NEWSPravasi

ദുബായിൽ ഡ്രൈവർമാരുടെ ഒഴിവുകൾ; മാസം ഒന്നരലക്ഷം രൂപ വരെ ശമ്പളം

ദുബായ്:റോഡ്‌സ് ആൻഡ് ട്രാൻസ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) കീഴിലുള്ള ദുബായ് ടാക്സി കോര്‍പ്പറേഷൻ (ഡിടിസി) ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വാക്ക്-ഇൻ ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

ലിമോസിൻ ഡ്രൈവര്‍ തസ്തികയില്‍ ജോലിക്ക് അപേക്ഷിക്കുന്ന ഒരാള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷം ഡ്രൈവിംഗില്‍ പരിചയം ആവശ്യമാണ്‌. കൂടാതെ അവരുടെ മാതൃരാജ്യത്തെയോ യുഎഇയിലെയോ അല്ലെങ്കില്‍ ജിസിസി ഡ്രൈവിംഗ് ലൈസൻസോ ഉണ്ടായിരിക്കേണ്ടതാണ്. ഈ യോഗ്യതയുള്ള അപേക്ഷകര്‍ക്ക് ഡിടിസി പ്രതിമാസ വരുമാനം 7,000 ദിര്‍ഹമാണ് (1,57,848 രൂപ) ശമ്ബളമായി ലഭിക്കുക

സ്കൂള്‍ ബസ് ഡ്രൈവര്‍(പുരുഷൻ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 23 നും 45 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഈ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുഎഇ ഹെവി വെഹിക്കിള്‍ നമ്ബര്‍ 6 ഡ്രൈവിംഗ് ലൈസൻസ് നിര്‍ബന്ധമാണ്. ഈ യോഗ്യകളുള്ള സ്കൂള്‍ ബസ് ഡ്രൈവര്‍ അപേക്ഷകര്‍ക്ക് പ്രതിമാസം 2,700 ദിര്‍ഹം (60,881 രൂപ) ശമ്ബളം നല്‍കും.

Signature-ad

ബസ് സൂപ്പര്‍വൈസര്‍, എസ്കോര്‍ട്ട്എന്നീ തസ്തികകളിലേക്ക് 23 നും 45 നും ഇടയില്‍ പ്രായമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികളെ ആണ് ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1,500 ദിര്‍ഹം മുതല്‍ 1,800 ദിര്‍ഹം വരെ (33,822 മുതല്‍ 40,587 രൂപ വരെ) ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

വാക്ക് -ഇൻ ഇന്റര്‍വ്യൂ ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 7 മുതല്‍ 11 വരെ പ്രിവിലേജ് ലേബര്‍ റിക്രൂട്ട്‌മെന്റ്, ഓഫീസ് M-11, അബു ഹെയില്‍ സെന്റര്‍, ദെയ്‌റ, ദുബായ് എന്ന വിലാസത്തില്‍ നടക്കും. താല്പര്യം ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

Back to top button
error: