കലൂരിലെ ഓയോ ഹോട്ടലില്‍ കെയര്‍ ടേക്കറാണ് നൗഷിദ്.കൊലയ്ക്കു കാരണം രേഷ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന പ്രതിയുടെ സംശയമായിരുന്നു.കലൂര്‍ പൊറ്റക്കുഴി റോഡിലെ മസ്ജിദ് ലൈനില്‍ നൗഷിദ് ജോലി ചെയ്യുന്ന ഓയോ ഹോട്ടലില്‍ ഇന്നലെ രാത്രി 10.30-നായിരുന്നു സംഭവം. ലാബ് അറ്റന്‍ഡറായി ജോലി ചെയ്യുന്ന രേഷ്മയെ ഹോട്ടലിലേക്ക് ഇയാള്‍ വിളിച്ചുവരുത്തുകയായിരുന്നു.പിന്നീട് ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷമായിരുന്നു കൊലപാതകം.
2019 ല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.തുടര്‍ന്ന് പ്രണയത്തിലായി.കുറച്ചുകാലം ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നു. രേഷ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന നൗഷിദിന്റെ സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.ബുധനാഴ്ച ഹോട്ടലില്‍ വച്ച് ഇരുവരും തമ്മില്‍ ഇതിനെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടു.തുടര്‍ന്ന്
വലതുകഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് രേഷ്മയുടെ മരണകാരണം.ഓയോ ഹോട്ടലിലെ മറ്റൊരു ജീവനക്കാരന് കണ്ട്രോള് റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി നൗഷിദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രേഷ്മയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.