ലക്നൗ:മണിപ്പൂരിനും ഹരിയാനയ്ക്കും ബിഹാറിനും പുറമേ കലാപം ഉത്തർപ്രദേശിലേക്കും.അലിഗഢിൽ മസ്ജിദ് തകർത്തുകൊണ്ടാണ് കലാപത്തിന് വിത്ത് പാകിയിരിക്കുന്നത്.മോസ്ക്കിന്റെ നാലു മിനാരങ്ങളും ‘അജ്ഞാതര്‍’ തകര്‍ത്തതിനെ തുടര്‍ന്ന് അലഗഢില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നുമാണ് പോലീസ് ഭാഷ്യം.ചാരാ ഭാമോരി ഗ്രാമങ്ങള്‍ക്ക് നടുവിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഭാമോരി ജില്ലയിലെ വീട്ടില്‍ നിന്നും തിരിച്ചുവരുമ്ബോള്‍ മിനാരങ്ങള്‍ തകര്‍ന്ന നിലയില്‍ കണ്ടെന്നും ഉടന്‍ താന്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നെന്നും മസ്ജിദ് സംരക്ഷകൻ ബന്നേഷാ എന്ന 65 കാരന് പറഞ്ഞു.200 വര്‍ഷം പഴക്കമുള്ളതാണ് മസ്ജിദ്.