ന്യൂഡൽഹി:സ്വാതന്ത്ര്യദിനത്തിലും സ്വാതന്ത്ര്യമില്ലാതെ തലസ്ഥാന നഗരിയിലെ ജനങ്ങൾ.ഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് രാജ്ഘട്ട്, ചെങ്കോട്ട,ഐടിഒ തുടങ്ങിയ പ്രദേശങ്ങളില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി ഡല്‍ഹി പോലീസിന്റെ സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഡിസിപിയാണ് അറിയിച്ചത്.
സാധാരണ ഇത്തരം അവസരങ്ങളിൽ രണ്ടു ദിവസം മുൻപ് മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനെതിരെ ഒളിമ്ബിക്സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ എന്നിവര്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ന് രാജ്ഘട്ടില്‍ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് രാവിലെ തന്നെ രാജ്ഘട്ട്, ചെങ്കോട്ട എന്നിവിടങ്ങളില്‍ ഡല്‍ഹി പോലീസ് സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം.
ഈ പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടംകൂടാനും സമരങ്ങളും സത്യഗ്രഹങ്ങളും നടത്താനും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.