IndiaNEWS

ഹരിയാനയില്‍ കലാപത്തിന് വഴിയൊരുക്കിയ ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്ര പുനരാരംഭിക്കുമെന്ന് വിഎച്ച്പി

ഗുഡ്ഗാവ്:ഹരിയാനയില്‍ കലാപത്തിന് വഴിയൊരുക്കിയ ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്ര പുനരാരംഭിക്കുമെന്ന് സംഘപരിവാര്‍ സംഘടനയായ വിഎച്ച്‌പി പ്രഖ്യാപിച്ചു.കലാപമുണ്ടായ നൂഹില്‍ത്തന്നെ യാത്ര പുനരാരംഭിക്കുമെന്നും ആഗസ്ത് 31ന് മുമ്ബായി പൂര്‍ത്തീകരിക്കുമെന്നും വിഎച്ച്‌പി ദേശീയ വക്താവ് വിനോദ് ബൻസല്‍ അറിയിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് ഓംപ്രകാശ് ധൻഖറുടെ നേതൃത്വത്തിലുള്ള സംഘം ഉന്നത സര്‍ക്കാര്‍–-പൊലീസ് ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് വിവരം.നൂഹിലെ നല്‍ഹറില്‍ യാത്ര എത്തിയപ്പോഴാണ് അക്രമസംഭവങ്ങളുണ്ടായത്.

Back to top button
error: