Month: August 2023

  • India

    ആസാം റൈഫിള്‍സിനെ മണിപ്പുരില്‍നിന്നു പിൻവലിക്കണമെന്ന് ബിജെപി

    ഇംഫാൽ:ആസാം റൈഫിള്‍സിനെ മണിപ്പുരില്‍നിന്നു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ബിജെപി യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മണിപ്പുര്‍ കലാപം ആരംഭിച്ച ദിവസം മുതല്‍ നിഷ്പക്ഷത പുലര്‍ത്തുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും ആസാം റൈഫിള്‍സ് പരാജയപ്പെട്ടുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദ ദേവിയും ഉപാധ്യക്ഷൻ ചിദാനന്ദയും ഒപ്പിട്ട നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ആസാം റൈഫിള്‍സിനു പകരം മറ്റേതെങ്കിലും പാരാമിലിട്ടറി സംഘത്തെ സംസ്ഥാനത്തു നിയോഗിക്കണമെന്നാണ് പ്രധാനമന്ത്രിക്കു നല്കിയ നിവേദനത്തില്‍ പറയുന്നത്.

    Read More »
  • Kerala

    വാഴകള്‍ നഷ്ടപ്പെട്ട കര്‍ഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

    കോതമംഗലം:വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുമെന്ന കാരണം പറഞ്ഞ് കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ പ്രശ്ന പരിഹാരത്തിന് കെഎസ്‌ഇബി നീക്കം.മൂന്നര ലക്ഷം രൂപ വാഴകള്‍ നഷ്ടപ്പെട്ട കര്‍ഷകന് നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. ഇന്ന് കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. കോതമംഗലം വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്‍റെ 406 വാഴകളാണ് വാഴയില തട്ടി ലൈൻ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെ എസ് ഇ ബി വെട്ടിക്കളഞ്ഞത്.തോമസ്സിന്‍റെയും മകൻ അനീഷിന്‍റെയും പത്ത് മാസക്കാലത്തെ അദ്ധ്വാനമാണ് നിര്‍ദാക്ഷിണ്യം വെട്ടിനശിപ്പിച്ചത്. കൃഷിയിറക്കിയ ഒരേക്കറില്‍ അര ഏക്കറോളം സ്ഥലത്തെ വാഴകളും നശിപ്പിക്കപ്പെട്ടു. ഓണവിപണി മുന്നില്‍ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നല്‍കാതെയാണ് നശിപ്പിച്ചത്. കെഎസ്‌ഇബിയുടെ നടപടിയില്‍ നാല് ലക്ഷം രൂപയുടെ നഷ്ടമെന്നായിരുന്നു കര്‍ഷകൻ പറഞ്ഞത്. അതേസമയം ഇടുക്കി കോതമംഗലം 220 കെ വി ലൈൻ തകരാറിയപ്പോള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഴകൃഷി വെട്ടിയതെന്നാണ് കെഎസ്‌ഇബി വിശദീകരണം. കാറ്റടിച്ചപ്പോള്‍ തോമസ്സിന്‍റെ വാഴയുടെ ഇലകള്‍ ലൈനിന്…

    Read More »
  • India

    പ്രസംഗത്തിന് മുന്‍പേ സോഷ്യല്‍ മീഡിയയില്‍ തരംഗം; അപകടത്തില്‍പ്പെടയാള്‍ക്ക് സഹായഹസ്തവുമായി രാഹുല്‍

    ന്യൂഡല്‍ഹി: അയോഗ്യത നീക്കി തിരിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പ്രസംഗം സോഷ്യല്‍ മീഡികളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. ലോക്‌സഭാംഗമായി തന്നെ തിരിച്ചെടുത്തതിന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. എന്നാല്‍ ലോക്‌സഭയിലെ പ്രസംഗത്തിന് മുന്‍പ് തന്നെ രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അപകടത്തില്‍പ്പെടയാളെ പാര്‍ലമെന്റിലേയ്ക്ക് പോകുന്ന വഴി രാഹുല്‍ ഗാന്ധി സഹായിച്ചു. ഇതാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. സംഭവത്തിന്റെ വീഡിയോ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരുന്നു. ഡല്‍ഹി 10 ജന്‍പഥില്‍ നിന്ന് വരുന്നതിനിടെ, റോഡില്‍ സ്‌കൂട്ടറില്‍ നിന്നു വീണുകിടന്നയാളുടെ അടുത്തെത്തി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കാറില്‍ വരുന്നതിനിടെയാണ് റോഡില്‍ വീണുകിടന്നയാളെ രാഹുല്‍ ശ്രദ്ധിച്ചത്. ഉടനെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അപകടത്തില്‍പെട്ടയാളുടെ അടുത്തെത്തിയ രാഹുല്‍ ആരോഗ്യസ്ഥിതി അന്വേഷിച്ചു. ശേഷം ഹസ്തദാനം നല്‍കിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മറ്റൊരു കാര്‍…

    Read More »
  • Kerala

    മലകുന്നം സ്‌കൂളിലെ പ്രഥമാധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

    ചങ്ങനാശ്ശേരി: ഇത്തിത്താനം മലകുന്നം സ്‌കൂളിലെ പ്രഥമാധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇത്തിത്താനം കുന്നേപ്പറമ്പിൽ മായയെ(51)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് (ബുധനാഴ്ച) രാവിലെയാണ് ഇവരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെമ്മു ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു.

    Read More »
  • Kerala

    നെന്മാറയില്‍ യാത്രയ്ക്കിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    പാലക്കാട്: നെന്മാറ വിത്തനശ്ശേരിയില്‍ ദമ്പതികള്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു. ആളപായമില്ല. കിണാശ്ശേരി ആനപ്പുറം സ്വദേശി എം.നിയാസ്, ഭാര്യ എ.ഹസീന എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടറാണ് രാവിലെ 10 മണിയോടെ വിത്തനശ്ശേരിയില്‍ വച്ച് കത്തി നശിച്ചത്. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ഇവര്‍. വിത്തനശ്ശേരിയില്‍ എത്തിയപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് പുക ഉയര്‍ന്നു. തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി ഇരുവരും മാറിനിന്നു. സ്‌കൂട്ടറിലെ പെട്ടിക്കകത്ത് ആര്‍സി ബുക്കും മറ്റു രേഖകളും ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിക്കും എന്ന ഭയത്താല്‍ എടുക്കാന്‍ ശ്രമിച്ചില്ല. വിവരമറിഞ്ഞ് നെന്മാറ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. കൊല്ലങ്കോട് അഗ്‌നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. തീ അണയും വരെ പൊട്ടലും ചീറ്റലും ഉണ്ടായത് സ്ഥലത്ത് ഭീതി പരത്തി. നെന്മാറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, കോട്ടയം വാകത്താനത്ത് കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. വാകത്താനം പാണ്ടന്‍ചിറ ഓട്ടുകുന്നേല്‍ ഒ.ജി. സാബു(57) ആണ് മരിച്ചത്. 80 ശതമാനത്തോളം…

    Read More »
  • Kerala

    ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭവനസമുച്ചയം തൃപ്പൂണിത്തുറയിൽ

    കൊച്ചി:അംബരചുംബികളായ നിര്‍മ്മിതികള്‍ നമ്മെ എന്നും അത്ഭുതപ്പെടുത്താറുണ്ട്. വലിപ്പം കുറവാണെങ്കിലും ചില കെട്ടിടങ്ങള്‍ അതിമനോഹരമാണ്.ചിലത് രൂപകല്പനയില്‍ വൈവിധ്യമാര്‍ന്നതാണ്. ഉയരമുള്ള കെട്ടിടങ്ങള്‍ പൊതുവെ ഒരു രാജ്യത്തിന്റെ നഗരവല്‍ക്കരണത്തിന്റെ തോത് നിര്‍ണ്ണയിക്കുന്നു.  ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളുടെ പട്ടികയിലെ ആദ്യത്തെ പേര് മുംബൈയിലെ ‘വേള്‍ഡ് വണ്‍’ ആണ് . ഏകദേശം 919 അടി ഉയരമുള്ള ഈ കെട്ടിടം 17.5 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു.കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് കൊച്ചിയിലെ ചോയ്സ് പാരഡൈസ്. ചോയ്സ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിന് ഏകദേശം 137 മീറ്റര്‍ (450 അടി) ഉയരവും 40 നിലകളുമാണ് ഉള്ളത്. നാലുവര്‍ഷം കൊണ്ടാണ് ഇതിൻ്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തൃപ്പൂണിത്തുറയില്‍ 2.75 ഏക്കര്‍ സ്ഥലത്ത് 2,50,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 2012-ല്‍ നടൻ മോഹൻലാലാണ് ചോയ്സ് പാരഡൈസ് ഉദ്ഘാടനം ചെയ്തത്. 78 കോടി രൂപ ചെലവില്‍ ഭൂകമ്ബങ്ങളെ ചെറുക്കുന്ന രീതിയിലാണ് കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. ഒ ഒരു ആഡംബര അപ്പാര്‍ട്ട്മെന്റ്…

    Read More »
  • Kerala

    നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ് ലാലിന്റേത്; ശ്രീനിവാസനെതിരെ കേസിന് പോകേണ്ടെന്ന് പറഞ്ഞത് ഫാസിൽ

    നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ് ലാലിന്റേത്. ശ്രീനിവാസനും സത്യന്‍ അന്തിക്കാടിനുമെതിരെ കേസ് കൊടുക്കാതിരുന്നത് ഫാസില്‍ പറഞ്ഞതുകൊണ്ട്.ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് 1987 ല്‍ റിലീസ് ചെയ്ത നാടോടിക്കാറ്റ്. മോഹന്‍ലാലും ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വമ്ബന്‍ വിജയമായി. ഐക്കോണിക് കഥാപാത്രങ്ങളായ ദാസനും വിജയനും പിറവി കൊള്ളുന്നത് നാടോടിക്കാറ്റിലൂടെയാണ്. നാടോടിക്കാറ്റ് ഏറെ വിവാദങ്ങളില്‍ ഇടംപിടിച്ച സിനിമ കൂടിയാണ്. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ കഥയാണ് പിന്നീട് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും അടിച്ചുമാറ്റിയതെന്ന് ആരോപണമുണ്ടായിരുന്നു. സിദ്ധിഖ്-ലാലിനെ ലാല്‍ തന്നെ ഒരിക്കല്‍ ഇതേ കുറിച്ച്‌ വെളിപ്പെടുത്തിയിട്ടുണ്ട്. ഫാസില്‍ സാറിന്റെ വര്‍ഷം 16 എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതിനിടെയാണ് താനും സിദ്ധിഖും നാടോടിക്കാറ്റിന്റെ കഥ ശ്രീനിവാസനോടും സത്യന്‍ അന്തിക്കാടിനോടും പറഞ്ഞതെന്ന് ലാല്‍ പറയുന്നു. ഫാസില്‍ സാറും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നാടോടിക്കാറ്റ് ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുകയായിരുന്നു. കുറേ ഗുസ്തി ഈ സിനിമയുടെ പേരില്‍ ഉണ്ടായിട്ടുണ്ട്. ഇടയ്ക്കെ ചില കല്ലുകടിയൊക്കെ ഉണ്ടായി. ഇനി…

    Read More »
  • Crime

    ആറു വർഷമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം, ഇപ്പോൾ പീഡന ആരോപണം; യുവതിയുടെ പരാതി രൂക്ഷവിമർശനത്തോടെ കോടതി റദ്ദാക്കി

    ബെംഗളൂരു: വിവാഹവാ​ഗ്ദാനം നൽകി ലൈം​ഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി റദ്ദാക്കി കോടതി. കർണാടക ഹൈക്കോടതിയാണ് യുവതിയുടെ രണ്ട് പരാതികൾക്ക് നിയമസാധുതയില്ലെന്ന് വ്യക്തമാക്കി തള്ളിയത്. നിയമത്തിന്റെ ദുരുപയോ​ഗമായി കോടതി പരാതിയെ വിലയിരുത്തുകയും ചെയ്തു. ആറ് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനം ലംഘിച്ചുവെന്നാരോപിച്ചാണ് ബെം​ഗളൂരു യുവാവിനെതിരെ യുവതിരണ്ട് ക്രിമിനൽ കേസുകൾ നൽകിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കണ്ടുമുട്ടിയ ശേഷം പരാതിക്കാരിയും യുവാവും പരസ്പര സമ്മതത്തോടെ ആറു വർഷമായി ലൈംഗിക ബന്ധം പുലർത്തുന്നു. പരാതിയിൽ എല്ലാ വിശദാംശങ്ങളുമുണ്ട്. 2019 ഡിസംബർ 27 മുതൽ ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞു. 6 വർഷത്തെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം അടുപ്പം ഇല്ലാതാകുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം നാഗപ്രസന്നയാണ് പരാതി റദ്ദാക്കിയത്. 2021-ൽ ബംഗളൂരു സിറ്റിയിലെ ഇന്ദിരാനഗർ പൊലീസിലും ദാവൻഗരെയിലെ വനിതാ പൊലീസിലുമാണ് യുവതി പരാതി നൽകിയത്. ഇരുവരുടെയും ബന്ധം, ഒന്നും രണ്ടുമല്ല, ആറുവർഷമാണ് നീണ്ടുനിന്നത്. അതുകൊണ്ടുതന്നെ ഐപിസി സെക്ഷൻ…

    Read More »
  • LIFE

    രജനിയുടെ ജയിലറിനൊപ്പം മത്സരിക്കാനില്ല; ധ്യാനിൻറെ ‘ജയിലർ’ റിലീസ് മാറ്റിവച്ചു

    കൊച്ചി: ജയിലർ എന്ന പേരിൽ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങൾ തിയറ്ററുകളിൽ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരുന്നു. രജനികാന്ത് നായകനാവുന്ന തമിഴ് ജയിലർ വരുന്നതിനാൽ ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന തങ്ങളുടെ ചിത്രത്തിന് കേരളത്തിൽ പല സെൻററുകളിലും തിയറ്റർ നിഷേധിക്കപ്പെടുകയാണെന്ന് ചിത്രത്തിൻറെ സംവിധായകൻ സക്കീർ മഠത്തിൽ ആരോപിച്ചിരുന്നു. രജനികാന്ത് അഭിനയിക്കുന്ന ജയിലർ നാളെ റിലീസ് ചെയ്യാനിരിക്കെ ധ്യാനിൻറെ ജയിലർ റിലീസ് മാറ്റിവച്ചുവെന്നാണ് പുതിയ വാർത്ത. ജയിലർ സിനിമ കേരളത്തിൽ മാത്രം 300 ഓളം തീയറ്ററുകളിൽ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തിൽ ധ്യാനിൻറെ പടം റിലീസ് മാറ്റിവയ്ക്കുകയാണ്. ട്രേഡ് അനലിസ്റ്റ് എ.ബി.ജോർജിൻറെ പോസ്റ്റ് പ്രകാരം ചിത്രത്തിൻറെ റിലീസ് ഓഗസ്റ്റ് 18 ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. നേരത്തെ മലയാളം ജയിലർ സംവിധായകൻ സക്കീർ മഠത്തിൽ ചിത്രത്തിന് തീയറ്റർ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഫിലിം ചേംബർ ഓഫീസിന് മുന്നിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. നിലവിൽ 40 തിയറ്ററുകൾ മാത്രമാണ് തങ്ങളുടെ ജയിലറിന് ലഭിച്ചിരിക്കുന്നതെന്നും ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ മുന്നോട്ട്…

    Read More »
  • India

    ബിജെപി വനിതാ എംപിമാർക്ക് രാഹുൽ ​ഗാന്ധി ഉമ്മ കൊടുത്തോ ? ദൃക്സാക്ഷികൾ പറയുന്നതിങ്ങനെ…

    ദില്ലി: പാർലമെന്റിൽ വിവാദം തുടർന്ന് രാഹുൽ ​ഗാന്ധി. നേരത്തെ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതും കണ്ണിറിക്കിയതിനും ശേഷം ബിജെപി വനിതാ എംപിമാർക്ക് നേരെ ഫ്ലൈയിങ് കിസ് എന്ന പുതിയ ആരോപണമാണ് ഉയർന്നത്. ലോക്സഭ നടക്കുന്നതിനിടെ കോൺ​ഗ്രസ് എംപിയായ രാഹുൽ ഗാന്ധി, ബിജെപി വനിത എംപിമാർക്ക് നേരെ ഫ്ലൈയിങ് കിസ് നൽകിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ആദ്യം ഉന്നയിച്ചത്. പിന്നാലെ സ്മൃതി ഇറാനിക്കും മറ്റ് വനിത എംപിമാർക്കും നേരെയാണ് ഫ്ലൈയിങ് കിസ് നൽകിയതെന്ന് മന്ത്രി ശോഭ കരന്തലജെയും ആരോപിച്ചു. ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതിയും നൽകി. ബുധനാഴ്ച എംപിയായി തിരിച്ചെത്തിയ ശേഷം പാർലമെന്റിൽ ആദ്യ പ്രസംഗം നടത്തിയ ശേഷം ഇറങ്ങിപ്പോകുമ്പോഴാണ് ഫ്ലയിങ് കിസ് നൽകിയതെന്നാണ് ആരോപണം. എന്നാൽ, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗം നടക്കുന്നതിനാൽ ആരോപണത്തിൽ ഉന്നയിക്കപ്പെട്ട ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടില്ല. പ്രസംഗം കഴിഞ്ഞ് രാഹുൽ ഗാന്ധി ഇറങ്ങുമ്പോൾ ഫയലുകൾ താഴെ വീണെന്നും അതെടുക്കാൻ അദ്ദേഹം കുനിഞ്ഞപ്പോൾ ബിജെപി എംപിമാർ അദ്ദേഹത്തെ…

    Read More »
Back to top button
error: