KeralaNEWS

അങ്കമാലി-എരുമേലി ശബരി റെയില്‍വേ യാഥാർത്ഥ്യമാക്കണം:സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എ

കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍വേ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രിക്ക് അദ്ദേഹം കത്ത് അയച്ചു.

ശബരിമലയുടെ കവാടമായ എരുമേലിയില്‍ വന്ന് പേട്ടതുള്ളി വാവരെ വണങ്ങി ശബരിമല സന്നിധാനത്ത് എത്തണമെന്നത് തീര്‍ഥാടകരുടെ വിശ്വാസവും താത്പര്യവും കാലങ്ങളായുള്ള ആചാരവുമാണെന്നത് മുൻനിര്‍ത്തി റെയില്‍വേ പദ്ധതി ഇനി വൈകിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അങ്കമാലി – ശബരി റെയില്‍വേ വഴി വ്യവസായിക, കാര്‍ഷിക, ടൂറിസം മേഖലകള്‍ക്ക് ഉണ്ടാകുന്ന വികസന സാധ്യതകളും പരിഗണിക്കണമെന്നും ജില്ലയിലെ രണ്ടാമത്തെ വലിയ നഗരമായി എരുമേലിയെ വളര്‍ത്തിയത് ശബരിമല തീര്‍ഥാടകരാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു.

Signature-ad

അങ്കമാലി-ശബരി റെയില്‍വേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് വേഗത്തില്‍ അനുമതി നല്‍കണമെന്നും എരുമേലിയില്‍നിന്ന് റാന്നി, പത്തനംതിട്ട, കോന്നി, കൂടല്‍, പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കടയ്ക്കല്‍, നെടുമങ്ങാട് വഴി നേമത്തിന് നീട്ടി തിരുവന്തപുരത്തിനുള്ള സമാന്തര റെയില്‍വേയാക്കി ശബരി റെയില്‍വേയെ മാറ്റണമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു

Back to top button
error: