KeralaNEWS

മൂന്നു ജില്ലകളിലെ ഉള്‍നാടന്‍ കാഴ്ചകള്‍ ആസ്വദിക്കാം;ബാക്ക് വാട്ടര്‍ ക്രൂസ് ഞായറാഴ്ച മുതൽ ആരംഭിക്കുന്നു

കൊച്ചി:എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉള്‍നാടന്‍ കാഴ്ചകള്‍ ആസ്വദിക്കാനുള്ള സുവര്‍ണ്ണാവസരം.പുതിയ ബാക്ക് വാട്ടര്‍ ക്രൂസ് ആഗസ്റ്റ് 13 (ഞായറാഴ്ച) മുതല്‍ ആരംഭിക്കുന്നു.ഞായറാഴ്ച രാവിലെ 10 മണിക്ക് കൊച്ചി മറൈന്‍ഡ്രൈവില്‍ നിന്നാണ് ആദ്യയാത്ര.

കൊച്ചി മറൈന്‍ഡ്രൈവ് കെഎസ്‌ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍ നിന്ന് രാവിലെ 10 മണിയ്ക്ക് പുറപ്പെട്ട് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, തേവര, ഇടക്കൊച്ചി, അരൂര്‍, പാണാവള്ളി, പെരുമ്ബളം, പൂത്തോട്ട വഴി ജലമാര്‍ഗ്ഗം പാലായ്ക്കരി എത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ഉച്ചയൂണും ബോട്ടിംഗും മറ്റ് അനുബന്ധ സൗകര്യങ്ങളും ആസ്വദിച്ചതിനുശേഷം വൈകീട്ട് 5 ന് തിരികെ കൊച്ചിയില്‍ എത്തും. പാക്കേജിന് ഒരാള്‍ക്ക് 999/ രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

യാത്രയിലുടനീളം യാത്രവിവരണങ്ങള്‍ നല്‍കുവാന്‍ ഗൈഡും, ആടാനും പാടാനുമുള്ള അന്തരീക്ഷമൊരുക്കുവാന്‍ ഗായകരും ഉണ്ടായിരിക്കുതാണ്. ടീ, സ്നാക്സ്, സ്വാദിഷ്ടമായ ഉച്ച ഭക്ഷണം (ഫിഷ് കറി, ഫിഷ് ഫ്രൈ & ഐസ്‌ക്രീം) എന്നിവയും ലഭ്യമാണ്. മത്സ്യഫെഡ് യൂണിറ്റില്‍ ലഭ്യമായ പെഡല്‍ ബോട്ടുകള്‍,കുട്ട വഞ്ചികള്‍, തുഴ വഞ്ചികള്‍, കയാകുകള്‍ എന്നിവയും പാക്കേജ് നിരക്കില്‍ തന്നെ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎസ് ഐഎന്‍സി), മത്സ്യഫെഡ്, പാലായ്ക്കരി യൂണിറ്റുമായി സഹകരിച്ചാണ് പദ്ധതി.കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനുമായി 9846211143/9744601234 എന്നി നമ്ബറുകളില്‍ ബന്ധപ്പെടുക.

Back to top button
error: