KeralaNEWS

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അനിൽ ആന്റണി

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി അനില്‍ ആന്‍റണി.കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നതെന്നും അനിൽ ആന്റണി പറഞ്ഞു.

 വര്‍ഗീയത എല്ലാ മേഖലയിലും വ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച്‌ സ്വര്‍ണക്കടത്ത് നടന്നു. കോവിഡിന്‍റെ പേരിലും അഴിമതി നടത്തി.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ അഴിമതി സര്‍ക്കാറിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കും. അഴിമതിയെ മറയ്ക്കാൻ സര്‍ക്കാര്‍ വര്‍ഗീയത ആയുധമാക്കുകയാണ്. അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അനില്‍ ആന്‍റണി ആവശ്യപ്പെട്ടു.

Back to top button
error: