Month: August 2023

  • India

    ഇന്ത്യയുടെ ഭൂമി ഉള്‍പ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളത്; ഇനിയെങ്കിലും മോദി വായ് തുറക്കുമോ: രാഹുല്‍ഗാന്ധി

    ദില്ലി:ഇന്ത്യയുടെ ഭൂമി ഉള്‍പ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.  താൻ വര്‍ഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.എന്നാൽ ഒരിഞ്ചു ഭൂമിയും ലഡാക്കില്‍ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് മോദി പറഞ്ഞത്.  ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവര്‍ക്കുമറിയാം .മാപ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്.മോദി മിണ്ടണം എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യ ചൈനയ്ക്കെതിരെ കര്‍ശന നിലപാട് എടുക്കണം എന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.ടിബറ്റിലുള്ളവര്‍ക്ക് സ്റ്റേപിള്‍ഡ് വിസ നല്കണം.തയ്വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിക്കരുത്.ഒരു ചൈന നയത്തിന് പിന്തുണ നല്കരുതെന്നും ശശി തരൂര്‍ പറഞ്ഞു. ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ദില്ലിയില്‍ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്. അരുണാചല്‍ പ്രദേശും അക്സായി ചിനും ചൈനീസ് പ്രദേശങ്ങള്‍ ആണെന്ന് വ്യക്തമാക്കുന്ന ഭൂപടമാണ് ചൈന പുറത്തിറക്കിയത്.

    Read More »
  • Kerala

    തിരുവോണ നാളില്‍ തിരുവനന്തപുരം നഗരത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍ 

    തിരുവനന്തപുരം: വരണ്ട അന്തരീക്ഷത്തിന് അവധി കൊടുത്ത് മഴ ചൊരിഞ്ഞെങ്കിലും തിരുവോണ നാളില്‍ തിരുവനന്തപുരം നഗരത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. ഓണം വാരാഘോഷങ്ങളുടെ മുഖ്യ കേന്ദ്രമായ കനകക്കുന്നിന് പുറമെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ വേദികളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. അയല്‍ജില്ലകളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളും തിരുവോണസദ്യയ്ക്ക് ശേഷം ഓണക്കാഴ്ചകള്‍ കാണാന്‍ നഗരത്തിലേക്കൊഴുകിയെത്തി.ജില്ലയിലെ ഏതാണ്ടെല്ലാ കേന്ദ്രങ്ങളും വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് കൃത്യമായ ക്രമീകരണങ്ങള്‍ എല്ലായിടങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നു. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയറിലും സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയ എക്സിബിഷനിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികള്‍ക്കായി ഒരുക്കിയ ഗെയിം സോണും ലക്ഷങ്ങള്‍ വില വരുന്ന അരുമമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്ന പെറ്റ്ഷോയുമാണ് കുടുംബങ്ങളുടെ ഫേവറിറ്റ് സ്പോട്ടെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ പാല്‍ക്കപ്പയും ബീഫും മധുരൈ ജിഗര്‍തണ്ടയും വിളമ്ബുന്ന ഫുഡ്കോര്‍ട്ടാണ് ന്യൂജെന്‍ പിള്ളേരുടെ താവളം.ഇതിനുപുറമെ 31 വേദികളിലായി നടന്ന കലാപരിപാടികള്‍ കാണാനും വലിയ തിരക്കായിരുന്നു. നിശാഗന്ധിയിലെ കലാപരിപാടികള്‍ കണ്ട് ഇഷ്ടഭക്ഷണവും കഴിച്ച്‌…

    Read More »
  • Local

    കോട്ടയം ഓണംതുരുത്തിൽ ഓണാഘോഷത്തിനിടയിൽ ലഹരി മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി, യുവാവ് കുത്തേറ്റ് മരിച്ചു; കൂട്ടുകാരന്  ഗുരുതര പരിക്ക്

       കോട്ടയം ജില്ലയിലെ  നീണ്ടൂരിനടുത്ത് ഓണം തുരുത്തിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.  നീണ്ടൂർ സ്വദേശിയായ അശ്വിൻ (23) എന്ന യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന അനന്ദു എന്ന യുവാവിന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ഒൻപതരയോടെ നീണ്ടൂർ ഓണംതുരുത്ത് കവലയ്ക്ക് സമീപമായിരുന്നു അക്രമ സംഭവങ്ങൾ. ഇവിടെ ലഹരി മാഫിയ സംഘങ്ങൾ നിരന്തരം തമ്പടിക്കുന്നതായി നേരത്തെ തന്നെ നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു. ഇതിനിടെ തിരുവോണ ദിവസമായ ചൊവ്വാഴ്ച പ്രദേശത്ത് യുവാക്കളുടെ സംഘങ്ങൾ തമ്പടിക്കുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് നാട്ടുകാർക്ക് ലഭിക്കുന്ന വിവരം. തുടർന്ന്, കുത്തേറ്റ് കിടന്ന രണ്ടു പേരെയും നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വച്ചാണ് അശ്വിൻ മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംഭവത്തിൽ ഗുണ്ടാ അക്രമി സംഘങ്ങൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • India

    8 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി 

    ന്യൂഡൽഹി:ആള്‍ദൈവം ആശാറാം ബാപ്പു പ്രതിയായ ലൈംഗിക പീഡനക്കേസില്‍ ഇരയുടെ വിഡിയോ എഡിറ്റ് ചെയ്ത് കെട്ടിച്ചമച്ച്‌ സംപ്രേഷണം ചെയ്തതിന് 8 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുഗ്രാമിലെ പ്രത്യേക കോടതി പോക്സോ കുറ്റം ചുമത്തി. പ്രമുഖ അവതാരകരും മാധ്യമപ്രവര്‍ത്തകരുമായ ദീപക് ചൗരസ്യ, ചിത്ര ത്രിപാഠി, അജിത് അഞ്ജും, എംഡി സൊഹൈല്‍, സുനില്‍ ദത്ത്, റാഷിദ് ഹാഷ്മി, ലളിത് സിംഗ് ബധുജാര്‍, അഭിനവ് രാജ് എന്നിവര്‍ക്കെതിരെയാണ് പ്രത്യേക കോടതി കുറ്റം ചുമത്തിയത്. വിവാദ വിഡിയോകള്‍ സംപ്രേക്ഷണം ചെയ്തതിന് ന്യൂസ് 24, ഇന്ത്യ ന്യൂസ്, ന്യൂസ് നേഷൻ എന്നീ മൂന്ന് വാര്‍ത്താ ചാനലുകള്‍ക്കെതിരെ 2013ലാണ് പരാതി നല്‍കിയത്. 2020ലും 2021ലുമാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു ഉള്‍പ്പെട്ട ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മോര്‍ഫ് ചെയ്ത അശ്ലീല വിഡിയോ സംപ്രേക്ഷണം ചെയ്തുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐടി നിയമം, പോക്സോ നിയമം. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, കുട്ടിയെ അപമര്യാദയായി…

    Read More »
  • Kerala

    ഓണത്തിന്റെ നിറം കെടുത്താൻ ബിജെപി, യുഡിഎഫ് ശ്രമം; കൈയ്യടി നേടി ധനമന്ത്രി കെ എൻ ബാലഗോപാൽ

    ഓണാഘോഷത്തിൻ്റെ ഹൈലൈറ്റ് ആയ ഓണസദ്യ ഉണ്ണുന്നതിന് മുൻപ് ഒരാളെ ഓർക്കാതിരിക്കാൻ കഴിയുന്നില്ല. മറ്റാരുമല്ല, കെ എൻ ബാലഗോപാൽ. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കേരളത്തിൻ്റെ ധനവകുപ്പ് മന്ത്രിയുമായ സഖാവ്. സമാനതകളില്ലാത്ത രീതിയിൽ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ വേട്ടയാടുമ്പോൾ,  സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയെ പല മാർഗങ്ങൾ ഉപയോഗിച്ച് ദുർബലപ്പെടുത്തുമ്പോൾ, കേരളത്തിൻ്റെ  തനത് വരുമാനവര്‍ധനവ് ഉറപ്പ് വരുത്തി, ഓണാഘോഷപ്പൊലിമകൾക്ക് മാറ്റ് കൂട്ടാൻ കഴിഞ്ഞ സാമ്പത്തിക കൈയ്യടക്കത്തെയും മികവിനെയും അഭിനന്ദിക്കാതെ വയ്യ. 2022-23 സാമ്പത്തിക വര്‍ഷത്തെ തനത് വരുമാനമായി ലഭിച്ചത് 70,000 കോടി രൂപയാണെന്ന് അക്കൗണ്ടന്‍റ് ജനറല്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 2020-21 കാലത്തുണ്ടായിരുന്ന 47,157 കോടിയില്‍ നിന്നുമാണ് അമ്പത് ശതമാനത്തിനടുത്തുള്ള ഈ വര്‍ധനവ് ഉണ്ടാക്കിയത്. ധനമേഖലയുടെ കരുത്തായി നില്‍ക്കുന്ന മൂന്ന് ശ്രേണിയിലും കേരളം മുന്നില്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ ധനക്കമ്മി 2.2 ശതമാനമായിരുന്നു. റവന്യു കമ്മിയാവട്ടെ 0.67 ശതമാനവും.  നേരത്തെ ഇത് 2.6 ശതമാനം വരെ ഉയര്‍ന്നിരുന്നു എന്നതും കാണേണ്ടതുണ്ട്. ഈ കാലയളവില്‍ ജി എസ് ടി വകുപ്പ്…

    Read More »
  • India

    തൃശൂരിൽ സുരേഷ് ഗോപി, പത്തനംതിട്ടയിൽ ഉണ്ണി മുകുന്ദൻ;160 ലോക്സഭാ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ  പ്രഖ്യാപിക്കാൻ ബിജെപി

    ന്യൂഡൽഹി: കേരളം ഉൾപ്പെടെ 160 ലോക്സഭാ സീറ്റുകളില്‍ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ  പ്രഖ്യാപിക്കാൻ ബിജെപി.കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍, ബംഗാള്‍ ഉള്‍പ്പെടുന്ന കിഴക്കൻ സംസ്ഥാനങ്ങള്‍ എന്നീ മേഖലകളിലായിരിക്കും സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിക്കുക. കേരളത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനോ കേന്ദ്രമന്ത്രി വി മുരളീധരനോ മത്സരിക്കും.പത്തനംതിട്ടയില്‍ ഉണ്ണിമുകുന്ദനോ കെ സുരേന്ദ്രനോ ആകും മത്സരിക്കുക.പാലക്കാട് ഇ ശ്രീധരന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.അതേസമയം തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.വിഐപിക്കായി മണ്ഡലം മാറ്റിവച്ചിരിക്കുന്നു എന്നാണ് സൂചന.പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്ത് നിന്നും മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ദുര്‍ബലമായ സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നേരത്തേ രംഗത്തിറങ്ങുന്നതിലൂടെ ലഭിക്കുന്ന മുൻതൂക്കം മുതലാക്കുന്നതിനും ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്കുമുമ്ബുതന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. 160 മണ്ഡലങ്ങളെ 40 ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കുക.ഈ മണ്ഡലങ്ങളില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍…

    Read More »
  • NEWS

    ഫുജൈറയില്‍ അതിശക്തമായ മഴയും ആലിപ്പഴ വർഷവും

    ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഇടിയോടൊപ്പം അതിശക്തമായ മഴയും ആലിപ്പഴ വർഷവും.കൂടാതെ 12-15 മീറ്റര്‍ വ്യാസമുള്ള  മിനി ടൊര്‍ണാഡോ ചുഴലിക്കാറ്റും വീശിയതായി റിപ്പോര്‍ട്ടുണ്ട്‌. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. 15 മിനിറ്റോളം ഇത് നീണ്ടു നിന്നു. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ ചിത്രങ്ങള്‍ വൈറലാണ്. ഇടിമിന്നലില്‍ നിന്ന് ഭൂമിയിലേക്ക് വ്യാപിക്കുന്ന വായുവിനെ ഭ്രമണം ചെയ്യുന്ന ചുഴലികാറ്റാണ് ടൊര്‍ണാഡോ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, അല്‍ ഐനില്‍ ഒരു മിനി ടൊര്‍ണാഡോ കാണപ്പെട്ടിരുന്നു.

    Read More »
  • NEWS

    അവിശ്വസനീയം ഈ‌ വിജയം ! ‍ഈസ്റ്റ്ബംഗാള്‍ ഡ്യൂറന്റ്കപ്പ് ഫൈനലില്‍

    കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്റ് കപ്പ് ഫൈനലില്‍.തോറ്റെന്ന് കരുതിയ മത്സരം ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ സമനിലയിലെത്തിച്ച്‌ ഷൂട്ടൗട്ടില്‍ നോര്‍ത്ത്‌ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്താണ് കൊല്‍ക്കത്ത വമ്ബന്മാരുടെ ഫൈനല്‍ പ്രവേശനം. 16 തവണ ജേതാക്കളായ ഈസ്റ്റ് ബംഗാള്‍ 2004-ന് ശേഷം ഇതാദ്യമായാണ് ഫൈനലിലെത്തുന്നത്.നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോള്‍ വീതമടിച്ച്‌ സമനിലയിലായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് ജയിച്ചാണ് ഈസ്റ്റ് ബംഗാളിന്റെ ഫൈനല്‍ പ്രവേശനം. 76-ാം മിനിറ്റ് വരെ 2-0ന് മുന്നിലായിരുന്ന നോര്‍ത്ത്‌ഈസ്റ്റിനെതിരേ തകര്‍പ്പൻ തിരിച്ചുവരവാണ് ഈസ്റ്റ് ബംഗാള്‍ നടത്തിയത്.19 വര്‍ഷത്തിനു ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്റ് കപ്പ് ഫൈനലിലെത്തുന്നത്.ഷൂട്ടൗട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ ഗോൾകീപ്പർ പ്രബ്സുഖൻ ഗില്ലാണ് അവർക്ക് തുണയായത്. കേരളത്തിൽ നിന്നുള്ള ടീമുകളായ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും ടൂർണമെന്റിൽ നിന്നും നേരത്തെ പുറത്തായിരുന്നു.

    Read More »
  • NEWS

    സാധാരണക്കാർക്കും  സ്വന്തമാക്കാം, മാരുതിയുടെ പുതിയ പതിപ്പിനു വില 4 ലക്ഷത്തിൽ താഴെ, 5 സീറ്റുകൾ, 33 കിലോ മീറ്റർ വരെ മൈലേജ്

        ന്യൂഡെൽഹി: സാധാരണക്കാർക്കു താങ്ങാവുന്ന വിലയിലുള്ള, കൂടുതൽ മൈലേജ് നൽകുന്ന കാറുകൾക്ക് ആവശ്യക്കാർ ഏറെയാണ്. മികച്ച എൻജിനും കരുത്തും സഹിതം ഒട്ടേറെ പുതിയ ഫീച്ചറുകളുമായി മാരുതി സുസുക്കി ആൾട്ടോ കെ10 പുറത്തിറക്കിയത് ഈയിടെയാണ്. പുതിയ പതിപ്പ് അതിന്റെ മുൻഗാമിയേക്കാൾ ഏറെ മുന്നേറിയിട്ടുണ്ട്, പ്രത്യേകിച്ച് ഡിസൈനിന്റെയും സവിശേഷതകളുടെയും കാര്യത്തിൽ. ഈ പുനർരൂപകൽപനയിലൂടെ കാറിന്റെ ആകർഷണം വർദ്ധിച്ചു. 3.99 ലക്ഷം രൂപയാണ് കാറിന്റെ എക്‌സ് ഷോറൂം വില. ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഈ കാറിൽ ലഭ്യമാണ്. 65.71 ബിഎച്ച്പി പവർ പെട്രോൾ, സിഎൻജി എൻജിൻ ഓപ്ഷനുകളിൽ കാർ ലഭ്യമാണ്. കാറിന്റെ പെട്രോൾ പതിപ്പ് 24.39 കിലോമീറ്റർ മൈലേജും സിഎൻജി 33.85 കിലോമീറ്റർ മൈലേജും നൽകുന്നു. 65.71 ബിഎച്ച്പി കരുത്താണ് മാരുതി ആൾട്ടോ കെ10ന് ലഭിക്കുന്നത്. ഇത് ചെറിയ വലിപ്പത്തിലുള്ള ഉയർന്ന പെർഫോമൻസ് കാറാണ്. 2380 എംഎം വീൽബേസ് മാരുതി ആൾട്ടോ കെ10 നാല് വേരിയന്റുകളിൽ വരുന്നു (O), LXi, VXi,…

    Read More »
  • Kerala

    പിണറായിയും കെ.സുരേന്ദ്രനും ഉൾപ്പെടെ ഇന്ന് പുതുപ്പള്ളിയിൽ

    കോട്ടയം:പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് പ്രചാരാണത്തിനായി ഇന്ന് മുഖ്യമന്ത്രി എത്തും.യു.ഡി.എഫ് നേതാക്കളും ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അടക്കമുള്ളവരും ഇന്ന് മണ്ഡലത്തിലുണ്ട്. പുതുപ്പള്ളി പോളിങ് ബൂത്തിലേക്കെത്താൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. അവസാന വട്ട പ്രചാരണത്തില്‍ വൻ കുതിപ്പിനൊരുങ്ങുകയാണ് എല്ലാ മുന്നണികളും. ഇടത് മുന്നണിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മൂന്ന് ഇടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. മീനടം, മണര്‍കാട്, കൂരോപ്പട പഞ്ചായത്തുകളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങള്‍. സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് ഇന്ന് പാമ്ബാടി പഞ്ചായത്തില്‍ വീടുകയറി വോട്ടു തേടും. .ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പാമ്ബാടി, കുരോപ്പട, പുതുപ്പള്ളി അകലക്കുന്നം പഞ്ചായത്തുകളില്‍ ഭവന സന്ദര്‍ശനം നടത്തും. ഓണാവധി കഴിഞ്ഞ് തിരികെയെത്തുന്ന എം.എല്‍.എമാര്‍ അടക്കം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ പ്രചാരണ പരിപാടികളില്‍ വീണ്ടും സജീവമാകും. കുടുംബയോഗങ്ങളിലും സ്ഥാനാര്‍ഥികളെത്തും. എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിൻ ലാലിൻ്റ വികസന രേഖാ പ്രകാശന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുക്കും.

    Read More »
Back to top button
error: