KeralaNEWS

വയനാട്ടിൽ ലഹരിയിൽ കിറുങ്ങിനടന്ന അഞ്ച് പെൺകുട്ടികളെ കോളജിൽ നിന്നും പുറത്താക്കി

വയനാട്:പുൽപ്പള്ളിയിൽ ആൺകുട്ടികളോടൊപ്പം ലഹരിമരുന്നടിച്ചു കിറുങ്ങി നടന്ന അഞ്ച് വിദ്യാർത്ഥിനികളെ കോളജിൽ നിന്നും പുറത്താക്കി.പുൽപള്ളി പഴശ്ശി രാജ കോളേജിലെ വിദ്യാർത്ഥിനികളെയാണ് കോളേജിൽനിന്നും, കോളേജ് ലേഡീസ് ഹോസ്റ്റലിൽ നിന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ സസ്‌പെൻഡ് ചെയ്തത്.

വിദ്യാർത്ഥിനികളുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം കോളേജിന്റെ സൽപ്പേരിനു വലിയ കളങ്കം ഉണ്ടാക്കിയെന്നു പ്രിൻസിപ്പൽ പറഞ്ഞു. സസ്പെൻഷനിലായ വിദ്യാർത്ഥിനികളോടൊപ്പം ഉണ്ടായിരുന്ന ആൺകുട്ടികൾ പഴശ്ശി രാജ കോളേജിൽ പഠിക്കുന്നവരോ, കോളേജുമായി ഏതെങ്കിലും രീതിയിൽ ബന്ധമുള്ളവരോ അല്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു.

പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി പോലീസ്, എക്സ് സൈസ് വിഭാഗങ്ങൾക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും കോളേജ് അധികൃതർ അറിയിച്ചു.വിനോദ സഞ്ചാര കേന്ദ്രത്തില്‍ ലഹരിമൂത്ത് നടക്കാനാകാതെ കിടക്കുന്ന വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.വയനാട് മുള്ളൻക്കൊല്ലിയിലായിരുന്നു സംഭവം.

Signature-ad

 

കര്‍ണാടക അതിര്‍ത്തിയായ മച്ചൂരിലെ കബനി നദീ തീരത്ത് എത്തിയ യുവതി യുവാക്കളാണ് അമിത ലഹരിയില്‍ എഴുന്നേറ്റ് നില്‍ക്കാനാകാത്ത അവസ്ഥയില്‍ ആയത്. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് ഇവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞ ഇവര്‍ പിന്നീട് പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.കര്‍ണാടകയില്‍ പഠിക്കുന്നവരാണെന്നു പറഞ്ഞാണ് ഇവർ രക്ഷപ്പെട്ടത്.

Back to top button
error: