IndiaNEWS

ഗുജറാത്തിലെ കോടിപതിമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; 2021ല്‍ 9300 കോടപതികളെങ്കില്‍ 2022ല്‍ 14000 കോടിപതികള്‍

അഹമ്മദാബാദ്: ഗുജറാത്തിലെ കോടിപതികളുടെ എണ്ണത്തില്‍ വൻ  വര്‍ധന.ഒരു കോടി വാര്‍ഷിക വരുമാനമുള്ളവരുടെ എണ്ണത്തിൽ 49 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

2021ല്‍ ഒരു കോടി വരുമാനമുള്ള 9300 പേരാണുണ്ടായിരുന്നതെങ്കില്‍ 2022ല്‍ കോടിപതികളുടെ എണ്ണം 14,000 ആയി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ കോടിപതികളുടെ എണ്ണം 7000ല്‍ നിന്നും 14000 ആയി ഉയര്‍ന്നിട്ടുണ്ട്.

 10 ലക്ഷത്തിനും അതിന് മുകളിലും വരുമാനമുള്ളവരുടെ വിഭാഗത്തില്‍ 29 ശതമാനം വര‍്ധനയുണ്ടായി. ഇവരുടെ എണ്ണം 3.35 ലക്ഷത്തില്‍ നിന്നും 4.33 ലക്ഷമായി ഉയര്‍ന്നു.സമ്ബന്നരായവരില്‍ കൂടുതല്‍ പേരും കോര്‍പറേറ്റ് മേഖലയിലെ എക്സിക്യൂട്ടീവുകളും നിക്ഷേപകരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: