KeralaNEWS

മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ തടവുകാരനായ മോഷ്ടാവ് കൈഞരമ്ബ് മുറിച്ചു‌

കണ്ണൂർ:മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ തടവുകാരനായ മോഷ്ടാവ് കൈഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു.കാസര്‍കോട് ചട്ടഞ്ചാല്‍ തെക്കില്‍ മാങ്ങാട് വീട്ടില്‍ മുഹമ്മദ് നവാസ് (36) ആണ് ഏഴാം നിലയിലെ വാര്‍ഡില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ശുചിമുറിയില്‍ പോയപ്പോള്‍ ഞരമ്ബ് മുറിച്ചത്.

ഇയാളെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ 12 ന് രാത്രി മെഡിക്കല്‍ കോളേജില്‍ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ചികിത്സക്കിടെ ഇയാള്‍ രക്ഷപ്പെട്ടിരുന്നു. അന്ന് രാത്രി പത്തോടെ മഡിയനില്‍ നിന്ന് പൊലീസ് പിടിയിലായ ഇയാള്‍ ജയിലില്‍ കഴിയുകയായിരുന്നു. അപ്സമാരം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കാണ് ചികിത്സക്കെത്തിയത്.

Back to top button
error: