CrimeNEWS

അമ്മ മരിച്ചെന്ന് പറഞ്ഞ് പരിശോധന ഒഴിവാക്കാന്‍ ശ്രമം; തപ്പിയപ്പോള്‍ 25 ലക്ഷത്തിന്റെ സ്വര്‍ണം, ആലപ്പുഴക്കാരി പിടിയില്‍

കൊച്ചി: അമ്മ മരിച്ചുപോയെന്ന് പറഞ്ഞ് പരിശോധന ഒഴിവാക്കി 25.75 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ബഹ്റൈനില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശിനി രജുലയാണ് 518 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കസ്റ്റംസിന്റെ ഡ്യൂട്ടി സമയം മാറുന്നതിനിടെയാണ് ഇവര്‍ എത്തിയത്. തിരക്കുകൂട്ടി ഗ്രീന്‍ ചാനലിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ രജുലയുടെ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇവരെ പിടികൂടി വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ഷൂസിനുള്ളില്‍ കറുത്ത കവറില്‍ പൊതിഞ്ഞ് 275 ഗ്രാം സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നു. കൂടാതെ 253 ഗ്രാം തൂക്കം വരുന്ന അഞ്ച് വളകളും ഒരു മാലയും ഇവര്‍ അണിഞ്ഞിരുന്നതായും കണ്ടെത്തി.

Signature-ad

അമ്മ മരിച്ചതിനെ തുടര്‍ന്നല്ല രജുല എത്തിയതെന്നും കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നെത്തുന്നവരെ കൂടുതല്‍ പരിശോധന കൂടാതെ ഗ്രീന്‍ ചാനലിലൂടെ കടത്തിവിടാറുണ്ട്. ഇത് മുതലാക്കിയാണ് യുവതി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: