Month: August 2023
-
Movie
ജയിക്കാനായി ജനിച്ചവന്‍ ‘ജയിലര്‍’; ആദ്യ ദിന കളക്ഷന്‍ കേട്ട് ഞെട്ടരുത്
ചെന്നൈ: കളക്ഷന്‍ റിക്കാഡുകള്‍ തിരുത്തുന്ന പ്രകടനവുമായി ജയിലറുടെ ജൈത്രയാത്ര. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലും കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാറും നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ് ചിത്രം. ജയിലര്‍ ആദ്യദിനം കേരളത്തില്‍ നേടിയ കളക്ഷന്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ ആദ്യ ദിന കലക്ഷന്‍ 6 കോടി പിന്നിട്ടുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരക്കുകയാണ് ജയിലര്‍. തമിഴ്‌നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷന്‍ റെക്കോര്‍ഡ് ‘ജയിലറി’ന്റെ പേരില്‍ ആയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്യുന്നത്. 29.46 കോടി രൂപയാണ് രജനികാന്ത് ചിത്രം നേടിയിരിക്കുന്നത്. അജിത് നായകനായ ‘തുനിവ്’ 24. 59 കോടി, മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 21 കോടി, ‘വാരിസ്’- 19.43 കോടി, ‘മാവീരന്‍’- 7.61 കോടി, ‘മാമന്നന്‍’- 7.12 കോടി, ‘വാത്തി’-…
Read More » -
Kerala
സ്വര്‍ണവില ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇന്നുള്‍പ്പടെ നാല് ദിവസംകൊണ്ട് 480 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില്‍പന നടക്കുന്നത്. പവന് 43,760 രൂപയും ഗ്രാമിന് 5,470 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇതിന് മുമ്പ് ജൂലൈ മാസം 12-ാം തീയ്യതിയാണ് സ്വര്‍ണ വില ഇതിലും താഴെയുണ്ടായിരുന്നത്. ജൂലൈ 12ന് 5465 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Read More » -
Crime
ഭാര്യയ്ക്ക് അയച്ച ഒരു കോടിയിലധികം രൂപ കാണാനില്ല; മറ്റൊരാളുമായി ബന്ധമെന്ന് സംശയം
തൃശൂര്‍: ചേറൂരില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലേക്കു നയിച്ചത് സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കവും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവുമെന്ന് പോലീസ്. കല്ലടിമൂല സ്വദേശി സുലി (46)യെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) ആണ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുന്‍പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. ഇതിനുശേഷം ഭാര്യയുമായി തര്‍ക്കം പതിവായിരുന്നെന്നു പോലീസ് പറയുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്. വിദേശത്തുനിന്നു താന്‍ ഭാര്യയുടെ പേരില്‍ അയച്ച ഒരു കോടിയിലധികം രൂപ കാണാനാനില്ലെന്നും ഭാര്യയ്ക്ക് മൂന്നു ലക്ഷത്തിലധികം രൂപ കടമുണ്ടെന്നുമാണ് ഉണ്ണികൃഷ്ണന്‍ പോലീസിനു മൊഴി നല്‍കി. ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരവും തനിക്കു ലഭിച്ചെന്ന് ഉണ്ണികൃഷ്ണന്‍ പോലീസിനോടു പറഞ്ഞു. ഇക്കാര്യങ്ങള്‍ പറഞ്ഞുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 12 മണിക്കുശേഷം സുലിയെ ഉണ്ണികൃഷ്ണന്‍ കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം ഒരു മണിയോടെ വിയ്യൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധിച്ചപ്പോള്‍…
Read More » -
India
ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എസ്.ഡി.പി.ഐ അംഗം പ്രസിഡന്റായി
കാസർകോട്:മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എസ്.ഡി.പി.ഐ അംഗം പ്രസിഡന്റായി.വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എസ്.ഡി.പി.ഐ അംഗം ടി.ഇസ്മയില്‍ ആണ് പ്രസിഡന്റായത്.ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്. പഞ്ചായത്തില്‍ 24 അംഗങ്ങളില്‍ ബി.ജെ.പി -13, എസ്.ഡി.പി.ഐ -10, കോണ്‍ഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് അംഗം വൈഭവ് ഷെട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. എസ്.ഡി.പി.ഐയുടെ ഡി.ബി. ഹബീബ ഉംറക്ക് പോയതിനാല്‍ ഹാജരായില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. രണ്ട് ബി.ജെ.പി അംഗങ്ങള്‍ ഇസ്മയിലിന് വോട്ടുചെയ്തതോടെ ഇരുവര്‍ക്കും 11 വീതം തുല്യ വോട്ടുകള്‍ ലഭിച്ചു.തുടര്‍ന്നു നടന്ന നറുക്കെടുപ്പില്‍ ഇസ്മയില്‍ വിജയിച്ച് പ്രസിഡന്റായി.
Read More » -
India
ഏഷ്യയിലെ ഏറ്റവും വലിയ എയർപോർട്ട്;നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം സജ്ജമാകും
നോയിഡ:ജെവാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ റണ്‍വേ ഈ വര്‍ഷം അവസാനത്തോടെ സജ്ജമാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.പൂര്‍ത്തിയാകുമ്പോൾ ലോകത്തിലെ നാലാമത്തേതും, ഏഷ്യയിലെ ഏറ്റവും വലുതുമായ എയര്‍പോര്‍ട്ട് എന്ന ബഹുമതി നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സ്വന്തമാകും. ജവാറിലെ നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് 2021-ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. 1,334 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന എയര്‍പോര്‍ട്ട്, സ്വിസ് കണ്‍സഷനയര്‍ സൂറിച്ച് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡാണ് വികസിപ്പിക്കുന്നത്.
Read More » -
Kerala
പരസ്പരം മൂന്നു സീറ്റുകള്‍ പിടിച്ചെടുത്ത് ഇടത്, വലത് മുന്നണികള്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ ബലാബലം
തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ബാലബലത്തില്‍. ഒമ്പത് സീറ്റുകളില്‍ യുഡിഎഫും ഏഴ് സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു. ഒരു സീറ്റ് ബിജെപിക്കും നേടാനായി. എല്‍ഡിഎഫ് യുഡിഎഫിന്റെ മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്തു. യുഡിഎഫ് എല്‍ഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകളും സ്വതന്ത്ര മത്സരിച്ച് വിജയിച്ച ഒരു സീറ്റും പിടിച്ചെടുത്തു. നേരത്തെ യുഡിഎഫിന് ഒമ്പതും എല്‍ഡിഎഫിന് ഏഴും സീറ്റുകള്‍ തന്നെയാണ് ഉണ്ടായിരുന്നത്. ഒരു സീറ്റില്‍ സ്വതന്ത്രയായിരുന്നു വിജയിച്ചിരുന്നത്. ബിജെപി ഇത്തവണ ഒരു സീറ്റ് നേടിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്നാണ് ബിജെപി ഒരു വാര്‍ഡ് പിടിച്ചെടുത്തിട്ടുള്ളത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 15 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കും രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. കൊല്ലം: തെന്മല ഗ്രാമപ്പഞ്ചായത്തിലെ ഒറ്റക്കല്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസ് വാര്‍ഡ് അംഗം ചന്ദ്രിക സെബാസ്റ്റിയന്‍ മരിച്ചതിനെ തുടര്‍ന്ന് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. സിപിഎം സ്ഥാനാര്‍ഥി…
Read More » -
Kerala
ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ച് നാലു പേർക്ക് പൊള്ളലേറ്റു
കോട്ടയം: ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ച് നാലു പേർക്ക് പൊള്ളലേറ്റു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. അപകടത്തില്‍ മധു, ഭാര്യ ആശ, മക്കളായ മോനിഷ, മനീഷ് എന്നിവര്‍ക്ക് പൊള്ളലേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. അതേസമയം തീപിടിത്തത്തില്‍ വീട് പൂര്‍ണമായും കത്തി നശിച്ചു.ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയര്‍ന്നത്. ഇത് കണ്ട് ഉണര്‍ന്ന വീട്ടുകാര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
Read More » -
Kerala
ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചു; തെളിവുകള്‍ വേറെയുണ്ടെന്ന് സിപിഎം
കോട്ടയം: കണ്ണീരൊഴുക്കി പുതുപ്പള്ളിയിലേക്ക് വരുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടേണ്ടിവന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിശദീകരണം നല്‍കണമെന്ന് സിപിഎം നേതാവ് കെ അനില്‍കുമാര്‍. ഉമ്മന്‍ചാണ്ടിയുടെ കുടുംബം അക്കാര്യത്തില്‍ സ്വീകരിച്ച നിഷേധാത്മകമായ നിലപാടിനെ സംബന്ധിച്ച് കുടുംബക്കാര്‍ തന്നെ രംഗത്തുവന്നിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് വിഡി സതീശന്‍ നിലപാട് വ്യക്തമാക്കേണ്ടത്. ചികിത്സയെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉന്നയിച്ചവര്‍ ഇന്നും പുതുപ്പള്ളിയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് യുഡിഎഫുകാര്‍ ഓര്‍ക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു. ഇന്ന് കണ്ണീര്‍ ഒഴുക്കുന്ന ആളുകള്‍ അത്തരം കാര്യങ്ങളില്‍ എടുത്ത നിലപാടിന്റെ പ്രത്യേകത കൊണ്ടാണ് ചരിത്രത്തില്‍ ഇല്ലാത്തവിധം സര്‍ക്കാരിന് ഇടപെടേണ്ടി വന്നത്. സര്‍ക്കാര്‍ ഇടപെടല്‍ ക്ഷണിച്ചുവരുത്തിയതില്‍ വിശദീകരണം നല്‍കേണ്ടത് പ്രതിപക്ഷനേതാവാണ്. അവര്‍ വ്യക്തമാക്കിയാല്‍ അതിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കും. തെളിവകള്‍ വേറെയുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് ചികിത്സനിഷേധിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടതിനാലാണ് ഇടതുസര്‍ക്കാരിലും മുഖ്യമന്ത്രിയിലും അവര്‍ക്ക് അഭയം പ്രാപിക്കേണ്ടിവന്നത്. അത് കോണ്‍ഗ്രസില്‍ അവര്‍ക്കുള്ള അവിശ്വാസമാണ്. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് തട്ടിപ്പിന്റെ കടയാണ് തുറന്നിരിക്കുന്നതെന്നും അനില്‍ കുമാര്‍ പറഞ്ഞു തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി…
Read More » -
India
രാഹുലിന്റെ ഹര്‍ജി തള്ളിയ ജഡ്ജിക്ക് സ്ഥലംമാറ്റം; ഹൈക്കോടതികളില്‍ കൂട്ട നടപടിയുമായി കൊളീജിയം
ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൂട്ട സ്ഥലംമാറ്റവുമായി സുപ്രീംകോടതി കൊളീജിയം. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിയുടെ ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛക് അടക്കം 23 ജഡ്ജിമാരെ സ്ഥലം മാറ്റുന്നതിനാണ് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയിട്ടുള്ളത്. അലഹാബാദ്, ഗുജറാത്ത്, പഞ്ചാബ് ആന്റ് ഹരിയാന, തെലങ്കാന ഹൈക്കോടതികളില്‍ നിന്നും നാലു ജഡ്ജിമാരെ സ്ഥലം മാറ്റും. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് മൂന്നു ജഡ്ജിമാരെയും മാറ്റാന്‍ കൊളീജിയം ശുപാര്‍ശ നല്‍കിയിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ അപ്പീല്‍ ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് എം പ്രച്ഛകിനെ പാട്ന ഹൈക്കോടതിയിലേക്കാണ് മാറ്റുന്നത്. രാഹുലിന്റെ ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ച ജഡ്ജി ഗീതാ ഗോപിയെ മദ്രാസിലേക്കും മാറ്റും. ജസ്റ്റിസ് സമീര്‍ ജെ ദാവെ, ജസ്റ്റിസ് അല്‍പേഷ് വൈ കോഗ്ജെ എന്നിവരാണ് സ്ഥലംമാറുന്ന മറ്റു ഗുജറാത്ത് ഹൈക്കോടതി ജഡ്ജിമാര്‍. ജസ്റ്റിസ് സമീര്‍ ദാവെയെ രാജസ്ഥാനിലേക്കും, ജസ്റ്റിസ് അല്‍പേഷ് കോഗ്ജെയെ അലഹാബാദിലേക്കുമാണ് മാറ്റുന്നത്. അലഹാബാദ് ഹൈക്കോടതിയില്‍ നിന്നും ജഡ്ജിമാരായ വിവേക് കുമാര്‍ സിങ്, പ്രകാശ് പഡിയ,…
Read More » -
Crime
യു.പിയില്‍ ബി.ജെ.പി നേതാവിനെ വെടിവച്ചുകൊന്നു; പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് കുടുംബം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സ്വന്തം വസതിക്ക് പുറത്തുവച്ച് ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സംഭാല്‍ സ്വദേശിയായ അനുജ് ചൗധരി (34) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മൊറാദാബാദിലെ പാര്‍ശ്വനാഥ് ഹൗസിങ് സൊസൈറ്റിയിലെ വസതിക്ക് പുറത്തുവച്ചാണ് വെടിയേറ്റത്. മറ്റൊരാള്‍ക്കൊപ്പം നടക്കുകയായിരുന്ന അനുജ് ചൗധരിക്കുനേരെ ബൈക്കിലെത്തിയ മൂന്നു പേര്‍ പലതവണ വെടിയുതിര്‍ക്കുകയായിരുന്നു. ചൗധരിക്കൊപ്പം ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ സഹോദരനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ ചൗധരിയെ ഉടന്‍ തന്നെ മൊറാദാബാദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാഷ്ട്രീയ എതിരാളികളാണ് കൊലപാതകത്തിനു പിന്നിലെന്ന് ചൗധരിയുടെ കുടുംബം ആരോപിച്ചു. കൊലപാതകത്തില്‍ പങ്കുള്ള അമിത് ചൗധരി, അനികേത് എന്നിവരുടെ പേര് കുടുംബം വെളിപ്പെടുത്തിയാതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭാല്‍ ജില്ലയിലെ എന്‍ചോറ കാംബോ സ്വദേശിയാണ് അനൂജ് ചൗധരി. ബിജെപി കിസാന്‍ മോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അനുജ് ചൗധരി, പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഉന്നത ബിജെപി…
Read More »