Month: August 2023

  • Kerala

    പറമ്പിക്കുളം എന്ന പാലക്കാടിന്റെ ഗവി

    പാലക്കാട്: ‍ സഞ്ചാരികൾക്ക് കാടിന്റെ മുഴുവൻ സൗന്ദര്യവും പകരുകയാണ് പറമ്ബിക്കുളം. ജംഗിള്‍ സഫാരിയും കാട്ടിലുള്ള താമസവുമൊക്കെയായി മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പറമ്ബിക്കുളം കടുവസങ്കേതത്തിന്റെ ഭാഗമായ ആനപ്പാടിയില്‍ എത്തുന്നവര്‍ക്ക് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ (ഇ.ഡി.സി.) വാഹനങ്ങളില്‍ കന്നിമാരി തേക്ക് സന്ദര്‍ശനം, വന്യജീവികളെ കാണല്‍, പറമ്ബിക്കുളം, തൂണക്കടവ് അണക്കെട്ടുകളില്‍ സന്ദര്‍ശനം, പക്ഷിനിരീക്ഷണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ജംഗിള്‍ സഫാരി. 54 കിലോമീറ്റര്‍ വനാന്തരയാത്രയായ ജംഗിള്‍ സഫാരിയുടെ ദൈര്‍ഘ്യം മൂന്നരമണിക്കൂറാണ്. എട്ട് മിനിബസുകളിലാണ് ജംഗിള്‍ സഫാരി നടത്തുന്നത്. പരിശീലനംനേടിയ ഗൈഡുകള്‍ ഓരോ വാഹനത്തിലുമുണ്ടാകും. രാവിലെ ഏഴിന് സഫാരി തുടങ്ങും. വൈകീട്ട് മൂന്നിന് അവസാനിക്കും. മൂന്നരമണിക്കൂറാണ് ഒരുസംഘത്തിന് അനുവദിക്കുക.ഒരുബസ് രണ്ടുപ്രാവശ്യം സര്‍വീസ് നടത്തും. ഒരുദിവസം പരമാവധി 500 പേര്‍ക്ക് യാത്രചെയ്യാം. ഒരേസമയം, 50 മുതിര്‍ന്നവര്‍ക്കും അനുബന്ധമായി കുട്ടികള്‍ക്കും താമസിക്കാൻ ഇവിടെ സൗകര്യമുണ്ട്. ആനപ്പാടി കടുവസങ്കേത ആസ്ഥാനത്തെ ‘ടെന്റഡ് നിഷേ’യിലും പറമ്ബിക്കുളത്തെ ‘ഹണികോമ്ബി’ലും ഒൻപതുവീതം കുടുംബങ്ങള്‍ക്ക് താമസിക്കാം. വീട്ടിക്കുന്നൻ ഐലൻഡ്, പെരുവാരി എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ക്കുവീതവും തൂണക്കടവിലെ ട്രീ ടോപ്പില്‍…

    Read More »
  • India

    ഗുജറാത്തിലെ കോടിപതിമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; 2021ല്‍ 9300 കോടപതികളെങ്കില്‍ 2022ല്‍ 14000 കോടിപതികള്‍

    അഹമ്മദാബാദ്: ഗുജറാത്തിലെ കോടിപതികളുടെ എണ്ണത്തില്‍ വൻ  വര്‍ധന.ഒരു കോടി വാര്‍ഷിക വരുമാനമുള്ളവരുടെ എണ്ണത്തിൽ 49 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. 2021ല്‍ ഒരു കോടി വരുമാനമുള്ള 9300 പേരാണുണ്ടായിരുന്നതെങ്കില്‍ 2022ല്‍ കോടിപതികളുടെ എണ്ണം 14,000 ആയി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ കോടിപതികളുടെ എണ്ണം 7000ല്‍ നിന്നും 14000 ആയി ഉയര്‍ന്നിട്ടുണ്ട്.  10 ലക്ഷത്തിനും അതിന് മുകളിലും വരുമാനമുള്ളവരുടെ വിഭാഗത്തില്‍ 29 ശതമാനം വര‍്ധനയുണ്ടായി. ഇവരുടെ എണ്ണം 3.35 ലക്ഷത്തില്‍ നിന്നും 4.33 ലക്ഷമായി ഉയര്‍ന്നു.സമ്ബന്നരായവരില്‍ കൂടുതല്‍ പേരും കോര്‍പറേറ്റ് മേഖലയിലെ എക്സിക്യൂട്ടീവുകളും നിക്ഷേപകരുമാണ്.

    Read More »
  • India

    ഭര്‍ത്താവിന് ഭാര്യയെ തല്ലാനും പീഡിപ്പിക്കാനും അവകാശമില്ല; ഡല്‍ഹി ഹൈക്കോടതി

    ന്യൂഡല്‍ഹി: ഭാര്യയെ മര്‍ദിക്കാനും പീഡിപ്പിക്കാനും ഒരു നിയമവും ഭര്‍ത്താവിന് അവകാശം നല്‍കുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവിന്റെ ക്രൂരതയുള്‍പ്പെടെയുള്ള കാരണങ്ങളുടെ പേരില്‍ ഒരു സ്ത്രീക്ക് വിവാഹമോചനം നല്‍കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ഭാര്യയുമായുള്ള ബന്ധം പുനരാരംഭിക്കുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെട്ടുവെന്ന് ഈ കേസില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ശാരീരിക പീഡനത്തിന് വിധേയയായ സ്ത്രീയുടെ വാദങ്ങള്‍ മെഡിക്കല്‍ രേഖകള്‍ ശരിവയ്ക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. “കക്ഷികള്‍ വിവാഹിതരായതിനാലും പുരുഷൻ അവളുടെ ഭര്‍ത്താവായതിനാലും ഭാര്യയെ മര്‍ദിക്കാനും പീഡിപ്പിക്കാനും ഒരു നിയമവും അയാള്‍ക്ക് അവകാശം നല്‍കിയിട്ടില്ല. പ്രതിയുടെ അത്തരം പെരുമാറ്റം ശാരീരിക ക്രൂരതയാണ്. അത് 1955ലെ ഹിന്ദു വിവാഹ നിയമത്തിന്റെ സെക്ഷൻ 13(1) (ഐഎ) പ്രകാരം പരാതിക്കാരിയെ വിവാഹമോചനത്തിന് അര്‍ഹയാക്കുന്നു”- ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റിന്റെയും നീന ബൻസാല്‍ കൃഷ്ണയുടേയും ബെഞ്ച് വ്യക്തമാക്കി. കുടുംബ കോടതി ഹരജി തള്ളിയതിനെ ചോദ്യം ചെയ്ത് യുവതി നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

    Read More »
  • NEWS

    മതത്തിന്‍റെയും ആചാരങ്ങളുടെയും വേലിക്കെട്ടുകളില്ലാതെ ആര്‍ക്കും കടന്നുവരാം; ഇത് പടനിലം പരബ്രഹ്മ ക്ഷേത്രം

    മാവേലിക്കരയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പടനിലം പരബ്രഹ്മ ക്ഷേത്രം.ഓണ മഹോത്സവം വലിയ രീതിയില്‍  ആഘോഷിക്കുന്ന ഒരു ക്ഷേത്രമാണ് ഇത്. ‍ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ഏറ്റവും പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ പരബ്രഹ്മമായാണ് ശിവനെ ആരാധിക്കുന്നത്.ശ്രീകോവിലും ചുറ്റമ്ബലവുമില്ലാതെ ആല്‍ത്തറയില്‍ കുടികൊള്ളുന്ന ശിവസങ്കല്പമാണ് ഇവിടെയുള്ളത്.ഓം എന്നെഴുതിയ ഒരു കല്ലിലാണ് ഇവിടെ ആരാധനകള്‍ നടക്കുന്നത്. മാത്രമല്ല, മതത്തിന്‍റെയും ആചാരങ്ങളുടെയും വേലിക്കെട്ടുകളില്ലാതെ ആര്‍ക്കും കടന്നുവരാവുന്ന ക്ഷേത്രം എന്ന പ്രത്യേകതയും പടനിലം പരബ്രഹ്മ ക്ഷേത്രത്തിനുണ്ട്. യുദ്ധഭൂമി എന്നാണ് പടനിലം എന്ന വാക്കിനർത്ഥം. നൂറനാട് പാറ – പന്തളം റൂട്ടിൽ അച്ചൻകോവിലാറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ശിവരാത്രി മഹോത്സവത്തിന് പേരുകേട്ട ഇവിടുത്തെ പരബ്രഹ്മ ക്ഷേത്രത്തിലാണ് ഏഷ്യയിലെ വലിയ കെട്ടുകാളയെ എഴുന്നള്ളിക്കുന്ന കെട്ടുത്സവം നടക്കുന്നത്.ശിവരാത്രി മഹോത്സവത്തിന്റെഭാഗമായിആണ് ഈ കെട്ടുകാഴ്ച നടത്തുന്നത്. ശബരിമലയുടെ ഒരു പ്രധാനപ്പെട്ട ഇടത്താവളം കൂടിയാണ് പടനിലം ക്ഷേത്രം. മതമൈത്രിക്ക് പേരുകേട്ട ഇവിടെ ഏതു മതത്തിൽ പെട്ട ജനങ്ങൾക്കും ആരാധന നടത്താവുന്നതാണ് .സാധാരണ ക്ഷേത്രങ്ങളിൽനിന്നു വിഭിന്നമായി ഇവിടെ ഗോപുരമോ, ചുറ്റമ്പലം ശ്രീകോവിൽ മുതലായവയോ ഇല്ല. ക്ഷേത്രത്തിന്റെ…

    Read More »
  • Crime

    അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെ കേസ്

    തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെ കേസെടുത്തു. സ്ത്രീത്വ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്. അതിനിടെ, അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിൽ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിയാണ് ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. അച്ചു ഉമ്മൻ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ക്ഷമാപണം. ‘ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നാണ്’ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമ നടപടിയിലേക്ക് കടക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന അച്ചു, അധിക്ഷേപം കടുത്തതോടെയാണ് പരാതി…

    Read More »
  • Kerala

    സരോജിനി ബാലാനന്ദന്‍ അന്തരിച്ചു

    കൊച്ചി: സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്‍ (86) അന്തരിച്ചു. മകള്‍ സുലേഖയുടെ വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം പറവൂര്‍ ഡോണ്‍ ബോസ്‌കൊ ആശുപത്രി മോര്‍ച്ചറിയല്‍. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. 1996-ല്‍ ആലുവയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 1980-85 കാലത്ത് കളമശേരി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. 1985 മുതല്‍ 2012 വരെ സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു. മക്കള്‍: സുനില്‍, സുരേഖ, സരള,പരേതയായ സുശീല.വിദേശത്തുള്ള മകന്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം. സരോജിനി ബാലാനന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

    Read More »
  • India

    പ്രിന്‍സിപ്പലില്‍നിന്ന് ലൈംഗികാതിക്രമം: മുഖ്യമന്ത്രി യോഗിക്ക് രക്തംകൊണ്ട് കത്തെഴുതി വിദ്യാര്‍ഥിനികള്‍

    ലഖ്‌നൗ: വിദ്യാര്‍ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രന്‍സിപ്പല്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഡോ.രാജീവ് പാണ്ഡെ എന്നയാളാണ് അറസ്റ്റിലായത്. 1215 വയസ് പ്രായക്കാരായ വിദ്യാര്‍ഥിനികളാണ് പ്രിന്‍സിപ്പലിനെതിരെ പരാതി നല്‍കിയത്. പ്രിന്‍സിപ്പലിനെതിരെ ഇവര്‍ രക്തംകൊണ്ട് കത്തെഴുതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയച്ചു. രാജീവ് പാണ്ഡെ വിദ്യാര്‍ഥിനികളെ ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ഓഫിസിലെത്തുന്ന പെണ്‍കുട്ടികളെ ഇയാള്‍ മോശമായി സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ആദ്യം പ്രിന്‍സിപ്പലിനെതിരെ സംസാരിക്കാന്‍ ഭയന്ന പെണ്‍കുട്ടികള്‍, ശല്യം സഹിക്കാനാകാതെ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ഇവരുടെ കുടുംബാംഗങ്ങള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഇയാള്‍ വിദ്യാര്‍ഥിനികളെയും അവരുടെ കുടുംബാംഗങ്ങളെയും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. വാക്‌പോരിനിടെ ചിലര്‍ പ്രിന്‍സിപ്പലിനെ മര്‍ദിച്ചു. ഇതോടെ, സ്‌കൂളില്‍ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനികളുടെ കുടുംബാംഗങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടു. ഇതോടെ, ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അനാവശ്യമായി തടഞ്ഞുവയ്ക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതായി വിദ്യാര്‍ഥിനികളുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഇക്കാര്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ്…

    Read More »
  • Crime

    ബെംഗളുരുവിൽ മലയാളി യുവതി ദേവ കൊല്ലപ്പെട്ടത് ആൺസുഹൃത്തിന്‍റെ സംശയരോഗം മൂലമെന്ന് പൊലീസ്

    ബെംഗളൂരു: ബെംഗളുരുവിൽ മലയാളി യുവതി ദേവ കൊല്ലപ്പെട്ടത് ആൺസുഹൃത്തിൻറെ സംശയരോഗം മൂലമെന്ന് പൊലീസ്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു തിരുവനന്തപുരം സ്വദേശിയായ ദേവ ബെംഗളൂരുവിൽ കൊല്ലപ്പെടുന്നത്. ദേവയെ കൊലപ്പെടുത്തിയത് മൂന്ന് വർഷമായി ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് വൈഷ്ണവ് ആണ്. വൈഷ്ണവിൻറെ സംശയരോഗമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ദേവയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് വൈഷ്ണവ് സംശയിച്ചിരുന്നു. ഇതെ തുടർന്ന് ഇരുവരും തമ്മിൽ കഴിഞ്ഞ ശനിയാഴ്ച തർക്കം ഉണ്ടാവുകയും പിന്നാലെ വൈഷ്ണവ് കുക്കറുകൊണ്ട് വൈഷ്ണവ് ദേവയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൊല്ലത്തെ ഒരു സൈനിക ഉദ്യോഗസ്ഥൻറെ മകനായ വൈഷ്ണവും തിരുവനന്തപുരത്തെ ഒരു ടെക്സ്റ്റൈൽസ് ഉടമയുടെ മകളായ ദേവയും പൊതുസുഹൃത്തുക്കൾ വഴി കോളേജ് പഠനകാലത്താണ് കണ്ടുമുട്ടുന്നത്. പ്രണയത്തിലായ ഇരുവരും ബെംഗളുരുവിൽ ജോലി കിട്ടിയ ശേഷം മൂന്ന് വർഷത്തോളമായി ന്യൂ മൈക്കോ ലേ ഔട്ടിലെ ഒരു വീട്ടിൽ ഒന്നിച്ച് താമസിക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. കോറമംഗലയിലെ ഒരു കോർപ്പറേറ്റ് കമ്പനിയിൽ സെയ്ൽസ്…

    Read More »
  • Kerala

    പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസ്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാൽ കെ. സുധാകരൻ നാളെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യലിന് ഹാജരാകില്ല, കത്ത് നൽകി

    തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ നാളെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യലിന് ഹാജരാകില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ ഡിയ്ക്ക് കത്ത് നൽകി. സെപ്റ്റംബർ 5 ന് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നാണ് ഇഡിയെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മണിക്കൂറുകളോളം കെ സുധാകരനെ ഇഡി ചോദ്യം ചെയ്തിരുന്നു, തുടർന്നാണ് നാളെ ഹാജരാകാൻ നിർദ്ദേശിച്ചത്. 2018ൽ മോൻസൺ മാവുങ്കലിൻറെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസൻറെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു . സമാനമായ ആരോപണം പരാതിക്കാരായ അനൂപ് അഹമ്മദും ഇഡിയ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നു. മോൻസൺ മാവുങ്കലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എടുത്ത കേസിൽ കെ. സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്നായിരുന്നു സുധാകരൻറെ പ്രതികരണം. അതിനിടെ,…

    Read More »
  • Business

    ലോണ്‍ വേണോ ? ഭവന, വാഹന വായ്പകൾക്കുള്ള പ്രോസസിംഗ് ചാർജുകളിൽ ഇളവ് പ്രഖ്യാപിച്ച് ഈ ബാങ്ക്

    വായ്പയെടുക്കുമ്പോഴാണ് പലരും പ്രൊസസിംഗ് ഫീസ് കൂടി നൽകേണ്ടതിനെക്കുറിച്ചൊക്കെ ഓർക്കുക. പണം അത്യാവശ്യമുള്ള സമയങ്ങളിൽ വായ്പാക്കാരനെ സംബന്ധിച്ച് എല്ലാ ചാർജ്ജുകളും അധികച്ചെലവുകളാണ്. എന്നാൽ വായ്പയെടുക്കുന്നവർക്ക് ശുഭ വാർത്തയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നത്. ഭവന വായ്പകൾക്കും ഫോർ വീലർ ലോണുകൾക്കുമുള്ള പ്രോസസ്സിംഗ് ഫീസിൽ 100 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് യൂണിയൻ ബാങ്ക്. അതായത് ഇത്തരം ലോണുകൾക്ക് യൂണിയൻ ബാങ്കിൽ നിന്നും പ്രോസസ്സിംഗ് ഫീ ഈടാക്കില്ലെന്ന് ചുരുക്കം. എന്നാൽ എല്ലാ ഉപയോക്താക്കൾക്കും ഈ ഫീസ് ഇളവ് ലഭ്യമാകില്ല. പ്രൊസസിംഗ് ഫീസിളവ് ആർക്കൊക്കെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പ്രൊസസിംഗ് ഫീസില്ലാതെ, ഭവനവായ്പയോ, കാർ ലോണോ ലഭിക്കണമെങ്കിൽ ഉപഭോക്താവിന്റ ക്രെഡിറ്റ് സ്കോർ മികച്ചതായിരിക്കണം. ക്രെഡിറ്റ് സ്‌കോർ 700-ഉം അതിനുമുകളിലും ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളു. ഓഫർ നവംബർ 15 വരെ മാത്രം ചെറിയ കാലയളവിലേക്കാണ് ഈ ഓഫറുള്ളത്. ഓഗസ്റ്റ് 16 മുതൽ 2023 നവംബർ വരെ മാത്രമാണ് പ്രൊസസിംഗ് ഫീസിളവ്…

    Read More »
Back to top button
error: