്മനത്തുകര ഭാഗത്ത് വാഴുവേലിൽ വീട്ടിൽ അർജുൻ (23) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ആറാം തീയതി വൈകിട്ട് 5:30 മണിയോടെ തോട്ടകം ഷാപ്പിന് സമീപം വച്ച് ഉദയനാപുരം സ്വദേശിയായ യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ. ആർ, എസ്.ഐ ദിലീപ് കുമാർ, ഷിബു വർഗീസ്,സി.പി.ഓ മാരായ സുധീപ്, രജീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
Read More » -
Crime
വൈക്കത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അച്ഛനും മക്കളും അറസ്റ്റിൽ
വൈക്കം: കെ.എസ്.ഇ.ബി ലൈൻമാനെയും, കരാർ ജീവനക്കാരനെയും ആക്രമിച്ച കേസിൽ പിതാവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. വെച്ചൂർ മുച്ചൂർക്കാവ് ഭാഗത്ത് അനുഷാ വീട്ടിൽ സന്തോഷ് (50), ഇയാളുടെ മക്കളായ അർജുൻ (21), അനൂപ് കുമാർ (22) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷും ഇയാളുടെ ഇളയ മകനായ അർജുനും ചേർന്ന് കഴിഞ്ഞദിവസം ഇവരുടെ വീട്ടിലെത്തിയ തലയാഴം കെ.എസ്.ഇ.ബി ഓഫീസിലെ ലൈൻമാനെ ആക്രമിക്കുകയായിരുന്നു. ഇവരുടെ കറണ്ട് ബില്ല് അടയ്ക്കാത്തതിനാൽ ലൈൻ കട്ട് ചെയ്തിരുന്നു. എന്നാൽ ഇവർ വീണ്ടും വൈദ്യുതി മോഷണം ചെയ്ത് ഉപയോഗിക്കുന്നതായറിഞ്ഞ് പരിശോധനയ്ക്കായി സ്ഥലത്തെത്തിയ ലൈൻമാനെയാണ് ഇവർ ആക്രമിച്ചത്. ഇതിന് ശേഷം അടുത്തദിവസം വൈദ്യുതി പുനസ്ഥാപിക്കാൻ ചെന്ന കരാർ ജീവനക്കാരനെ സന്തോഷിന്റെ മൂത്ത മകനായ അമ്പാടി എന്ന് വിളിക്കുന്ന അനൂപ് കുമാർ വീട്ടിലുണ്ടായിരുന്ന പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നു. ജീവനക്കാരുടെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൂവരേയും പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ. ആർ,…
Read More »