കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തില്‍ അമ്മയേയും രണ്ട് പെണ്‍മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി.അഞ്ചുഗ്രാമം അഴകപുരം ഇന്ദിരാനഗര്‍ സ്വദേശി യേശുദാസന്റെ ഭാര്യ അനിത (45)യേയും 19,16 വയസ്സുള്ള പെണ്‍കുട്ടികളെയുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് മൂന്നുപേരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ ഏറെ സമയം കഴിഞ്ഞിട്ടും തുറക്കാത്തതിനാല്‍ അയല്‍വാസികള്‍ ജനല്‍ വഴി നോക്കിയപ്പോഴാണ് തുങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് അഞ്ച്ഗ്രാമം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മൃതദേഹങ്ങള്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അനിതയുടെ ഭര്‍ത്താവ് യേശുദാസൻ പത്ത് വര്‍ഷം മുൻപ് മരിച്ചിരുന്നു. പത്തൊമ്ബത് വയസ്സുള്ള മൂത്തമകള്‍ കോളേജ് വദ്യാര്‍ത്ഥിനിയും ഇളയമകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമാണ്.